മുഹമ്മദ് ശഹീർ പി മോങ്ങം
സാധാരണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ട് കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്താനാകാതെ പകർച്ച വ്യാധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് ലോക രാഷ്ടങ്ങൾ ഒന്നടങ്കം. കൂടുതൽ പേരിലേക്ക് പടരുകയും നിരവധി പേരുടെമരണമെടുത്തും രോഗം യൂറോപ്പിലും അമേരിക്കയിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്, ഒരേ സമയം വിവിധ ദേശങ്ങളിൽ ഏറെക്കുറെ ഒരേ വേഗത്തിൽ വ്യാപനം നടക്കുന്നതിനാൽ കോവിഡ് 19 നെ ലോകാരോഗ്യ സംഘടന “മഹാമാരി’യായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (Pandemic ) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് ഈ നാമം ഉദ്ഭവിച്ചത്. ലോകചരിത്രത്തിൽ ഭൂഖണ്ഡങ്ങൾ ഭേദിച്ച, ലോകമാകെ പടർന്നുപിടിച്ചു. ലക്ഷങ്ങളുടെ മരണത്തിനിടയാക്കിയ നിരവധി മഹാമാരികൾഉണ്ടായിട്ടുണ്ട്.
ഏഥൻസിലെ പ്ലേഗ്, 430 ബി,സി
ടൈഫോയ്ഡ് പനി എന്നറിയപ്പെടുന്ന ഇത് ഏതൻസ് സൈനികരിൽ നാലിലൊന്നിനെ കൊന്നൊടുക്കി. ഈ അസുഖം ഏഥൻസിന്റെ ആധിപത്യം ഇല്ലാതെയാക്കി. അസുഖത്തിന്റെ മാരകസ്വഭാവം പകരുന്ന നിരക്ക് കുറയാൻ കാരണമായി (അസുഖം ബാധിക്കുനവർക്ക് ഇത് മറ്റ് അധികം ആൾക്കാരിലേയ്ക്ക് പകരുന്നതിനു മുൻപേ മരണം സംഭവിക്കുമായിരുന്നുവത്ര), ഈ മാരകരോഗത്തിന്റെ യഥാർത്ഥ കാരണം വളരെനാൾ അജ്ഞാതമായിരുന്നു. 2006 ജനുവരിയിൽ ഏഥൻസ് സർവ്വകലാശാലയിലെ ഗവേഷകർ നഗരത്തിനു താഴെയുണ്ടായിരുന്ന ഒരു കൂട്ട ശവക്കുഴിയിൽ നിന്നു ശേഖരിച്ച പല്ലുകൾ പഠന വിധേയമാക്കുകയും അതിൽ ടൈഫോയ്ഡ്ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യംകണ്ടെത്തുകയും ചെയ്തു.
അന്റൊണീൻ പ്ലേഗ് (165 – 180 ബി.സി)
ഏഷ്യയിലെ മൈനർ, ഈജിപ്ത്, ഗ്രീസ്,ഇറ്റലി എന്നിവയെ ബാധിച്ച പകർച്ചവ്യാധിയാണ് ഗാലന്റെ പ്ലേഗ് എന്നും അറിയപ്പെടുന്ന അന്റാണീൻ പ്ലേഗ്. ഈ രോഗത്തിന് കാരണം വസൂരിയാണെന്നാണ് കരുതുന്നത്.ബി.സി 165 ൽ മെസപ്പെട്ടോമിയൻ നിന്ന് മടങ്ങിയെത്തിയ സൈനികർ ഈ അജ്ഞാതരോഗം റോമിലേക്ക് കൊണ്ടുവന്നുവെന്നാണ്കരുതപ്പെടുന്നത്. ഇത് അഞ്ച്ദശലക്ഷത്തിലധികം ആളുകളെകൊല്ലുകയും റോമൻസൈന്യത്തെ നശിപ്പിക്കുകയും ചെയ്തതായി രേഖപ്പെടുത്തലുണ്ട്.
