ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം
ഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്?
ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി...
വുളൂഇന്റെ ദുആ
വുളൂഇല്‍ നിന്ന് വിരമിച്ച ശേഷം രണ്ട് മുന്‍കൈയ്യും കണ്ണുകളും മുകളിലേക്ക് ഉയര്‍ത്തി രണ്ട് ശഹാദത്തും ദുആഉം നിര്‍വഹിക്കല്‍ വിവരണാതീതമായ പ്രാധാന്യമുള്ളതാണ്. പരലോക വിശ്വാസമുള്ളൊരാള്‍ക്ക് അതിന്റെ പ്രാധാന്യമറിഞ്ഞാല്‍ അത് ഒഴിവാക്കാന്‍ കഴിയുകയില്ല. അതിനുമാത്രം അതിനെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സമ്പന്ധമായി വന്ന ഹദീസിന്റെ ഉള്ളടക്കം നമുക്കിങ്ങനെ മനസ്സിലാക്കാം. 'ഒരാള്‍ വുളൂഇന്ന് ശേഷം പ്രസ്തുത ദിക്‌റും ദുആഉം നിര്‍വ്വഹിച്ചാല്‍ അതിനെ ഒരു പ്രത്യേക റിക്കാഡില്‍ രേഖപ്പെടുത്തുകയും ഒരു പ്രത്യേക സീല്‍കൊണ്ട് സീല്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് അതിന്റെ...
ചെവിതടവല്‍
ചെവി തടവുമ്പോള്‍ രണ്ട് ചെവിയും ഒരേ സമയം തടവേണ്ടതാണ്. ഒന്നിന് ശേഷം മറ്റൊന്ന് എന്ന രൂപത്തിലല്ല.
അശ്രദ്ധ കാരണം അവഗണിക്കപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സുന്നത്താണ് അവയവങ്ങളെ തേച്ചുരച്ച് കഴുകുകല്‍. വെള്ളത്തോട് കൂടി കഴുകുന്ന അവയവത്തിന്മേല്‍ കൈ നടത്തുക എന്നാണ് ഇമാമുകള്‍ അതിനെ വിവരിച്ചത്. മാലികി മദ്ഹബില്‍ ഇത് നിര്‍ബന്ധമാണ്. ചെയ്യാതിരുന്നാല്‍ വുളൂഅ് ശരിയാവുകയില്ല. നിന്ന് വുളൂഅ് ചെയ്യുന്ന സൗകര്യം വ്യാപകമായതോടെ നിന്ന നില്‍പില്‍ കുറേ വെള്ളം കോരിയൊഴിക്കുക എന്നല്ലാതെ കൈ കൊണ്ട് കാല്‍ തൊടുന്നത് തന്നെ ഇല്ലാതായി.
ബിസ്മി...
പല്ലുതേക്കല്‍, തലതടവല്‍
മിഖ്ദാദ് ബാഖവി ചുങ്കത്തറ
പല്ലുതേക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണ് വുളൂഅ് (അംഗശുദ്ധി വരുത്തല്‍). തുടക്കത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ക്കും മുന്‍കൈ കഴുകലിനു ശേഷം വളരെ പ്രധാനപ്പെട്ടതാണ് പല്ലുതേക്കല്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട്. 'എന്റെ സമൂദായത്തിന് പ്രയാസം ഉണ്ടാകുമെന്ന പേടിയില്ലായിരുന്നുവെങ്കില്‍ എല്ലാ വുളൂഇന്റെ അവസരത്തിലും പല്ലുതേക്കല്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു' എന്ന ആശയം ഉള്‍കൊള്ളുന്ന നബിവചനം ഇവയിലൊന്നാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് പലപ്പോഴും ഇതിന്റെ മഹത്തായ പ്രതിഫലവും അതിലൂടെ കിട്ടുന്ന ധാരാളം നേട്ടങ്ങളുമാണ് നഷ്ടപ്പെടുന്നത്.
ആവശ്യമില്ലാത്ത സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് പലപ്പോഴും...
കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും
1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍?
ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക.
2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്?
ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...
കുറിയിലും പ്രൊവിണ്ടന്റ് ഫണ്ടിലും സകാതുണ്ടോ?
♦ മുഅല്ലിം ക്ഷേമനിധിക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. മുഅല്ലിമീങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ധര്‍മ്മ സഹായ ഫണ്ടാണ് മുഅല്ലിം ക്ഷേമനിധി. ഉദാര മനസ്‌കര്‍ ഇതിലേക്ക് സംഭാവന നല്‍കുന്നു. മുഅല്ലിമീങ്ങള്‍ ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് സംഭാവനയായി നല്‍കുന്നു. ഒരു പ്രത്യേക വ്യക്തിക്ക് നിധിയായി സൂക്ഷിപ്പില്ലാത്തത് കൊണ്ട് ഇതിന് സകാത്ത് നിര്‍ബന്ധമില്ല.
