Home FEATURED ARTICLES

FEATURED ARTICLES

പ്രവാചകരിലെ ഭരണാധികാരി

റസൂല്‍മദീനയില്‍ വരുമ്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു.പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ്

മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍

മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗം ഈ...

ഖുര്‍ആന്‍ ക്രോഡീകരണം

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്. സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള...

ഖുര്‍ആനിലെ മുഹമ്മദ് നബി സ്വ.

മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠ പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിച്ചുപോകുന്നു. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ... തിരുനബി(സ്വ)യെ ആദ്യാന്തം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന പ്രവാചക ജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്. കാരുണ്യദീപവും നന്മയുടെ...

നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

ജംഉം ഖസ്വ്‌റും നിസ്‌കാരം ജംഉം ഖസ്വ്‌റും ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ? ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു. നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി...

ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍

കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍ അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...

ജാതീയതയില്‍ തോറ്റ് തൊപ്പിയിട്ടവര്‍

ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് ജാതീയത. മനുഷ്യനെ ഉന്നതനെന്നും നീചനെന്നും തരംതിരിക്കുന്ന ഈ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്നും ഇതു തുടരുന്നു. ഇന്ത്യയില്‍ ഹിന്ദു വിഭാഗത്തിലാണ് ക്രൂരമായ ജാതി സമ്പ്രദായം നിലനില്‍ക്കുന്നത്. മനുഷ്യന്‍ നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഏറ്റവും മൃഗീയമായി ആക്രമിക്കപ്പെട്ടത് ആഫ്രിക്കയില്‍ ആണെന്നാണ് ചരിത്രം. പക്ഷേ ആഫ്രിക്കയിലുണ്ടായിരുന്ന തിനേക്കാള്‍ ശക്തമായ ജാതി പീഡനങ്ങള്‍ ഇന്ത്യയിലും കേരളത്തിലും അരങ്ങേറി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.             ...

ഔറംഗസീബ്; ചരിത്രം കാവി പുതക്കുന്നു

അഭിമുഖം: ഓര്‍ഡി ട്രസ്‌കി/ അനുരാധ രമന്‍ ?മുഗള്‍ ചരിത്രം ഇന്ത്യയുടെ ഭാഗമല്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാറാണല്ലോ ഇന്ന് കേന്ദ്ര ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സംസ്‌കൃതത്തെ എങ്ങനെയാണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ പരിപോഷിപ്പിച്ചതെന്നും സംസ്‌കൃത ഭാഷയും സാഹിത്യവും എങ്ങനെയാണ് മുഗള്‍ കാലഘട്ടത്തില്‍ പുഷ്‌കലമായതെന്നും സവിസ്തരം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താങ്കള്‍. വൈരുധ്യാത്മകമായ ഈ രണ്ട് ആശയധ്രുവങ്ങളെ എങ്ങനെയാണ് താങ്കള്‍ക്ക് ഒരേ ദിശയില്‍ കൊണ്ടുവരാന്‍ കഴിയുക. - വ്യത്യസ്തമായ ഈ രണ്ട് ആശയധാരകളെ സംയോജിപ്പിക്കുന്നതിന് പകരം...

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
56.3 ° F
56.3 °
56.3 °
58%
3.2mph
81%
Mon
56 °
Tue
54 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read