ആരാണ് ഇമാം?
''നിങ്ങളുടെ ഇമാമുകള്‍ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യുന്നവരാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി നിവേദനം സമര്‍പ്പിക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ നിസ്‌കാരം പരിശുദ്ധമായി അംഗീകരിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് നല്ലവരെ ഇമാമാക്കുക''.
ഇത്തരം ആശയം ഉള്‍ക്കൊള്ളുന്ന ധാരാളം ഹദീസുകള്‍ കാണാം. നബി(സ) ജീവിച്ചിരുന്നപ്പോള്‍ അവിടുന്ന് തന്നെയായിരുന്നു ഇമാം. വഫാതായതിന് ശേഷം നബിമാര്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായ ഖുലഫാഅ് ഇമാമുകളായി. ഇമാമുമാരും അവരെ നിശ്ചയിക്കുന്നവരും ഗൗരവ പൂര്‍വ്വം കണക്കിലെടുക്കാത്തത് ജമാഅത്തിന്റെ ശോചനീയവസ്ഥക്കുള്ള പല കാരണങ്ങളിലൊന്നാണ്.
''ഇമാം അവന്റെ...
കര്‍മശാസ്ത്രം; പുതിയകാലത്തെ പഠന സമീപനങ്ങള്‍
കര്‍മ്മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണ്ണമായിട്ടുമുണ്ടാകും.
വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു 'മറി' ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ മറി...
കലര്‍പ്പില്ലാത്ത കാരുണ്യം
ആത്മീയതയുടെ ആനന്ദം 7
ഇസ്ലാം താതപര്യപ്പെടുന്ന സ്വഭാവങ്ങള്‍, വിശ്വാസികളെ സംസ്‌കരിക്കുന്നു. സ്ഫുടം ചെയ്യുന്നു. മാത്രമല്ല പരലോകത്ത് തിരുനബി(സ)യുമായുള്ള സഹവാസത്തിന് അവസരങ്ങളൊരുങ്ങാനും കാരണമാകും. അഥവാ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഇതിലൂടെ അവന് ഉയരാന്‍ സാധിക്കുന്നു.
തിരുനബി(സ) പറയുന്നു: 'അന്ത്യദിനത്തില്‍, നിങ്ങളില്‍ നിന്നും എന്നോട് ഏറ്റവും അടുപ്പവും സ്‌നേഹവുമുള്ളവര്‍ സല്‍സ്വഭാവികളാണ്'(തുര്‍മുദി)
മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്, 'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാണ്'(ബുഖാരി)
നിര്‍മലമായ സംസാരവും സൗമ്യമായ സമീപനവും കാരുണ്യമുള്ള ഹൃദയത്തിന്റെ പ്രകടനങ്ങളാണ്.
കാരുണ്യം ഹൃദയത്തില്‍ നിര്‍ഗളിക്കുന്ന സവിശേഷമായ സ്വഭാവമാണ്. ഈ വിശേഷണമുള്ളവരുടെ മനസ്സില്‍ ആര്‍ദ്രതയും കൃപയും...
ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍
ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ...
സുജൂദുകള്‍ക്കിടയിലെ ഇരുത്തം
രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇരിക്കല്‍ നിര്‍ബന്ധമാണ്. എങ്ങനെ ഇരുന്നാലും ഫര്‍ള് വീടുമെങ്കിലും ഇടതു കാലിന്മേല്‍ ഇരിക്കുകയും വലതുകാല്‍ വിരലുകള്‍ നിലത്ത് കുത്തി നിര്‍ത്തുകയും ചെയ്യലാണ് സുന്നത്ത്. കൈവിരലുകള്‍ കാല്‍മുട്ടിനോട് നേരിടുന്ന രൂപത്തില്‍ പരസ്പരം ചേര്‍ത്തിക്കൊണ്ട് വെക്കേണ്ടത്. ഇഅ്തിദാല്‍, റുകൂഅ്, സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ അനക്കമടങ്ങല്‍ നിര്‍ബന്ധമാണ്. ഈ ഇരുത്തത്തില്‍ നിശ്ചിത ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്.
രണ്ടാമത്തെയോ അവസാനത്തെയോ റക്അത്തിലല്ലെങ്കില്‍ സുജൂദില്‍നിന്ന് നിറുത്തത്തിലേക്ക് പോകുമ്പോള്‍ ഒന്നിരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തുണ്ട്. ഇവിടെ അനക്കം അടങ്ങേണ്ടതില്ല. എന്നല്ല സുജൂദില്‍ നിന്ന് തല...
ശൈഖ് ജീലാനി, അല്‍ഭുതപ്പെടുത്തിയ അമാനുഷികതകള്‍
കൂകിയ കോഴി എല്ലുകള്‍
മകന്റെ കാര്യം പറഞ്ഞ് ഒരു സ്ത്രീ ശൈഖിനെ സമീപിച്ചു. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു ലക്ഷ്യം. ശൈഖ് മകന്റെ കാര്യം ഏറ്റെടുത്തു. അങ്ങനെ, പുതിയ ശിഷ്യന്‍ ശൈഖിനോടൊപ്പം സഹവസിക്കാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞു വീണു. മകനെ കാണാന്‍ ഉമ്മ ദര്‍സില്‍ വിരുന്നെത്തി. മകന്റെ മെലിഞ്ഞൊട്ടിയ ശരീരം കണ്ട് ഉമ്മാക്ക് സഹിക്കാനായില്ല. അവന്‍ റൊട്ടിക്കഷ്ണങ്ങള്‍ ഭക്ഷിക്കുകയായിരുന്നു.