പ്ലേഗ് ഓഫ് ജസ്റ്റിനിയൻ (541 – 542)
യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായി കരുതപ്പെടുന്ന ജസ്റ്റീനിയൻ പ്ലേഗ്, ബൈസന്റിയൻ സാമാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ബാധിച്ച ബ്യൂബോണിക് പ്ലേഗിൽ നിന്നുമാണ് ഉത്ഭവിച്ചത്. ഒരു വർഷം നീണ്ടുനിന്ന ഭീകരതയിൽ 25 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ഇതിന്റെ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ ജനസംഖ്യയുടെ നാലിലൊന്ന് വരെ കൊല്ലപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ നഗരം നശിക്കുകയും ചെയ്തു. പ്രതിദിനം 5,000ആളുകളെ കൊന്നൊടുക്കിയ അത്, ഒടുവിൽനഗരത്തിലെ ജനസംഖ്യയുടെ 40% പേരെയും ഇല്ലാതാക്കുകയായിരുന്നു.
പ്ലേഗ്(Plague)
ചരിത്രത്തിൽ മനുഷ്യന് ഏറ്റവും വലിയ ഭീതി സമ്മാനിച്ച രോഗങ്ങളിലൊന്നാണ് ബ്യൂബോണിക് പ്ലേഗ് ‘യെർസിനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയയാണ് രോഗകാരി. രോഗം ബാധിതരിൽ 50 ശതമാനം പേരും മുന്ന്മുതൽ ഏഴ് ദിവസത്തിനകം മരണമടഞ്ഞു. 1340-കളിൽ യൂറോപ്പിൽ ലക്ഷങ്ങളെ കൊന്നൊടുക്കിയ ‘കറുത്തമരണ’ത്തിന് കാരണം ബ്യൂബോണിക് പ്ലേഗ് ആയിരുന്നു. ഇതുവരെ 20 കോടി പേരെ കൊന്നൊടുക്കിയ രോഗമാണിതെന്ന് കരുതുന്നു. അറിയപ്പെടുന്ന ആദ്യ പ്ലേഗ്മഹാമാരി ക്രിസ്തുവിന് ശേഷം ആറാംനൂറ്റാണ്ടിൽ, ബൈസാന്റിൻ ചക്രവർത്തിയുടെ കാലത്താണ് പ്രത്യക്ഷപ്പെട്ടത്പിന്നീട് 1346 മുതൽ 1953 വരെയൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ പ്ലേഗ് പടർന്നുപിടിച്ചു. ഇത് ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുപ്പെടുന്നു. ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു. എലിച്ചെള്ളുകളാണ് രോഗാണു വാഹകർ. എലികൾ അകാരണമായി ചത്തടിയുന്നത് പലപ്പോഴും പ്ലേഗിന്റെ വരവിനെ കുറിക്കുന്ന സൂചനയായി കണക്കാക്കിയിരുന്നു.ഇപ്പോഴും ഒറ്റപ്പെട്ട രീതിയിൽ പ്ലേഗ് പ്രത്യക്ഷപ്പെടാറുണ്ട് മഹാമാരിയായിത്തീരാറില്ലെന്ന്മാത്രം. 1992-ൽ ബ്രസീൽ, ചൈന തുടങ്ങിഒൻപത് രാജ്യങ്ങളിൽ ഒറ്റപ്പെട്ട പ്ലഗബാധറിപ്പോർട്ട് ചെയ്തിട്ടുണ്ട് ഏറ്റവുമൊടുവിൽപ്ലേഗ് ഭീതിവിതച്ചത് ഇന്ത്യയിലാണ് 1994 സെപ്തംബറിൽ. സൂറത്തിൽ നൂറുകണക്കിനാളുകളെ പ്ലേഗ് ബാധിച്ചു. 50 പേർ മരിച്ചു. ആയിരങ്ങൾ പലായനം ചെയ്തു.
