ദാഇശ് പറയുന്നു
തീവ്രവാദം, ഭീകരത, യുദ്ധം, കാരണം, പരിഹാരം’ ഒരു മാധ്യമപ്രവർത്തകന്റെ ഉറക്കം നഷ്ട്ടപ്പെട്ട രാത്രികൾ, സത്യസന്ധമായ അന്വേഷണം, ഉള്ളുലക്കുന്ന അനുഭവങ്ങൾ, ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ, 'ദാഇശ്’ പറയുന്നു;
‘യുദ്ധം പരിഹാരമല്ല, ആശയങ്ങളുടെ വേരറുക്കുകയാണ് വേണ്ടത്’
‘ദാഇശ്’, ‘മരണപര്യന്തം’ എന്നീ നോവലുകളുടെ എഴുത്തുകാരനും യുവ പത്രപ്രവർത്തകനുമായ ശംസുദ്ദീൻ മുബാറക് സംസാരിക്കുന്നു.
ചോദ്യം: ഭീകരവാദം വിഷയം പ്രമേയമാക്കി നോവൽ എഴുതാനുള്ള കാരണം ?
ഉത്തരം: ഒരു പത്രപത്രപ്രവർത്തകനെന്ന നിലയ്ക്ക് ഞാൻ പത്തുപതിനഞ്ച് വർഷമായി...
ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍
ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ...
പ്രൊഫഷണൽ ജെലസി’ ആരോഗ്യ മേഖലയെ തകർക്കും
ഭീതി പരത്തും വിധം എലിപ്പനിയടക്കമുള്ള മഹാമാരികൾ പടർന്ന് കയറുമ്പോൾ പൊതുജനാരോഗ്യ സംരക്ഷണം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന നിലയിൽ സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ പ്രവൃത്തനങ്ങളെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യത തന്നെയല്ലേ, ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കൂച്ചുവിലങ്ങായി അവതരിപ്പിക്കുന്നത് എത്രത്തോളം വസ്തുതാപരമാണ്?.
> ഒരു പൗരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്ത് തീർച്ചയായും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഒരാളുടെ അഭിപ്രായം മൂലം അട്ടിമറിക്കപ്പെട്ടു എന്ന് സർക്കാരിന്...
ദഫുകാരന് അറിയില്ലായിരുന്നു ശൈഖ് രിഫാഇയെ
ലോകത്തുടനീളം വേരുവന്നിയ രിഫാഈ ത്വരീഖത്തിന്റെ ശൈഖാണ് ആരിഫീങ്ങളുടെ സുല്‍ത്വാന്‍ രിഫാഈ(റ). പൂര്‍ണ്ണനാമം ശൈഖ് അബുല്‍ അബ്ബാസ് അഹമദ് കബീര്‍ രിഫാഈ(റ).
പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലി(റ) വിന്റെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സ്വാരിയ്യ എന്നവരുടെയും പുത്രനായി ഹിജ്‌റ 500 (ക്രിസ് താബ്ദം 1160 സെപ്റ്റംബര്‍) മുഹറം മാസത്തിലാണ് ജനനം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും കാലത്തിന്റെ കെടാവിളക്കായി തങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
ബാല്യം
കുഞ്ഞിളം പ്രായത്തില്‍ തന്നെ തൊട്ടിലില്‍കിടന്ന് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും കേട്ടു എന്ന് അവിടുത്തെ മാതാവ്...
ഇ.കെ ഹസന്‍ മുസ്ലിയാര്‍; മൂന്ന് ഓര്‍മകള്‍
1. കൊടുങ്കാറ്റടങ്ങിയ നാള്‍
കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്‌കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു....
തഅ്ജീലുല്‍ ഫുതൂഹ്: പൂത്തുനിന്ന ഫലവൃക്ഷം
എന്തുകൊണ്ടായിരിക്കാം മൗലിദ് കൃതികള്‍ നമ്മുടെ നാട്ടിലിങ്ങനെ വ്യാപകമായത്? ഓരോ മൗലിദുകള്‍ക്കും സാഹിതീയ മൂല്യങ്ങള്‍ക്കപ്പുറം സാമൂഹികമായ ഒരു പശ്ചാത്തലവും ബന്ധവുമുണ്ട് എന്നതാണതിന്റെ ഉത്തരം. വസൂരിയെന്ന സാംക്രമിക രോഗം മലബാറില്‍ ഭീതി പരത്തിയ ഘട്ടത്തിലാണല്ലോ, അതിനുള്ള ആത്മീയ പരിഹാരം എന്നനിലക്ക്
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൗലിദ് രചിക്കപ്പെടുന്നത്. സമൂഹത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ഇതുപോലെ മൗലിദുകളോരോന്നും രചന നിര്‍വ്വഹിക്കപ്പെടുന്നത്. കേരളത്തിലെ മുസ്ലിം നവോത്ഥാനം സാമൂഹികവും ജനകീയവുമാകുന്നതിന്റെ കാരണവും മറ്റൊന്നാവാന്‍ തരമില്ല. ഏറനാട്ടുകാരനായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ തഅജീലുല്‍ ഫുതൂഹ്...
പരീക്ഷണാഗ്നിയില്‍ പിറന്ന തീപ്പൂവ്
സഫര്‍മാസം അഞ്ചിനു തിങ്കളാഴ്ച അലവിത്തങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു. തരീമിലെ സയ്യിദ് കുടുംബത്തിലും ഹള്റ് മൗത്തിലെ ഹബ്ശി കുടുംബത്തിലും സന്തോഷത്തിന്റെ തേന്മഴ. ലോകത്താകെയും വെളിച്ചം വിതറാനുള്ള വെളിച്ചം ആ കുഞ്ഞോമലിന്റെ മുഖത്തുണ്ടായിരുന്നു. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും വിവരിക്കാനാവാത്ത സഹനക്കഥളുണ്ടെന്നാണല്ലോ.. അതായിരിക്കാം ആ രാവ് പുലരുവോളം കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്.
മുലയൂട്ടിയും താരാട്ട് പാടിയും മാറോടുചേര്‍ത്തും മാതാവ് തളര്‍ന്നുവെന്നല്ലാതെ കരച്ചില്‍ ഒരല്‍പം പോലുമടങ്ങിയില്ല. കുഞ്ഞിനെന്തുപറ്റിയെന്ന ആശ്ചര്യങ്ങള്‍ക്കു അറുതിവരുത്തി പുതപ്പിനുള്ളില്‍ കൊമ്പുകളുയര്‍ത്തി കറുത്തിരുണ്ടൊരു തേള്‍. അതിന്റെ കുത്തും വിഷവുമേറ്റ് പൊന്നോമനയുടെ പൂമേനിക്ക് ചോരച്ചോപ്പിന്റെ...
Weather
London
few clouds
48.2
°
F
48.2
°
48.2
°
77%
2.2mph
13%
Mon
55
°
Tue
53
°
Wed
58
°
Thu
57
°
Fri
49
°




















