വാക്കിന്റെ തിളക്കം
ആത്മീയതയുടെ ആനന്ദം 5
സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു,
'അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119)
യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ...
ഖുര്‍ആന്‍ കാലത്തെ തോല്‍പിച്ച ‘സാഹിത്യം’
പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ)...
കുടുംബബന്ധം
ആത്മീയതയുടെ ആനന്ദം 4
ബന്ധങ്ങള്‍ സുദൃഢമാക്കാനാണ് മനുഷ്യരോട് അല്ലാഹുവും തിരുദൂതരും(സ)കല്‍പിക്കുന്നത്. വിശേഷിച്ചും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് ഉദാത്തമായ സ്വഭാവത്തിനും ഉന്നത സ്ഥാനമലങ്കരിക്കാനും നിദാനമാണ്. ഖുര്‍ആനിക സൂക്തങ്ങളും തിരുനബി(സ)യുടെ ജീവിത പാഠങ്ങളും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്. ബന്ധങ്ങള്‍ മുറിച്ച് മാറ്റുന്നവര്‍ അല്ലാഹുവിന്റെ ശക്തമായ ശാപത്തിന് പാത്രമാവുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
'നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു (സൂറ:...
വിശ്വാസത്തിന്റെ മധുരം
വിശ്വാസത്തിന്റെ മധുരം നുകരുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്: അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെല്ലാവരെക്കാളുംസ്‌നേഹിക്കുക. രണ്ട്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം അവന്റെ ദാസനെ സ്‌നേഹിക്കുക. മൂന്ന്: കുഫ്‌റില്‍ നിന്ന് മോചനം ലഭിച്ച ശേഷം അതിലേക്ക് മടങ്ങുന്നത് തീയിലെറിയപ്പെടും വിധം വെറുക്കുക(ബുഖാരി, മുസ്‌ലിം).
വിശ്വാസത്തിന്റെ അടിസ്ഥാനമാണ് തിരുനബി സ്‌നേഹം. അതില്ലാതെ വിശ്വാസിയാവുക അസാധ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും മുറിയാതെ നില്‍ക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം. ആ സ്‌നേഹമാണ് തിരു നബി(സ്വ)യോട് വേണ്ടത്. അത് സ്വന്തം മാതാപിതാക്കളോടും മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തേക്കാള്‍ ഉയര്‍ന്നതാകണം....
റുകൂഅ്
റുകൂഇന്റെ ഏറ്റവും ചുരുങ്ങിയ അളവ് ഉള്ളംകൈ മുട്ടിന്‍കാലിലേക്ക് എത്തുന്ന രീതിയില്‍ കുനിയലാണ്. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ മുട്ടിന്‍ കാലിന്റെ മുന്‍വശത്തേക്ക് നെറ്റി നേരിടുന്ന അത്രയും കുനിയലാണ്. റുകൂഇലേക്ക് കുനിയുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ അവസരത്തില്‍ ഉയര്‍ത്തിയപോലെ രണ്ട് കൈകളും ഉയര്‍ത്തലും തക്ബീര്‍ ചൊല്ലലും സുന്നത്താണ്. രണ്ട് കാലുകളും മുട്ടുകള്‍ നിവര്‍ത്തി മുതുക് വളയാതെ നീട്ടിപ്പിടിച്ച് തല തൂക്കിയിടാതെ മുതുകിനോട് സമമാക്കി സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി കുനിഞ്ഞ് നില്‍ക്കുക. കാല്‍ പാദങ്ങളിലേക്കല്ല നോക്കേണ്ടത്. രണ്ട് കൈകളും മുട്ടിന്‍കാലിന്മേല്‍ വെക്കണം. കൈകള്‍...
യോഹന്നാന്‍ സുവിശേഷത്തിലെ ‘ആ പ്രവാചകന്‍’ ആരാണ്?
