കുളി
* പുരുഷന് കുളി നിര്‍ബന്ധമാകുന്നതെപ്പോള്‍?
മനിയ്യ് പുറപ്പെടുക, സ്ത്രീയുടെയോ, പുരുഷന്റേയോ, മൃഗങ്ങളുടെയോ ഗുഹ്യസ്ഥാനങ്ങളില്‍ ലിംഗാഗ്രം പ്രവേശിക്കുക എന്നിവയാല്‍ പുരുഷന്മാര്‍ക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* സ്ത്രീക്ക് കുളിനിര്‍ബന്ധമാകുന്നതെപ്പോള്‍?
മുന്‍ പിന്‍ ദ്വാരങ്ങളില്‍ ലിംഗം പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടുക എന്നിവയാല്‍ സ്ത്രീക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* നിര്‍ബന്ധകുളി കഴിഞ്ഞ ശേഷം നിയ്യത്തിലോ ഏതെങ്കിലും അവയവത്തിന്റെ ശുദ്ധിയാക്കലിലോ സംശയിച്ചാല്‍ കുളി മടക്കേണ്ടതുണ്ടോ?
ആ സംശയത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ കുളി മടക്കേണ്ടതുമില്ല.
* ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് മുടി, നഖം പോലോത്തത് നീക്കം ചെയ്യാന്‍...
ശുദ്ധീകരണം (ത്വഹാറത്ത്)
* ശുദ്ധീകരണം (ത്വഹാറത്ത്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
ഭാഷാര്‍ത്ഥത്തില്‍ ശുദ്ധീകരണം എന്നാല്‍ വൃത്തിയാവുക, മ്ലേഛതയില്‍ നിന്നും രക്ഷതേടുക എന്നൊക്കെയാണ്. എന്നാല്‍ നജസ് കാരണമായോ അശുദ്ധികാരണമായോ വരുന്ന തടസ്സങ്ങളെ ഉയര്‍ത്തലാണ് ശറഇല്‍ ത്വഹാറത്ത്.
* അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏവ?
ചെറിയ അശുദ്ധിയില്‍നിന്നും ശുദ്ധിയാവാന്‍ വുളൂഉം വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ കുളിയുമാണ് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗങ്ങള്‍. ഇവ രണ്ടും അസാധ്യമാകുമ്പോള്‍ തയമ്മും എന്ന മാര്‍ഗവും സ്വീകാര്യമാണ്.
* എന്താണ് വുളൂഅ്?
നിയ്യത്തോട്കൂടി ചില പ്രത്യേക അവയവങ്ങളില്‍ വെള്ളം...
ഖുര്‍ആനില്‍ സൂര്യന് ളൗഅ്, ചന്ദ്രന് നൂര്‍?
സത്യനിഷേധികള്‍ മൃഗസമാനരോ
ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
ഈ ആയത്തിലെ ഉപമേയം (മുശബ്ബഹ്) ജിന്ന്, ഇന്‍സ് എന്നീ വിഭാഗങ്ങളാണ്. ഉപമാനം (മുശബ്ബഹ് ബിഹി) മൃഗങ്ങളാണ്. തൊട്ടുമുമ്പത്തെ ആയത്തിനെ പോലെതന്നെ 'തശ്ബീഹ് മുഫസ്വലാണ്'.
ഇമാം റാസി(റ) പറയുന്നു: സത്യനിഷേധികള്‍ ഭൗതികമായ...
വെളിച്ചം തെളിഞ്ഞപ്പോള്‍ അവര്‍ നടന്നു, പെടുന്നനെ ഇരുട്ട് പരന്നു
മുനാഫിഖുകളുടെ ഉപമ:
മുനാഫിഖുകളെ ഉപമിക്കാവുന്നത് തീ കത്തിച്ച ഒരാളോടാണ്. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരികയില്ല (അല്‍ബഖറ - 17,18)
ഈ ആയത്തില്‍ മുനാഫിഖുകളെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. അപ്പോള്‍ ഉപമേയം (മുശബ്ബഹ്) മുനാഫീഖുകളും, ഉപമാനം (മുശബ്ബഹ് ബിഹി) വെളിച്ചം കത്തിച്ച വ്യക്തിയുമാണ്. ഇവിടെയും 'തശ്ബീഹ് മുഫസ്വലാണ്'.
ജീവികള്‍ക്ക് നേര്‍വഴിയിലേക്കെത്താനുള്ള മാര്‍ഗങ്ങളാണ് സംസാരശേഷിയും കാഴ്ചയും കേള്‍വിയും. ഇവ മൂന്നും...
സത്യവിശ്വാസിയുടെ മരം
''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും, അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു''.
അല്ലാഹു സത്യവിശ്വാസികളെ ഒരു വൃക്ഷത്തോട് ഉപമിച്ചു. ഈ ഉപമയില്‍ ഉപമേയം (മുശബ്ബഹ്) നല്ല വചനം എന്നതും ഉപമാനം (മുശബ്ബഹ് ബിഹി) നല്ല മരം...