വസൂരി (Small pox)
ആയിരക്കണക്കിന് വർഷങ്ങളായിമനുഷ്യനെ വേട്ടയാടിയ മഹാമാരിയാണ് വസൂരി, ഒരുപക്ഷേ, മനുഷ്യവർഗം നേരിട്ട്ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്ന് കാട്ടുതീ പോലെ പടർന്ന് മനുഷ്യരെ കൊന്നൊടുക്കുന്ന രോഗമായിരുന്നു വസുരി. 3000 വർഷം മുമ്പ് ഇന്ത്യയിൽ അല്ലെങ്കിൽ ഈജിപ്തിലാണ് വസൂരിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. രണ്ട്വൈറസ് വകഭേദങ്ങൾ (വാരിയോളമേജർ, വാരിയോള മൈനർ) ആണ് ഈമഹാമാരിക്ക് കാരണം. ഒട്ടകങ്ങളിൽനിന്നാവാം മനുഷ്യരിലേക്ക് വസുരിവൈറസ് കടന്നതെന്ന് കരുതുന്ന വിദഗ്ധരുണ്ട്.ഒട്ടേറെ രാജാക്കൻമാരും ചക്രവർത്തിമാരും വസൂരിയുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. ഇംഗ്ലണ്ടിലെമേരി രണ്ടാം രാജ്ഞി, ഓസ്ട്രിയയിലെജോസഫ് ഒന്നാമൻ ചക്രവർത്തി.യിനിലെ ലൂയിസ് ഒന്നാമൻ രാജാവ്റഷ്യയിലെ സർ പീറ്റർ രണ്ടാമൻ, സ്വീഡനിലെ യുൽറിക്ക ഇലേനോറ രാജ്ഞി,ഫാൻസിലെ ലൂയി പതിനഞ്ചാമൻരാജാവ് തുടങ്ങിയവർ വസൂരി ബാധിച്ച്മരിച്ചവരാണ് വസൂരി ബാധിക്കുന്നതിൽ 30 ശതമാനം പേരും മരിക്കുമായിരുന്നപതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിനെകണക്കനുസരിച്ച് വർഷം തോറും നാലുലക്ഷം പേർ വസൂരി ബാധിച്ച് മരിച്ചിരുന്നു. മാത്രമല്ല,അന്ധതയ്ക്ക് മുഖ്യകാരണം വസൂരി ബാധയായിരുന്നു. 20-ാം നൂറ്റാണ്ടിൽ ഏതാണ്ട് 30 – 50 കോടി ആളുകൾ വസ്തൂരി മൂലം മരിച്ചു എന്നാണ് കണക്ക്. എന്നാൽ, മനുഷ്യരാശിയുടെ ഏറ്റവും വലിയഭീഷണി, മനുഷ്യന്റെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽകണ്ടത് ലോകമാകെ നടത്തിയ പ്രതിരോധകുത്തിവെപ്പുകളുടെയും നടപടികളുടെയുംഫലമായി വസൂരിയെ ഭൂമുഖത്ത് നിന്ന് ഉൻമുലനം ചെയ്യാനായി. ലോകം വസൂരി മുക്തമായതായി 1980 മെയ് ആറിന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 1977 ഒക്ടോബറിൽ, സൊമാലിയയിലെ ഒരു ഗ്രാമത്തിൽ അലിമാവോ മാലിൻ എന്നയാൾക്കാണ് സ്വാഭാവികമായ രീതിയിൽ വസുരി അവസാനമായിബാധിച്ചത് എന്നാൽ, ജൈവയുദ്ധത്തിന്റെഭാഗമായി വസൂരി വീണ്ടും പ്രത്യക്ഷപ്പെട്ടാക്കാമെന്ന ഭീതി ഇന്ന് ശക്തമാണ്.
