ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....

ഞാന്‍ എങ്ങനെ മുസ്‌ലിമായി?

ഞാന്‍ മധ്യവയസ്‌കനായ ഒരു സ്‌കോട്ടിഷുകാരന്‍. ഒരു മുസ്‌ലിമിനെ പോലും ജീവിതത്തില്‍ വേണ്ടപോലെ കാണാനും ഇടപഴകാനും സാധിച്ചിട്ടില്ലാത്ത എനിക്ക് ഇസ്ലാമിലേക്ക് വഴിവെട്ടിത്തുറന്നു തന്ന അനുഭവങ്ങളാണ് പറയുന്നത്. ഒരു ഹോളിഡേ ദിനത്തില്‍ തുര്‍ക്കിയിലെ ബീച്ചില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പ്രാദേശിക പള്ളിയില്‍ നിന്ന് അതിമനോഹരമായ ബാങ്കിന്റെ ശബ്ദം എന്റെ കര്‍ണപുടങ്ങളിലെത്തുന്നത്. അതായിരുന്നു എന്റെ സത്യമാര്‍ഗത്തിലേക്കുള്ള ആദ്യത്തെ ചുവടുമാറ്റം. എന്റെ ഉള്ളില്‍ എന്തൊക്കെയോ ചില ഉണര്‍വുകള്‍. ആത്മീയമായ ഒരന്വേഷണത്തിന് വേണ്ടിയുള്ള ചോദന. ഇന്‍വെര്‍നസിലെ എന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനാദ്യം പോയത് ഒരു ബുക്...

ജൂതായിസത്തിന്റെ അടിവേര് അറിയുമോ?

യഹൂദി എന്ന അറബി പദം സ്‌നേഹം എന്നര്‍ത്ഥമുള്ള മവദ്ദത് എന്നതില്‍ നിന്നാണെന്നും ഖേദിച്ചുമടങ്ങല്‍ എന്നര്‍ത്ഥം വരുന്ന തഹവ്വുദില്‍ നിന്നാണെന്നും പറയപ്പെടുന്നു. യഅ്ഖൂബ് നബിയുടെ വലിയ പുത്രനായ യഹൂദയിലേക്ക് ചേര്‍ത്തിയാണ് യഹൂദി എന്ന പദം വരുന്നതെന്നാണെന്ന് അഭിപ്രായവുമുണ്ട്. (ഇബ്‌നുകസീര്‍, ബൈളാവി) യഹൂദികള്‍ മൂസാ നബിയുടെ അനുയായികളാണെന്ന് വാദിക്കുന്നവരാണ്. തൗറാത്ത് തങ്ങളുടെ വേദഗ്രന്ഥമാണെന്നും അവകാശപ്പെടുന്നു. ഇവര്‍ നബി(സ)യുടെയും ഈസാനബിയുടെയും പ്രവാചകത്വം നിഷേധിക്കുന്നു. ഈസാ നബി ജാരസന്തതിയാണെന്ന് പറയുന്നു. ഉസൈര്‍(റ) ദൈവപുത്രനാണെന്നാണ് ജൂതന്മാരുടെ വിശ്വാസം. ഉസൈറിന് ദൈവികത നല്‍കാനുള്ള ജൂതശ്രമത്തെ ഖുര്‍ആന്‍ പ്രതിരോധിക്കുന്നു...

ജറുസലം; ട്രംപിന്റേത് നൂറ്റാണ്ടിലെ മണ്ടത്തരം

ട്രംപ് ദുരന്തമാകുന്നത് അറബ് ലോകത്തിന് മാത്രമല്ല, അമേരിക്കക്കും കൂടിയാണ് 7 പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ നയത്തെ അട്ടിമറിച്ച് കൊണ്ട് ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്ന ട്രംപ് നന്മ നിറഞ്ഞതൊന്നും ചെയ്യാന്‍ തനിക്കാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഈയൊരു നടപടി തികച്ചും പ്രവാചനാധീതവും സങ്കീര്‍ണവുമായ അനേകം പ്രശ്‌നങ്ങളെ വിളിച്ചു വരുത്തുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. ഇസ്രാഈല്‍ ഫലസ്തീന്‍ ചര്‍ച്ചകളിലെല്ലാം തങ്ങളുടെ അതിവൈകാരിക അടുപ്പം മൂലം ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ, കാലതാമസം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളതാണ് ജറുസലേം. ഫലസ്തീനുമായി...

കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും

1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍? ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക. 2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്? ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...

ദൈവത്തെ കൊന്ന ക്രിസ്ത്യാനിസം

നസ്വാറ (ക്രിസ്ത്യാനികള്‍) ഈസാനബി(അ)ന്റെ ജന്മസ്ഥലമായ 'നസ്‌റത്വി'ലേക്ക് ചേര്‍ത്തിയാണ് 'നസ്വാറാ' എന്ന പ്രയോഗം. നബി(സ) തങ്ങളെ സഹായിച്ചവരെന്ന നിലയില്‍ അന്‍സ്വാറുകളെന്ന് വിളിക്കുന്നപോലെ ഈസാ നബി(അ)ന്റെ സഹായികള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗമാണെന്ന അഭിപ്രായമുണ്ട്. അല്‍ബഖറ: 61, 111, 113, 120, 135, 140 മാഇദ: 14, 18, 51, 69, 82 തൗബ: 30, ഹജ്ജ്: 17 എന്നിവിടങ്ങളില്‍ നസ്വാറാ എന്ന പ്രയോഗം കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ ഈസാ(അ)ന്റെ പിന്‍ഗാമികളാണെന്ന് വാദിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും വിശ്വസിക്കുന്നു. മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരെന്നാണ് ഇവരെക്കുറിച്ച് ഖുര്‍ആനിന്റെ...

ക്ഷമ, വിശ്വാസിയുടെ ആയുധം

ഒരു ഗ്രാമീണൻ തിരുനബിയെ സമീപിച്ച് ഒരുസംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടർന്ന് അവരെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരുനബിയുടെയോ കൂടെയുള്ള അലി(റ)ന്റെയോ വശം ഒന്നുമുണ്ടായിരുന്നില്ല. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന സൈദ്ബ്നു സഅന എന്ന ജൂത പുരോഹിതൻ നബിയെ സമീപിച്ചു ചോദിച്ചു: "മുഹമ്മദേ... നീ എനിക്ക് കാരക്ക വിൽക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഞാനിപ്പോൾ പണം തരാം" തിരുനബി ഈ കരാർ അംഗീകരിച്ച് കാരക്ക വിറ്റു. വിലയായി 80 നാണയം സ്വീകരിക്കുകയും...

എന്റെ മതം മാപ്പ് നല്‍കാനാണ് പഠിപ്പിക്കുന്നത്; താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

വാഷിംഗ്ടണ്‍: മകന്റെ ഘാതകനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിതാവ് എന്താണ് ചെയ്യുക? പ്രതിയെ കാണുന്ന മാത്രയില്‍ അവനെ കൈയേറ്റം ചെയ്യാന്‍ പാഞ്ഞടുക്കുന്ന കാഴ്ചയാണ് പതിവ്. അമേരിക്കയിലെ കെന്റെക്കി സംസ്ഥാനത്തെ ലെക്സിംഗ്ടണ്‍ കോടതിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മകന്റെ ഘാതകനെ പിതാവ് അബ്ദുല്‍ മുനിം മാറോടണച്ചു. താന്‍ മാപ്പു നല്‍കുന്നുവെന്ന് പറയുകയും ചെയ്തു. വികാരഭരിതമായ ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു. വിധി പ്രസ്താവിച്ചപ്പോഴാണ് അബ്ദുല്‍ മുനിം സോംബാത് ജിത്മൗദ് പ്രതിയായ ട്രേ അലക്സാണ്ടര്‍ റെല്‍ഫോഡിനെ കെട്ടിപ്പിടിച്ചത്....

ഖുര്‍ആന്‍ കാലത്തെ തോല്‍പിച്ച ‘സാഹിത്യം’

പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ)...

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254). ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
clear sky
46.5 ° F
46.5 °
46.5 °
84%
1.9mph
1%
Sun
54 °
Mon
55 °
Tue
58 °
Wed
52 °
Thu
57 °
- Advertisement -

Must Read