കര്‍മശാസ്ത്രം; പുതിയകാലത്തെ പഠന സമീപനങ്ങള്‍

കര്‍മ്മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണ്ണമായിട്ടുമുണ്ടാകും. വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു 'മറി' ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ മറി...

കേരളം: ഇസ്‌ലാം ആഗമനം, സംവാദം

അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന കേരളത്തിന്റെ ശരാശരി വര്‍ഷപാതം 96 ഇഞ്ചാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പദ്‌സമൃദിയും കണ്ട് അറബികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്ന അര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നു. കേരളീയരുടെ പൊതു...

ഇറം, ആര്യന്‍: പദപ്രയോഗങ്ങളിലെ സാദൃശ്യം

ആമുഖം എക്കാലത്തും അന്വേഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നാണ് ഗവേഷണ രംഗം പ്രവര്‍ത്തിച്ചത്. ഒരു സമൂഹത്തിന്റെ അസ്തിത്വപരമായ അടയാളപ്പെടുത്തലിനു ചരിത്ര പഠനം സഹായിക്കുന്നു. ചരിത്രത്തില്‍ തങ്ങളുടേതായ ഇടപെടലുകളെ അടയാളപ്പെടുത്തിയ രണ്ടു പ്രധാന നാഗരകിതകളുടെ പാരസ്പര്യത്തെ പരിശോധിക്കുകയാണ് ഈ ചെറിയ അന്വേഷണത്തില്‍. ഇറം ആര്യന്‍ എന്നീ രണ്ട് പുരാതന ജനവിഭാഗങ്ങളുടെ പാരസ്പര്യം തെളിയിക്കപ്പെടുകയാണിവിടെ. ആര്യന്മാരുടെ ആഗമനം ഇറാനില്‍ നിന്നാണെന്നാണ് പ്രബലാഭിപ്രായം. ഇറമുകള്‍ക്ക് പേര്യഷ്യയുമായുള്ള ബന്ധം ചരിത്ര ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. പുരാതന ഫാരിസാണ് (പേര്‍ഷ്യ) ഇറാനെന്ന് അറിയപ്പെടുന്നത്. നാഗരിക വിശേഷണങ്ങളില്‍ രണ്ട്...

സലഫിസം നാടുകാണിയില്‍ നിന്ന് ഈജിപ്തിലേക്ക്

ഈജിപ്തിലെ സൂഫി മസ്ജിദിന് നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ മരണപ്പെട്ടത് , ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 235 പേരാണ്; സുന്നി വിശ്വാസികള്‍. ഒരര്‍ത്ഥത്തില്‍ നാടുകാണിയില്‍ സലഫികള്‍ മഖ്ബറ തകര്‍ത്ത സംഭവവും ഈജിപ്ത്തിലെ ആക്രമണവും സമാന സ്വഭാവം പുലര്‍ത്തുന്നു. രണ്ടിന്റെയും ആശയമരമായ പ്രചോദനം സമാനമാണ് പരമ്പരാഗത ഇസ്‌ലാമിനോടുള്ള വിരോധം, സൂഫികളോടും മഖ്ബറകളോടും ഉള്ള എതിര്‍പ്പ്, വഹാബി ഇസ്‌ലാമിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് വേറെയൊരു അര്‍ത്ഥത്തില്‍ ഐ.എസ് ആശയങ്ങളുടെ സംസ്ഥാപനം. നാടുകാണിയിലെ മുഹമ്മദ് സ്വാലിഹ്(റ)വിന്റെ ദര്‍ഗ തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന്...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...

മാല്‍തൂസിയന്‍ ഉന്മൂലന സിദ്ധാന്തം

ജനസംഖ്യ നാള്‍ക്കുനാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. മരണ നിരക്ക് കൂടുന്നതും ജനനനിരക്ക് കുറയുന്നതും രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കും വന്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കും തളളി വിടും. ജനസംഖ്യയിലുണ്ടായ അമിതമായ തളര്‍ച്ച തന്റെ രാജ്യത്തെ എങ്ങനെ ബാധിച്ചുവെന്നാണ് 2006ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിലപിക്കുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം കണ്ട് ജനസംഖ്യ കുറയുകയാണത്രെ. എന്നാല്‍ റഷ്യയേക്കാള്‍ ഭീകരമായ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താനനയത്തില്‍ അയവുവരുത്താനും...