കോളറ
ഒരു പ്രാദേശിക രോഗം എന്ന നിലയിൽ നിന്ന് ലോകത്തിൽ ഏറ്റവും വ്യാപകവും മാർകവുമായ അസുഖങ്ങളിൽ ഒന്ന് എന്ന നിലയിലേയ്ക്ക് പത്തൊൻപതാം നൂറ്റാണ്ടിൽകോളറ മാറുകയുണ്ടായി. ദശലക്ഷക്കണക്കിനാളുകൾ കാളറമൂലം മരണമടഞ്ഞിട്ടുണ്ട്.ആകെ ഏഴ് കോളറ പാൻഡെമിക്കുകളാണ്ലോകത്ത് ഉണ്ടായത്. ആദ്യ കോളറ പാൻഡെമിക് 1816 – 1826 ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ഒതുങ്ങി നിന്നിരുന്ന കോളറ ബംഗാളിൽനിന്നു തുടങ്ങി ഇന്ത്യയാകമാനം 1820-ഓടെപടർന്നു. 10,000 ബ്രിട്ടീഷ് സൈനികരും അസംഖ്യം ഇന്ത്യക്കാരും ഈ വ്യാധിയിൽ മരണമടഞ്ഞു. ഇത് ചൈന, ഇന്തോനേഷ്യ, കാസ്പിയൻ കടൽ മേഖല എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചു. ജാവ ദ്വീപിൽ മാത്രം ഒരുലക്ഷത്തിലധികം ആളുകൾ മരിച്ചു.ഇതും പിന്നാലെ വന്ന പല പാൻഡെമിക്കുകളും ധാരാളം പേരുടെ മരണത്തിന് കാരണമായി ഒന്നരക്കോടിയിലധികം ആളുകൾ1817-നും 1860-നും മദ്ധ്യ ഈ അസുഖംമൂലം ഇന്ത്യയിൽ മരിച്ചു എന്നാണ് കണ്ക്കാക്കപ്പെടുന്നത്. 2.3 കോടി ആളുകൾ1865-നും 1917-നുമിടയിൽ ഇതേ അസുഖത്താൽ മരണമടയുകയുണ്ടായി. റഷ്യയിൽ ഇതേ സമയത്ത് 20 ലക്ഷം ആളുകളാണ് മരണമടഞ്ഞത്. രണ്ടാം കോളറ പാൻഡെമിക് 1829-1851 അസുഖം റഷ്യയിലെത്തി, ഹങ്കറിയിൽ ഇത് ഒരുലക്ഷംമരണങ്ങൾക്ക് കാരണമായി. ജർമനിയിൽ പാൻഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനിൽ 1832ൽ, 55,000-ലധികം ആളുകൾ ബ്രിട്ടനിലും അയർലാന്റിലു മായി മരിക്കുകയുണ്ടായി. ഫ്രാൻസ്, കാനഡയിലെ ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ യോർക്ക് എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു. 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖംഎത്തിപ്പെട്ടു. 1848 മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി. 1832-നും 1849-നുമിടയിൽഒരുലക്ഷത്തി അൻപതിനായിരം അമേരിക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്. മൂന്നാം കോളറ പാൻഡമിക് 1852-1860 ഏഴ് കോളറ പാൻഡെമിക്കുകളിൽ ഏറ്റവും മാരകമായ കണക്കാക്കപ്പെടുന്ന ഇത് പ്രധാനമായും റഷ്യയെയാണ് ബാധിച്ചത്. ഇവിടെ പത്തു ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു. 1852-ൽകോളറ ഇന്ത്യനേഷ്യയിൽ എത്തി. അവിടെനിന്നും ചൈന ജപ്പാൻ എന്നിവിടങ്ങളിലും അസുഖം എത്തിപ്പെട്ടു. ഫിലിപ്പീൻസിൽ 1858-ലും കൊറിയയിൽ 1859-ലും രോഗബാധയുണ്ടായി. 