സ്വാലിഹ് അങ്ങാടിപ്പുറം

ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ

ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ ‘Contextual meanings’ ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ കാര്യങ്ങളെ വിമർശിക്കാനിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാം.


Embryology


Embryology അഥവാ ഭ്രൂണശാസ്ത്രം, ജീവശാസ്ത്ര ശാഖയിലെ പ്രധാനപ്പെട്ട മേഖലയായ Genetics(ജനിതകശാസ്ത്രം)ലെ പുത്തൻ താരോദയം എന്ന് വേണമെങ്കിൽ ഈ ശാസ്ത്ര ശാഖയെ വിശേഷിപ്പിക്കാം. “The Study of the formation and development of an embryo and fetus”എന്നാണ്55 ഭ്രൂണശാസ്ത്രത്തിന് ശാസ്ത്രലോകം നിർവചനം നൽകുന്നത്.മനുഷ്യന്റെ പ്രത്യുൽപാദന പ്രക്രിയയിലെ ആന്തരികമായ വിശകലനങ്ങൾക്കും ചർച്ചകൾക്കും വാതിൽ തുറന്നിടുകയാണ് മെഡിക്കൽ സയൻസിലെ ഈ വിജ്ഞാന ശാഖ.ബീജ സങ്കലനം(Fertilization) മുതൽ കുട്ടിയായി ജനിക്കുന്നത് വരെയുള്ള ഓരോ അനക്കങ്ങളെയും അടക്കങ്ങളെയും കൃത്യമായി വിശകലനം ചെയ്യുകയും പ്രശ്നവൽകരിക്കുകയും ചെയ്യുന്നതിലൂടെ Teratology(ജനന വൈകല്യങ്ങളെ കുറിച്ചുള്ള പഠനം) ക്ക് ശാസ്ത്രീയ അടിത്തറയുണ്ടാക്കാൻ ശ്രമിക്കുന്നതോടൊപ്പം പരിഹാരങ്ങളെ പറ്റി ചിന്തിക്കുകയും ചെയ്യുന്നു. Embryonic Stage-ൽ ആണ് ഗർഭസ്ഥ ശിശുവിന് നാടകീയവും വെത്യസ്തങ്ങളുമായ മാറ്റം സംഭവിക്കുന്നത്, അതിൽ തന്നെ അഞ്ച് മുതൽ പത്ത് വരെയുള്ള ആഴ്ചകളിലാണ് നിർണ്ണായകമായ മാറ്റങ്ങൾക്ക് വിധേയമാകുന്നത്.


ചരിത്രം


ഭ്രൂണത്തെ കുറിച്ചുള്ള ആദിമ ആലോചനകൾ നടത്തിയത് Marcello malpighi അണ്. അദ്ദേഹത്തിന്റെ *Performationism* എന്ന പേരിലറിയപ്പെട്ട തിയറിയിലൂടെ അദ്ദേഹം”Organisms develop from pre-existing miniature versons of themselves”എന്ന് സമർത്ഥിക്കുന്നു.എന്നാൽ ഗ്രീക്ക് തത്വ ചിന്തകനായ ആരിസ്റ്റോട്ടിൽ തന്റെ *’Epigenesis’* എന്ന തിയറിയിലൂടെ ഭ്രൂണത്തെയും അതിന്റെ വളർച്ചയെയും സൂചിപ്പിക്കുന്നുണ്ട്.അദ്ദേഹം പറയുന്നത് “Epigenesis is the idea that organisms develop from seed or egg in a sequence of steps”അഥവാ എപിജെനിസിസ് എന്നാൽ കൃത്യമായ ഇടവേളകളിലുള്ള മുട്ടയുടെ/വിത്തിന്റെ വികാസമാണ് ഓർഗാനിസത്തിലേക്ക് എത്തുന്നതിന് നിദാനം എന്ന ഐഡിയ ആണ്.ഏതായാലും ആദ്യകാലം മുതൽ തന്നെ ഭ്രൂണശാസ്ത്രത്തിനെ കുറിച്ചുള്ള ആലോചനകൾ നടത്തിയിരുന്നതായി ഈ തെളിവുകളിൽ നിന്ന് മനസ്സിലാക്കാനാകുന്നു.ആധുനിക ഭ്രൂണ ശാസ്ത്രം കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത് ബാൾട്ടിക്ക് ജർമൻ സയന്റിസ്റ്റായ *Karl Ernst Van Baer(1792-1876)* ലൂടെയാണ്.ഭ്രൂണശാസ്ത്ര മേഖലക്ക് 1980കളുടെ തുടക്കത്തിൽ വിപ്ലവകരമായ സംഭാവനകൾ നൽകി, ഭ്രൂണവ്യവസ്ഥയുടെ വിഭജന രീതികൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.*’The father of Embryology’* എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.