വിശുദ്ധ ഖുര്‍ആനിന് മുമ്പുള്ള തൗറാത്, ഇഞ്ചീല്‍, സബൂര്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍ അവയുടെ മൗലികമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. നിരന്തരമായ തിരിമറികളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വികലമാക്കിയിരിക്കുകയാണ്. അതേ സമയം പല യാഥാര്‍ത്ഥ്യങ്ങളും ഇന്നും യഥാവിധി നിലനില്‍ക്കുന്നു. അതില്‍ പെട്ടതാണ് മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള പ്രവചനങ്ങള്‍. എന്നാല്‍ ക്രൈസ്തവര്‍ ഇതിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ വചനങ്ങള്‍:
'യോഹന്നാന്‍ സ്‌നാപകന്‍ സ്‌നാനാനം കഴിക്കുമ്പോള്‍ ജറുസലേമിലുള്ള യഹൂദര്‍ പുരോഹിതരേയും ലേവ്യരേയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ച്...
നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം
ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...
സഹനശീലം
ആത്മീയതയുടെ ആനന്ദം 3
പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ ഗുണഗണങ്ങളില്‍ പ്രധാനമാണ് സഹനം. വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വിശേഷണമായി ഹലീം( സഹനശീലന്‍) എന്ന് കാണാം. സഹനശേഷിയുള്ളവരാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃപദവിയിലേക്കെത്തുന്നത്. അതുകൊണ്ട് സഹനശീലം നല്ലൊരു സ്വഭാവവിശേഷണമാണ്. ആഴത്തിലുള്ള അറിവ് നേടുന്നതിന് അനിവാര്യമായ ഘടകമാണ്.
മനസ്സില്‍ കോപാഗ്‌നി കത്തിയാളുമ്പോള്‍ ശരീരത്തെ കീഴ്‌പ്പെടുത്തി നിയന്ത്രണ വിധേയമാക്കുകയെന്നതാണ് ഏറ്റവും വലിയ സഹനം.
ഉപദേശം തേടി പല പ്രാവശ്യം തിരുനബി(സ)യെ സമീപിച്ചയാളോട് ആവര്‍ത്തിച്ച് പറഞ്ഞത്, 'നീ കോപിക്കരുത്' എന്നായിരുന്നു.
തിരുനബി (സ)...
ഖുര്‍ആനിലെ മുഹമ്മദ് നബി സ്വ.
മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠ പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിച്ചുപോകുന്നു. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ... തിരുനബി(സ്വ)യെ ആദ്യാന്തം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന പ്രവാചക ജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.
കാരുണ്യദീപവും നന്മയുടെ...
നിസ്‌കാരത്തിലെ സൂറതുകള്‍ക്ക് നിബന്ധനയുണ്ട്
ഫാതിഹ കഴിഞ്ഞതിന് ശേഷം മയ്യിത്ത് നിസ്‌കാരമല്ലാത്ത എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ട് റക്അത്തുകളില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഒന്നും ഓതാതെ റുകൂഇലേക്ക് പോകുന്നത് സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും കറാഹത്താണ്. കറാഹത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരു ആയത്തെങ്കിലും ഓതിയാല്‍ മതി. പ്രത്യേക തടസ്സങ്ങളൊന്നുമില്ലെങ്കിലും തന്നെ സുന്നത്ത് നിസ്‌കാരങ്ങളില്‍ ഇത് പാടെ ഒഴിവാക്കുന്ന ഒരു പതിവ് വ്യാപകമായിട്ടുണ്ട്. ഇത് ശരിയല്ല.
ഒരു ആയത്ത് ഓതിയാലും സുന്നത്ത് കിട്ടുമെങ്കിലും സാധാരണ ഗതിയില്‍ ഒരു സൂറത്ത് മുഴുവനും ഓതലാണ് സുന്നത്ത്. ഫര്‍ള് നിസ്‌കാരങ്ങളില്‍...
Weather
London
scattered clouds
51.1
°
F
53.3
°
49
°
66%
3.5mph
40%
Wed
58
°
Thu
61
°
Fri
62
°
Sat
63
°
Sun
57
°
