ഇസ്ലാമിക് ബാങ്കിംഗ് ഒരു സാധ്യതയാണ്
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രെഡിറ്റ് സ്വിസ് നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അതീവ സമ്പന്നരും അതീവ ദരിദ്രരും വര്‍ധിക്കുന്നു എന്നതാണ് കണ്ടെത്തല്‍. അതിസമ്പന്നരുടെ വളര്‍ച്ചയില്‍ ആഗോള ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യ. പ്രതിവര്‍ഷം 6 ശതമാനമാണ് ആഗോളതലത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കെങ്കില്‍ 9.9 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. ഇന്ന് 2,45,000 ശതകോടീശ്വരന്മാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 3,72,000 ആയി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുടുംബവരുമാനം 5 ലക്ഷം കോടി ഡോളര്‍ (327...
സുജൂദ്
മനുഷ്യന്‍ തന്റെ നാഥനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന അവസരം സുജൂദാണ് എന്ന ഹദീസുണ്ട്. ഈ ലോകത്ത് നാഥന്റെ മുമ്പില്‍ സുജൂദ് ചെയ്ത സജ്ജനങ്ങള്‍ക്ക് അവരുടെ അപേക്ഷ പ്രകാരം പരലോകത്ത് സുജൂദിനുള്ള അവസരം ലഭിക്കും. ഈ ലോകത്ത് വെച്ച് സുജൂദ് ചെയ്തിട്ടില്ലാത്തവന്‍ അതിന് ആഗ്രഹിക്കുമെങ്കിലും അവര്‍ക്ക് അതിന്ന് സാധിക്കുകയില്ല. സൃഷ്ടിയുടെ മുന്നില്‍ ഒരാള്‍ സുജൂദ് ചെയ്താല്‍ അവന്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോകും. ഇത്‌പോലെ ധാരാളം സവിശേഷതകള്‍ സുജൂദിനുണ്ട്. ഇവയില്‍നിന്നെല്ലാം സുജൂദിന്റെ മാഹാത്മ്യവും പ്രാധാന്യവും ഗ്രഹിക്കാവുന്നതാണ്. സുജൂദില്‍...
ഖുര്‍ആനിലെ യേശു-2
ബൈബിള്‍ സാക്ഷ്യം
യേശുവിന്റെ അത്ഭുത ജന്മവും അമാനുഷികതയും ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവര്‍ ഉന്നയിക്കുന്ന വാദഗതികളെ ബൈബിളിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധനക്കു വിധേയമാക്കാം.
അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും തങ്ങള്‍ ദൈവ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താനുതകും വിധം ചില അസാധാരണ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാചകന്മാര്‍ നിരവധി അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവയെല്ലാം അല്ലാഹു നല്‍കിയ കഴിവനുസരിച്ചാണ്. അവര്‍ക്ക് സ്വയം ഒന്നും തന്നെ ചെയ്യുന്നവരല്ല. എന്നല്ല ഈ അമാനുഷികതയൊന്നും അവരെ ദൈവിക പദവിയിത്തിലേക്ക് ഉയര്‍ത്തുകയുമില്ല. ഈസാ നബിയെക്കുറിച്ച് നാം വായിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ക്രൈസ്തവ...
ഖുര്‍ആനിലെ യേശു-1
പരിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷത്തിലേറെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഹൂദ്, സ്വാലിഹ്, ശുഐബ്(അ) എന്നിവരല്ലാത്ത മറ്റെല്ലാവരുടെയും പേരുകള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രവാചകരെല്ലാം ഏകദൈവത്തെക്കുറിച്ച് ബോധനം നല്‍കപ്പെട്ടവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം ഞാനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അന്നിസാഅ്: 25). ഇവരത്രയും ഈയൊരു സത്യവചനത്തെ ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും...
ഇഅ്തിദാലും ഖുനൂതും
റുകൂഇല്‍ നിന്ന് അതിനു മുമ്പുണ്ടായ അവസ്ഥയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാല്‍ എന്ന് പറയുന്നത്. പ്രസ്തുത അവസ്ഥയില്‍ എത്തി അനക്കം അടങ്ങിയാല്‍ നിര്‍ബന്ധ ബാധ്യത തീരും. കുറേയേറെ സുന്നത്തുകള്‍ അവിടെയും കണക്കിലെടുക്കണം. അവ താഴെ വിവരിക്കാം.
തക്ബീറില്‍ കൈകള്‍ ഉയര്‍ത്തിയ അതേപ്രകാരം റുകൂഇല്‍ നിന്ന് ഉയരുന്ന സമയത്ത് കൈകള്‍ ഉയര്‍ത്തുക. ഉയരുമ്പോള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കരുത്. ഹദീസുകളില്‍ കര്‍ക്കശമായി നിരോധിച്ചിട്ടുള്ളതാണിത്. അങ്ങനെ ചെയ്യുന്നവന്റെ കാഴ്ചശക്തി വരേ നശിക്കുമെന്ന് ഹദീസുകളില്‍ ഗൗരവ പൂര്‍വ്വം താക്കീത് നല്‍കിയിട്ടുണ്ട്.
ഉയരുന്ന സമയത്ത് സമിഅല്ലാഹു...
Weather
London
scattered clouds
51.1
°
F
53.3
°
49
°
66%
3.5mph
40%
Wed
58
°
Thu
61
°
Fri
62
°
Sat
63
°
Sun
57
°
























