റസൂലിന്റെ യാത്രകൾ

ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ.മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്. അമ്മിഞ്ഞ തേടി പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും...

വായനയുടെ ചരിത്രവും വര്‍ത്തമാനവും

തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍. വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...

സ്‌നേഹം ദാ ഇങ്ങനെ വേണം

അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം,...

സ്ത്രീജീവിതങ്ങളുടെ പോരാട്ടക്കഥകള്‍

ലോകത്തുള്ള മതങ്ങളും ദര്‍ശനങ്ങളും ചിന്താധാരകളും സ്ത്രീയെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. അവളുടെ ജന്മാവകാശം നിഷേധിച്ചവരും, സ്ത്രീയില്‍ പൈശാചികത ആരോപിച്ച് സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയവരും, അവളോട് അടിമയോടെന്ന പോലെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ട്. ദൈവപ്രീതിയുടെ പേരില്‍ വൈവാഹിക ജീവിതത്തില്‍ നിന്നവളെ തടയുകയാണ് ക്രിസ്ത്യാനിറ്റി ചെയ്തത്. എങ്കില്‍ ഇസ്‌ലാമില്‍ അവള്‍ പരിശുദ്ധയും അഭിമാനിയും അവകാശങ്ങളെല്ലാം നല്‍കപ്പെട്ടവളുമാണ്. അന്ത്യനാള്‍ വരെയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിയമസംഹിതയും കുടുംബജീവിതത്തില്‍ അവര്‍ക്കുള്ള പങ്കിനെയും വിശുദ്ധഖുര്‍ആനിലൂടെ സ്രഷ്ടാവ് വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ മക്കയിലെ സാമൂഹ്യസാഹചര്യത്തെ 'സൂറത്തുന്നഹ്‌ലി'ലെ രണ്ടു സൂക്തങ്ങള്‍...

മുസ്ലിംകളും ദേശക്കൂറും

ഇന്ത്യന്‍ മുസ് ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാനാവില്ലെന്നും അവര്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്ഥാവന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടരിയേറ്റ് സ്വാഗതം ചെയ്തു. ഇത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെങ്കില്‍ ഇന്ത്യന്‍ ജനതയെ അത് സന്തോഷിപ്പിക്കാതിരിക്കില്ല.ദേശസ്നേഹത്തിന്‍റെ വിഷയത്തില്‍ നരേന്ദ്ര മോഡിയില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഇരുപത് കോടിയോളം വരുന്ന മുസ്ലികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടുള്ള സംഘപരിവാരത്തിലെ ഒരംഗം എന്ന നിലക്ക് വിഭിന്നമായ ഒരു...

മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- ഒന്ന്

മലബാര്‍ ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം അല്‍പകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു മലബാര്‍ ജില്ലയുടെ ആസ്ഥാനം. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മലബാര്‍ ജില്ല. ജില്ലയെ ചിറക്കല്‍, കോട്ടയം, വയനാട്, കുറുമ്പനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് എന്നീ താലൂക്കുകളിലായാണ് ക്രമീകരിച്ചിരുന്നത്. 1957ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു....

ശൈഖ് ജീലാനി, പരീക്ഷണാഗ്നിയില്‍ വിരിഞ്ഞ തീപൂവ്

ഇബ്‌ലീസ് ശൈഖവറുകള്‍ പറയുന്നു. ഒരിക്കല്‍ എന്റെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചക്രവാളം നിറയെ പ്രകാശം പരന്നിട്ടുണ്ട്. ആ പ്രഭയില്‍ നിന്ന് ഒരു ശബ്ദം. ഓ അബ്ദുല്‍ ഖാദിര്‍ ഞാന് നിന്റെ നാഥനാണ്. ഇന്ന് മുതല്‍ നിഷിദ്ധമാക്കപ്പെട്ടതെല്ലാം ഞാന്‍ നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു. ഉടനെ ഞാന്‍ പറഞ്ഞു: ശപിക്കപ്പെട്ടവനെ നിനക്കു നാശം. അന്നേരം ആ പ്രകാശം നിന്നിടത്ത് ഒരു പുക പ്രത്യക്ഷപ്പെട്ടു. അതെന്നോട് സംവദിച്ചു. ഓ അബ്ദുല്‍ ഖാദിര്‍ നിങ്ങളുടെ അറിവ് നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇത്തരം ചതിക്കുഴികള്‍ കൊണ്ട് എഴുപതോളം...

ഹാപ്പി ഹെല്‍പ്പ്

ദീനീ പ്രബോധനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ കൂട്ടായ്മയാണ് ഹാപ്പി ഹെല്‍പ്പ്. നാല് വര്‍ഷം മുമ്പ് കൊണ്ടോട്ടി ബുഖാരി കേന്ദ്രീകരിച്ചായിരുന്നു ആരംഭം.

ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും

അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു. അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി. ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...

മൃഗപരിപാലനം ഇസ്‌ലാമിൽ

ഇസ്‌ലാമിലെ മൃഗപരിപാലനമെന്ന് കേൾക്കുമ്പോഴേക്കും അറവുകാരനെയും ബലിമൃഗത്തെയുമായിരിക്കും ഒരു പക്ഷെ പൊതുജനങ്ങളുടെ മനസിലേക്ക് ഓടി വരുന്നത്. അറവും മാംസഭോജ്യവും പതിവാക്കിയവനും ഒട്ടും ദയയില്ലാത്തവനുമായ ഒരുവന്റെ ചിത്രം നേരത്തെ വരച്ചു വെച്ചിട്ടുള്ളതിനാൽ ഇതിലപ്പുറമൊന്നും പൊതുജനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മൃഗങ്ങൾ മനുഷ്യന് ഉപയോഗിക്കാനുള്ളതാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമൊന്നുമില്ല. സൂറത്തുന്നഹ് ലിലെ 5, 6, 7 ആയതുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ് والأنعام خلقها لكم فيها دفء ومنافع ومنها تأكلون، ولكم فيها جمال حين تريحون وحين تسرحون ٥ وتحمل أثقالكم...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
57.4 ° F
58.7 °
56 °
70%
3.5mph
40%
Fri
62 °
Sat
58 °
Sun
59 °
Mon
55 °
Tue
53 °
- Advertisement -

Must Read