1859 ൽവീണ്ടും ബംഗാളിൽ ഉണ്ടായ അസുഖബാധ ഇറാൻ, ഇറാഖ്, അറേബ്യ, റഷ്യ എന്നിവിടങ്ങളിലേയ്ക്ക് രോഗം പടരാൻ കാരണമായി. 185-455 കാലത്ത് പെയിനിൽ 236,000 ആൾക്കാർ ഈ അസുഖം മൂലം മരണമടഞ്ഞു. മെക്സിക്കോയിൽ രണ്ടുലക്ഷം ആൾക്കാരാണ് അസുഖബാധിതരായത്. നാലാം കോളറ പാൻഡെമിക് 1863-1975 യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് അസുഖം കൂടുതലായി പടർന്നത്. 30,000-നും90,000-നുമിടയ്ക്ക് ഹജ്ജ് തീർത്ഥാടകർ ഈഅസുഖത്താൽ മരണമടയുകയുണ്ടായി.1866-ൽ 90,000 ആൾക്കാരാണ് കോളറ മൂലം റഷ്യയിൽ മരണമടഞ്ഞത്. 1866-ൽ വടക്കേഅമേരിക്കയിൽ ഉണ്ടായ പകർച്ചവ്യാധിയിൽ 50,000 അമേരിക്കക്കാർ മരണമടഞ്ഞു. അഞ്ചാം കോളറ പാൻഡെമിക് 1887-1896 1883-1887 സമയത്ത് യൂറോപ്പിൽ 250,000 ആൾക്കാരും. 50,000 പേരെങ്കിലും അമേരിക്കയിലും മരണമടഞ്ഞു. 1892-ൽ 267,890 ആൾക്കാർ റഷ്യൻ സാമാജ്യത്തിൽ കോളറ മൂലം മരണമടഞ്ഞു. 120,000 പേർ സ്പെയിനിലും 90,000 പേർ ജപ്പാനിലും 60,000 പേർ പേർഷ്യയിലും മരിക്കുകയുണ്ടായി. 1892-ൽ ഹാംബർഗിലെശുദ്ധജലവിതരണ സംവിധാനത്തിൽ കോളറ അണുക്കൾ എത്തിപ്പെട്ടു. ഇതുമൂലം 8606 പേർ മരണമടഞ്ഞു. ആറാം കോളറ പാൻഡെമിക് 1899-1923ഈ അസുഖം മൂലം യൂറോപ്പിൽ വലിയ ജീവനാശമുണ്ടായില്ല. പൊതുജനാരോഗ്യപാലനം മെച്ചപ്പെട്ടതായിരുന്നു കാരണം, റഷ്യയെഇത്തവണയും അസുഖം വെറുതേ വിട്ടില്ല.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽഅഞ്ചുലക്ഷം ആൾക്കാർ റഷ്യയിൽ കോളറബാധിച്ച് മരണമടഞ്ഞു. എട്ടുലക്ഷത്തിലധികം ആൾക്കാരാണ് ഇതിൽ ഇന്ത്യയിൽ മരണമടഞ്ഞത്. 1902-1904 സമയത്ത് ഫിലിപ്പീൻസിൽ രണ്ടുലക്ഷത്തിലധികം ആൾക്കാർ മരണമടയുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടു മുതൽ 1930വരെ ഹജ്ജ് കർമത്തിനിടെ 21 തവണ കോളറ പകർച്ചവ്യാധി പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. 1907-നും 1908-നുമിടയിൽ 20,000-ലധികം തീർത്ഥാടകർ ഹജ് കർമത്തിനിടെ കോളറ ബാധിച്ചു മരിക്കുകയുണ്ടായി. ഏഴാം കോളറ പാൻഡമിക് 1962-66 ഇന്തോനേഷ്യയിൽ നിന്നാണ്ലോകത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടർന്നത്. 1963-ൽ ഇത് ബംഗ്ലാദേശിലും, 1964-ൽ ഇന്ത്യയിലും, 1966-ൽ സോവിയറ്റ് യൂണിയനിലും എത്തിപ്പെട്ടു.