നബി (സ)പറഞ്ഞത്


ലോകപ്രശസ്ത ഹദീസ് പണ്ഡിതൻ മുസ്ലിം(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്ന ഒരു ഹദീസ് കാണാം عن عبد الرحمان بن مسعود رضي الله عنه قال رسول الله صلي الله عليه وسلم وهو صادق المصدوق إن احدكم يجمع في خلقه في بطن امه أربعين يوما نطفةا ثم يكون علقةا ثم يكون مضغةا مثل ذالك،ثم يرسل إليه الملك فينفخ فيه الروح ويأمر بأربع كلماة بكتب رزقه وأجله وعمله وشقي او سعيد.(رواه مسلم)ഈ ഹദീസ് ഉദ്ധരിച്ച്കൊണ്ട് ഭൗതിക വാദികളും ചിലതത്പര കക്ഷികളും മുത്ത് നബിയെ വേട്ടയാടാറുണ്ട്.കാരണം ഈ ഹദീസിന്റെ പ്രത്യക്ഷാർത്ഥം(ظاهر المعني)നോക്കുകയാണെങ്കിൽ “നിങ്ങളെ ഓരോരുത്തരെയും സൃഷ്ടിക്കുന്ന സമയത്ത് മാതാവിന്റെ ഗർഭ പാത്രത്തിൽ നാൽപത് ദിവസം ബീജത്തുള്ളിയായും പിന്നെ നാൽപത് ദിവസം രക്ത പിണ്ഡമായും പിന്നെ നാൽപത് ദിവസം മാംസ പിണ്ഡമായും ഒരുമിച്ച് കൂട്ടും എന്നാണ്”ആധുനിക Embryology പ്രകാരം ഒരു ബീജത്തുള്ളി അണ്ഡവുമായിച്ചേർന്ന് പരിപൂർണ്ണമായ മാംസ പിണ്ഡമാകുന്നതിന്ന് നാൽപത്തി രണ്ട്(ആറാഴ്ച്ച) ദിവസം മതി എന്നാണ്. എന്നാൽ നബി തങ്ങൾ പറഞ്ഞത് പ്രകാരം അതിന് നൂറ്റി ഇരുപത് ദിവസംവേണ്ടി വരുന്നു.ഇത് തികച്ചും ശാസ്ത്രീയമല്ലെന്നും നബിതങ്ങളുടെയും ഇസ്ലാമിന്റെയും പാഠങ്ങൾ ഒരിക്കലും ശാസ്ത്രയുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതിലൂടെ തെളിയുന്നു, എന്നൊക്കെയാണ് ഭൗതികവാദികളുടെ ജൽപനങ്ങൾ. എന്നാൽ യഥാർത്ഥത്തിൽ ഈ ഹദീസിന്റെ വ്യാഖ്യാനങ്ങളെടുത്ത് പരിശോധിക്കാനോ മതപണ്ഡിതന്മാരോട് ചോദിക്കാനോ ഭൗതികവാദികൾ തയ്യാറായിരുന്നെങ്കിൽ അവർക്ക് സ്വയം പരിഹാസ്യരാകേണ്ടി വരുമായിരുന്നില്ല.കാരണം ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ തന്നെ പറയുന്നത് ഇവിടെ ‘ثم’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ‘ترتب ذكري’ആണ് അഥവാ മൂന്ന് അവസ്ഥയുംകൂടി നാൽപത് ദിവസം കൊണ്ടാണ് സംഭവിക്കുന്നതെന്നും അതിൽ തന്നെ ആദ്യം ബീജമായും പിന്നീട് രക്തപിണ്ഡമായും പിന്നീട് മാംസപിണ്ഡമായും മാറുന്നു എന്നാണ്, അതൊക്കെ ഈ നാൽപത് ദിവസം കൊണ്ട് സാധിക്കുന്നു ‘ثم’ എന്ന പദം അതിന്റെ Order നെ സൂചിപ്പിക്കുന്നു.പിന്നെ ഉള്ള ‘مثل ذالك’ എന്ന പദം അതേ നാൽപത് ദിവസത്തിൽ തന്നെ ഇതൊക്കെ സംഭവിക്കുന്നു എന്ന അർത്ഥത്തിലാണ്.