ആ സ്ത്രീ നേരെ ശൈഖിനെ സമീപിച്ചു. ബാക്കി വന്ന കോഴിയെല്ലുകളാണ് ശൈഖിന്റെ അടുത്ത് സ്ത്രീക്ക് കാണാനായത്. ഉടനെ...
ശൈഖ് ജീലാനി, വെളിച്ചത്തിന്റെ അധികപ്രവാഹം
ശൈഖ് ജീലാനി (റ)
ജനനം : ഇറാനിലെ ജീലാനില്‍
ജനന വര്‍ഷം : ഹി. 470/ക്രി 1077
ജീലാനില്‍ : 18 വര്‍ഷം
ബഗ്ദാദില്‍ : 73 വര്‍ഷം
പഠന കാലം : 33 വര്‍ഷം
അധ്യാപന കാലം : 40 വര്‍ഷം
വഫാത്ത് : ഹിജ്‌റ 561/ ക്രി. 1165
മറവു ചെയ്യപ്പെട്ടത് : ബഗ്ദാദ്
അത്ഭുത ശിശു
ശൈഖ് ജീലാനി(റ) വിന്റെ ഉമ്മ പറയുന്നു: അബ്ദുല്‍ ഖാദിര്‍ കുഞ്ഞായിരിക്കുമ്പോള്‍ റമളാനിന്റെ പകലില്‍ മുല കുടിക്കാറില്ലായിരുന്നു. ഒരു റമളാനില്‍ മേഘം കാരണം മാസപ്പിറവി കാണനായില്ല. ചന്ദ്രോദയത്തെ കുറിച്ച്...
വൃത്തിയും വൃത്തികേടും
വിസര്‍ജന മര്യാദകലള്‍
* വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
പാദരക്ഷ ധരിക്കുക, തല മറക്കുക, നബിമാര്‍, മലക്കുകള്‍ തുടങ്ങിയവരുടെ പേരുകളും ആദരിക്കപ്പെടേണ്ട വസ്തുക്കളും മാറ്റി വെക്കുക. പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ മുന്തിക്കുക. ശുദ്ധീകരണത്തിനുള്ള വെള്ളവും കല്ലും ഉറപ്പ് വരുത്തുക. പ്രവേശിക്കുന്നതിന് മുമ്പ് പറയപ്പെട്ട ചൊല്ലുക.
വിസര്‍ജന വസ്തുക്കളുടെ ശബ്ദമോ മണമോ അന്യര്‍ക്ക് അനുഭവപ്പെടാത്ത വിധം മറഞ്ഞ സ്ഥലം കണ്ടെത്തുക.
* വിസര്‍ജന സ്ഥലത്തെത്തിയാല്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം...
ആര്‍ത്തവം, ഇസ്തിഹാളത്, നിഫാസ്
ആര്‍ത്തവം
* എന്താണ് ആര്‍ത്തവം ?
സ്ത്രീയുടെ ഗര്‍ഭ പാത്രത്തിന്റെ അകത്ത് നിന്ന് പ്രത്യേക സമയങ്ങളില്‍ പുറത്ത് വരുന്ന രക്തമാണ് ആര്‍ത്തവം
* ആര്‍ത്തവം ഉണ്ടാകാന്‍ ചുരുങ്ങിയ പ്രായം എത്ര?
ചന്ദ്രവര്‍ഷ (അറബി മാസം) പ്രകാരം ഒന്‍പത് വയസ്സ് പൂര്‍ത്തിയാകലാണ് അതിന്റെ ചുരുങ്ങിയ പ്രായം. എങ്കിലും ഒന്‍പത് വയസ്സ് പൂര്‍ത്തിയാകാന്‍ 16 ദിവസത്തിന് താഴെയുള്ള സമയങ്ങളില്‍ കാണുന്ന രക്തം ആര്‍ത്തവമായിട്ടാണ് പരിഗണിക്കുന്നത്.
* ആര്‍ത്തവ രക്തത്തിന്റെ ചുരുങ്ങിയ സമയം, സാധാരണ സമയം, അധികരിച്ച സമയം ഇവ വിശദീകരിക്കുക?
ആര്‍ത്തവിത്തിന്റെ ചുരുങ്ങിയ സമയം 24...
തയമ്മും
* എന്താണ് തയമ്മും ?
അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാര്‍ഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാല്‍ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാന്‍ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വര്‍ഷം നിയമമാക്കിയ ശുദ്ധീകരണ മാര്‍ഗ്ഗമാണ് തയമ്മും. നിബന്ധനകള്‍ക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേര്‍ക്കലാണ് മയമ്മും.
* തയമ്മുമിന്റെ ഫര്‍ളുകള്‍ ഏവ?
1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫര്‍ള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുള്‍പ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക.
* തയമ്മുമിന്റെ കാരണങ്ങള്‍...
Weather
London
overcast clouds
45.2
°
F
46.3
°
43.6
°
86%
2.6mph
100%
Wed
58
°
Thu
60
°
Fri
62
°
Sat
61
°
Sun
58
°
