ഏഷ്യാറ്റിക് ഫ്ളൂ
1889-1890 കാലത്താണ് ഈ അസുഖം പടർന്നുപിടിച്ചത്. 1889 മേയ് മാസത്തിൽഉസ്ബെക്കിസ്ഥാനിലെ ബുഘാർ എന്ന സ്ഥലത്താണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1889 ഡിസംബറിൽ ഇത്വടക്കേ അമേരിക്കയിൽ എത്തിപ്പെട്ടു.1890 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽതെക്കേ അമേരിക്കയും അസുഖബാധിതമായി. 1890 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അസുഖം ഇന്ത്യയിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഓസ്ട്രേലിയയിലും എത്തി. 112,8 എന്നയിനം വൈറസ് ആയിരുന്നു രോഗകാരി എന്നാണ് വിശ്വസിക്കുന്നത്. അസുഖം ബാധിക്കുന്നവരിലെ മരണനിരക്ക് ഈ അസുഖത്തിൽ വളരെക്കൂടുതലായിരുന്നു. പത്തുലക്ഷത്തോളം ആൾക്കാർ ഈ പാൻഡെമിക്കിൽ മരണമടഞ്ഞു.
സ്പാനിഷ് ഫ്ലൂ
ഒന്നാം ലോകമഹായുദ്ധത്തിന്റെഅവസാനസമയത്താണ് (1918-1919) ഈ രോഗം പടർന്നുപിടിച്ചത്. 1918-ൽ കൻ സാസിലെ ഫോർട്ട് വൈലിയിലാണ് ഈഅസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1918 ഒക്റ്റോബറോടെ ഇത് ലോക മാസകലം ബാധിക്കുന്ന ഒരു പാൻഡെമിക്കായി മാറി. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് (50 കോടിയോളം ആൾക്കാർ) അസുഖബാധിതരായി എന്നാണ്അനുമാനിക്കപ്പെടുന്നത്. അസാധാരണമാംവിധം മാരകമായിരുന്ന ഈ അസുഖം പെട്ടെന്നു തുടങ്ങുകയും പെട്ടെന്ന് അവസാനിക്കുകയുമായിരുന്നു. 18 മാസത്തിനുള്ളിൽ ഇത്പൂർണ്ണമായി അപ്രത്യക്ഷമായി, ചില കണക്കുകൾ പ്രകാരം ലോകത്തിൽ ഈ അസുഖം മൂലം മരിച്ചവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. ഇന്ത്യയിൽ ഏകദേശം ഒരു കോടിഎഴുപതുലക്ഷം ആളുകൾ മരിച്ചു.
ഏഷ്യൻ ഫ്ളൂ
1956-58 കാലത്തെ H2N2 എന്ന തരംവൈറസാണ് ഈ രോഗത്തിന് കാരണം. ഇത്ചൈനയിലാണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ലോകമാസകലം ഇരുപതു ലക്ഷത്തോളം ആളുകൾ ഈ അസുഖം മൂലം മരണമടയുകയുണ്ടായി. യു.എസിൽ മാത്രം 69,800പേർ മരിക്കാനിടയായ ഇത് സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
ഹോങ്ക് കോങ് ഫ്ളൂ
1968-69 കാലത്താണ് ഈ രോഗം പടർന്നുപിടിച്ചത്. ഇൻഫ്ലുവൻസ എ വൈറസ്(13N2) ആണ് രോഗകാരി. പത്തു ലക്ഷത്തോളം ആളുകൾ ഈ അസുഖം മൂലംലോകത്ത് മരണമടഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ, ആസ്ട്രേലിയ, യുറോപ്പ്, ഫിലിപ്പെൻസ്, യുഎസ് എന്നിവിടങ്ങളിലേക്ക് ഈ രോഗം അതിവേഗത്തിൽ പടർന്നു. ഹോങ്കാങ്ങിൽ മാത്രം 500,000 പേർ മരിച്ചു.