ഈ ഹദീസിനേക്കാൾ കൃത്യമായി സ്വഹിഹ് മുസ്ലിമിൽ തന്നെയുള്ള മറ്റൊരു ഹദീസ് കാണുക.إذا مر باالنطفة ثنتان واربعون ليلةا بعث الله إليها ملكا فصورها خلق سمعها و بصرها وجلدها ولحمها وعظامها (رواه مسلم)അതായത് കൃത്യം നാൽപത്തിരണ്ട് ദിവസം(ആറാഴ്ച്ച) കഴിഞ്ഞാൽ മലക്കിനെ ഇറക്കുകയും റൂഹ് ഊതുകയും കാഴ്ചയും കേൾവിയും തൊലിയും മാംസവും എല്ലും പടക്കുന്നു.ശാസ്ത്രീയമായിപ്പറഞ്ഞാൽ മനുഷ്യക്കോലത്തിലേക്ക് ആ ബീജത്തുള്ളിയെ എത്തിക്കുമെന്നർത്ഥം.അതും ശാസ്ത്രം കണ്ട്പിടിച്ച കറക്റ്റ് ദിവസം എണ്ണിത്തിട്ടപ്പെടുത്തി ഇരുട്ട്മാത്രമുള്ള ആറാം നൂറ്റാണ്ടിൽ നിന്ന് കൊണ്ട് നബിതങ്ങൾ പ്രഖ്യാപിച്ചു.ഭൗതികവാദികൾ പക്ഷെ ഈ ഹദീസ് മാത്രം കണ്ടില്ല അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. ചുരുക്കത്തിൽ, ആദ്യത്തെ ഹദീസിന്റെ വളരെ സ്പഷ്ടമായ വിശദീകരണം രണ്ടാമത്തെ ഹദീസിലൂടെ ലഭിച്ചു.
അക്കാദമിക് പഠനങ്ങളും ശരിവെക്കുന്നു
‘Islam and Science; 40 Day’s In the Womb’ എന്ന ലേഖനത്തിൽ പറയുന്നത് അമേരിക്കയിലെ ചിക്കാഗോയിലെ വെസ്റ്റേൺ യുണിവേഴ്സിറ്റി Obstetrics&Gynecology പ്രൊഫസറായ Joe Leigh Simpson പറയുന്നത് മുമ്പ് ഉദ്ധരിച്ച സ്വഹീഹ് മുസ്ലിമിലെ രണ്ട് ഹദീസുകളുടെ സമഗ്രതയും,ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന ശാസ്ത്രാവബോധത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണ്.ജനിതക ശാസ്ത്രവും ഇസ്ലാമും ഒരിക്കലും പരസപരം എതിരല്ലെന്നും മറിച്ച് ഇഫ്ലാമിക പാഠങ്ങൾ ശാസ്ത്രത്തിന് സഹായകരവും ഉൾകാഴ്ച നൽകുന്നതാണെന്നും അദ്ദേഹം മനസ്സിലാക്കുന്നു.”Religion Can Successfully guide the pursuit of knowledge”മതത്തിന് വിജ്ഞാനങ്ങളുടെ പിന്തുടർച്ചകളെ നയിക്കാനാകും എന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു.തുടർന്നദ്ദേഹം കുറിക്കുന്നു.”I Think, That not only is there no conflict between Genetics and Religion, but in fact religion can guide Science by adding Revelation to some traditional Scientific approaches that there exist statements in the Qur’an shown by Science to be valid.”മതത്തിന്റെയും ജനിതകശാസ്ത്രത്തിന്റെയും ഇടയിൽ സംഘർഷങ്ങൾ ഇല്ലെന്ന് മാത്രമല്ല, സത്യത്തിൽ മതത്തിന് പാരമ്പര്യമായ ശാസ്ത്രീയ സമീപനങ്ങൾക്ക് പുതിയ വെളിപാടുകൾ നൽകി ശാസ്ത്രത്തെ മുന്നോട്ട് നയിക്കാനും കഴിയും. ഖുർആനികാദ്ധ്യായങ്ങളിലൂടെ വെളിച്ചം കണ്ട ശാസ്ത്ര സത്യങ്ങൾക്ക് കൂടുതൽ സാധുതയുണ്ടാവും. ഭ്രൂണശാസ്ത്രത്തിലെന്നല്ല ഒരു ശാസ്ത്രത്തിലും മുത്ത് നബിക്കോ ഇസ്ലാമിനോ പിഴച്ചിട്ടില്ല.കാരണം ഇസ്ലാം ഒരിക്കലും ഒരു editted മതമല്ല മറിച്ച് കൃത്യമായ പ്ലാനിങ്ങോടെ രൂപകൽപന ചെയ്ത മനോഹരമായ ഒരു ജീവിത പദ്ധതിയാണ്,അതിനാൽ അതിന്റെ അദ്ധ്യാപനങ്ങളിൽ മാറ്റം വരില്ല,തെറ്റ് പറ്റില്ല.

LEAVE A REPLY

Please enter your comment!
Please enter your name here