♦ ബാങ്ക് നിക്ഷേപങ്ങളിബാങ്ക് നിക്ഷേപങ്ങളില്‍ സകാത്തുണ്ടോ?
ഉ. ഒരു വ്യക്തി ദിവസം തോറും നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിക്കുന്നു. ഏത് ദിവസമാണോ തന്റെ നിക്ഷേപം 595 ഗ്രാം...
സ്വര്‍ണത്തിലെയും വെള്ളിയിലെയും സകാത്
നഖ്ദില്‍(സ്വര്‍ണ്ണം,വെള്ളി) സകാത്ത് നിര്‍ബന്ധമാകുന്നതെപ്പോള്‍?
ഉ. നഖ്ദില്‍ സകാത്ത് നിര്‍ബന്ധമാകുന്നത് നിസ്വാബ് (സകാത്ത് നല്‍കാന്‍ മതിയായ മൂല്യം) പൂര്‍ത്തിയാവുക, വര്‍ഷം (ഹിജ്‌റ വര്‍ഷം) പൂര്‍ത്തിയാവുക എന്നീ മാനദണ്ഡങ്ങള്‍ എത്തുമ്പോഴാണ്.
പൂര്‍ണ്ണമായി മാനദണ്ഡങ്ങള്‍ എത്തിച്ച നഖ്ദില്‍ എത്ര അളവാണ് സകാത്ത് നല്‍കേണ്ടത്?
ഉ. പൂര്‍ണ്ണമായി നിസ്വാബ് (സ്വര്‍ണ്ണത്തിലെ നിസ്വാബ്20 മിസ്‌കാല്‍ ഏകദേശം 85 ഗ്രാം, വെള്ളിയില്‍ ഇരുന്നൂര്‍ ദിര്‍ഹം ഏകദേശം 595 ഗ്രാം ആണ്. അതില്‍ കുറഞ്ഞതില്‍ സകാത്തില്ല) എത്തിയ സ്വര്‍ണ്ണത്തിലും വെള്ളിയിലും രണ്ടര ശതമാനം (സ്വര്‍ണ്ണത്തില്‍ 2.12 1/2 ഗ്രാമും വെള്ളിയില്‍...
ഫിത്വര്‍ സകാത്: അറിയേണ്ടതെല്ലാം
ഫിത്വര്‍ സക്കാത്ത്:
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സക്കാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത്...
സംഘടിത സകാതു വിതരണത്തിലെ അപകടങ്ങള്‍
സംഘടിത സകാതു വിതരണത്തിലെ അപകടങ്ങള്‍
ചോദ്യം: സംഘടിത സക്കാത്തിലുള്ള തെറ്റെന്താണ്? നിജമായ ഒന്നില്‍ കൂടുതലാളുകെ വക്കാലത്താക്കാമോ? മറ്റൊരാള്‍ക്ക് പണം കൊടുത്ത് അരിവാങ്ങി കൊടുക്കാന്‍ വകാലത്താക്കാമോ
ഉത്തരം: സകാത്ത് നിര്‍ബന്ധമായ വ്യക്തി അവകാശികള്‍ക്ക് നേരിട്ട് നല്‍കുക, ഇസ് ലാമിക ഭരണാധികാരിയായ ഇമാമിനെ ഏല്‍പിക്കുക, അവകാശികള്‍ക്ക് നല്‍കാനായി നിശ്ചിത വ്യക്തിയെ വകാലത്ത് ഏല്‍പിക്കുകയും അവന്‍ അവകാശികള്‍ക്ക് നല്‍കുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് രൂപങ്ങളാണ് സകാത്ത് വിതരണത്തിന് ഇസ് ലാമിക കര്‍മ്മശാസ്ത്രത്തിലുള്ളത്. ഇന്ന് ചിലര്‍ സംഘടിപ്പിക്കുന്ന സംഘടിത സകാത്തില്‍ സകാത്ത് നിര്‍ബന്ധമുള്‌ലവന്‍ അവകാശികള്‍ക്ക്...
Weather
London
scattered clouds
54.5
°
F
56.3
°
53.3
°
52%
1.7mph
40%
Tue
53
°
Wed
57
°
Thu
59
°
Fri
62
°
Sat
60
°