ഹോങ്ക് കോങ് ഫ്ളൂ
1968-69 കാലത്താണ് ഈ രോഗം പടർന്നുപിടിച്ചത്. ഇൻഫ്ലുവൻസ എ വൈറസ്(13N2) ആണ് രോഗകാരി. പത്തു ലക്ഷത്തോളം ആളുകൾ ഈ അസുഖം മൂലംലോകത്ത് മരണമടഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ, ആസ്ട്രേലിയ, യുറോപ്പ്, ഫിലിപ്പെൻസ്, യുഎസ് എന്നിവിടങ്ങളിലേക്ക് ഈ രോഗം അതിവേഗത്തിൽ പടർന്നു. ഹോങ്കാങ്ങിൽ മാത്രം 500,000 പേർ മരിച്ചു.
എയ്ഡ്സ്
പ്രതിവർഷം 20 ലക്ഷം പേർ വരെമരിക്കാനിടയായ എയ്ഡസ് എന്ന മഹാമാരി1976ൽ കോംഗോയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1981മുതൽ മൂന്നരക്കോടിയിലധികം ആളുകൾ എയ്ഡ്സ് ബാധിച്ച്മരിച്ചിട്ടുണ്ട്. എച്ച്.ഐ.വി. (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്)ബാധിച്ചതിന്റെ ഫലമായി മനുഷ്യന്രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയുംതത്ഫലമായി മറ്റു മാരക രോഗങ്ങൾപിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡാം ആണ്എയ്ഡ്സ്. അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം (Acquired ImmuneDeficiency Syndroi1c- AIDS) എന്നതിന്റെചുരുക്കരൂപമാണത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ രോഗം നേരത്തെ കാണപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. എങ്കിലും എയസ് പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്. സുരക്ഷിതമല്ലാത്തലൈംഗികബന്ധം ശീലമാക്കിയ ഏതാനം അമേരിക്കൻ യുവാക്കളിലാണ് ഈഅവസ്ഥ ആദ്യമായി സ്ഥിരീകരിച്ചത്.എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സർ.ഫെഡ് ബോയിലിയുടെ (Sir.Fred Boyle) അഭിപ്രായത്തിൽ വൈറസ്പരീക്ഷണശാലയിൽ ജന്മം പ്രാപിച്ച ഒരുജാരസന്തതിയാണ്, പരീക്ഷണശാലകളിൽ നിന്നും രക്ഷപ്പെട്ട കുരങ്ങിൽനിന്നും മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ അവിടെ നിന്ന് മനുഷ്യരിലേക്കോ പടർന്നതാവാം എന്നതാണ് മറ്റൊരു പഠനം. 70-കളിൽ ഈ രോഗം ആഫിക്കാ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. അവിടെ നിന്നും അൻലാൻറ്റിക്ക് സമുദ്രംകടന്ന് ഹൈറ്റസിനെബാധിച്ച രോഗം അമേരിക്കയിലേക്കുംഅവിടെ നിന്ന് ലോകം മുഴുവൻ പകർന്നു പിടിച്ചതായി പറയുന്നു.ഏഷ്യാ ഭൂഖണ്ഡത്തിൽ മാത്രം 17ലക്ഷം രോഗാണുബാധിതർ ഉണ്ടെന്നുകണക്കാക്കപ്പെട്ടിരിക്കുന്നു. ഏഷ്യയിലും,ആഫിക്കയിലും രോഗാണുബാധിതരുടെഎണ്ണം വർദ്ധിച്ചു വരുന്നു. പ്രതിരോധനടപടികൾ സുശക്തമാക്കിയില്ലെങ്കിൽഇക്കാര്യത്തിൽ ഏഷ്യ ആഫിക്കയെകടത്തിവെട്ടിയെന്നുവരാം. ഇപ്പോൾ ആഫിക്കൻ രാജ്യങ്ങളിലാണ് എറ്റവുംകൂടുതൽ എയ്ഡ്സ് രോഗ ബാധിതർ.