‘തെറ്റ് പറ്റിയത് എനിക്കാണ്’

പ്രണയവും ഒളിച്ചോട്ടവും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുളള വിവാഹവുമെല്ലാം സര്‍വ്വസാധാരണയായിക്കൊണ്ടിരിക്കുകയാണിന്ന് . പ്രണയവും വിവാഹപൂര്‍വ്വ ബന്ധങ്ങളും ന്യൂജനറേഷന്‍ മതിമറന്നാഘോഷിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി സിനിമ- സീരിയല്‍ വ്യവസായങ്ങളും റിയാലിറ്റി ഷോകളും സാംസ്‌കാരിക ബുദ്ധിജീവികളെന്നവകാശപ്പെടുന്ന സെലിബ്രിറ്റികളും കുട പിടിക്കുന്നു. കണ്ണടച്ച പ്രണയംമൂലം സ്വന്തം ജീവിതം നഷ്ടപ്പെടുന്ന പെകുട്ടികള്‍ക്കും കയ്യും കണക്കുമില്ല. കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കൊണ്ടാണ് ആന്‍മരിയ എന്ന പെകുട്ടി അഞ്ച് മാസം മുമ്പ് സോബിന്‍ എന്ന ബസ് ഡ്രൈവറെ പ്രണയ വിവാഹം...

വ്യവസായിക വിപ്ലവം ഒളിച്ചുകടത്തിയത് കുടുംബാസൂത്രണത്തെ

­­­യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നഗര ഗ്രാമ ഭേദമില്ലാതെ അനേകം പ്രശ്‌നങ്ങള്‍ക്കുളള തുടക്കം കൂടിയായിരുന്നു അത്. കൃഷിപാടങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ പട്ടണങ്ങളിലേക്ക് പ്രവഹിച്ചതോടെ ഗ്രാമങ്ങള്‍ ശൂന്യമായി. ലക്ഷക്കണക്കിന് ജനങ്ങള്‍ മിതമായ പ്രദേശത്ത് തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ യൂറോപ്പിന്റെ സാമ്പത്തികാഭിവൃതിയെ സഹായിച്ചെങ്കിലും അനവധി സങ്കീര്‍ണതകളിലേക്കുളള തുടക്കമായിരുന്നു ഇത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവും താമസ സ്ഥലത്തിന്റെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി....

മുത്വലാഖ് ദുരുപയോഗവും ദുര്‍വ്യാഖ്യാനവും അപകടമാണ്‌

വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലര്‍ത്തുന്ന നിരവധി സുഹൃത്തുക്കള്‍ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിന്റെ സ്വാഗതം ചെയ്യല്‍ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവര്‍ത്തകരുമൊക്കെ സ്വാഗതം ചെയ്തതിന്റെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്‌കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകള്‍ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി...

പള്ളിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടോ?

സംസാരം: കെ.എം.എ റഹീം സാഹിബ് /ജാബിര്‍ കാരേപറമ്പ്‌ ?പള്ളിത്തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണല്ലോ? ചീക്കോട്, കക്കോവ്, പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, മുടിക്കോട് അങ്ങനെ നീളുന്നു. മഹല്ലിലെ കാലങ്ങളായി തുടരുന്ന ഐക്യത്തിന്റെ പാതയാണ് ആസൂത്രിത ശ്രമങ്ങളിലൂടെ നശിപ്പിക്കുന്നത്. ഇതിനു പ്രത്യക്ഷമായ കാരണങ്ങള്‍ എന്തൊങ്കിലുമുണ്ടോ? - കാസര്‍ഗോഡ് നടന്ന ഇ.കെ വിഭാഗം സമ്മേളനത്തിലെ പ്രസംഗമാണ് ഇതിന്റെയൊക്കെ തുടക്കവും കാരണവും. അതോടു കൂടെ അവരുടെ ഓര്‍ഗനൈസര്‍മാര്‍ക്കും മുഫത്തിശ്മാര്‍ക്കും ലഭിക്കുന്ന ഡയറക്ഷന്‍ തന്നെ ഒരു സ്ഥലത്തും ഒരുമിച്ചു പോകാന്‍ സമ്മതിക്കരുതെന്നാണ്. എ.പി വിഭാഗത്തെ എല്ലാ കമ്മിറ്റിയില്‍ നിന്നും അവഗണിക്കുക...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
50.8 ° F
51.8 °
48 °
85%
2.2mph
100%
Fri
62 °
Sat
58 °
Sun
60 °
Mon
57 °
Tue
57 °
- Advertisement -

Must Read