ഇസ്ലാമിക സൂഫിസത്തിലെ പണ്ഡിത കേസരി
സയ്യിദ് അബുൽ ഹസൻ അലിയ്യുബ്നു അബ്ദില്ലാഹി ബ്നു അബ്ദിൽ ജബ്ബാറുശ്ശാദുലി (റ) ഹിജ്റ 593 ൽ ദുൽഹിജ്ജ 9 ന് ആഫ്രിക്കയിലെ സിബ്തക്കടുത്തുള്ള ഗുമാറയിൽ ജനിച്ചു. ബനൂസർവീൽ പ്രദേശത്താണ് വളർന്നത് പിതാവിന്റെ പരമ്പര ഹസൻ (റ)ലൂടെ തിരുനബിയിലെത്തുന്നു. ഹുജ്ജതുസ്സൂഫിയ്യ, അലമുൽ മുഹ്തദീൻ, ഉസ്താദുൽ അകാബിർ , ഖുതുബുസ്സമാൻ, മഅ്ദിനുൽ അൻവാർ എന്നീ സ്ഥാനപേരുകളിൽ മഹാൻ അറിയപ്പെടുന്നു. നാട്ടിൽ വെച്ച് തന്നെ ഖുർആനും ഹദീസും പഠിച്ചു. ശേഷം ഫാസ് പട്ടണത്തിലെ പ്രമുഖ സൂഫിയായിരുന്ന അബ്ദുള്ളാഹിബ്നു...
ഇസ്ലാം സന്തുലിതമാണ്
ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. മതസ്പർദ്ധയും വർഗീയതയും കുത്തിപ്പൊക്കി പരസ്പരമുള്ള സഹകരണ പെരുമാറ്റങ്ങൾ ഇല്ലാതെയാക്കി തീർത്തും ഒറ്റപ്പെടുത്താനും മുസ്ലിം സഹോദരങ്ങളെ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കുമ്പോൾ മനുഷ്യർക്കിടയിൽ ഇസ്ലാമിനോടുള്ള എതിർപ്പ് വർധിച്ചുവരുകയാണ്. ഇവിടെയാണ് ഇസ്ലാമിക ആദർശങ്ങളെയും സംസ്കാരങ്ങളെയും പഠിക്കേണ്ടത്. മനുഷ്യ സൃഷ്ടിപ്പ് മുതൽ തന്നെ ഇസ്ലാം ലോകത്ത് കടന്നുവന്നിട്ടുണ്ട്. ആദിമ മനുഷ്യൻ ആദം നബിയിലൂടെയാണ് ഭൂമിയിൽ മനുഷ്യവർഗ്ഗം ഉടലെടുത്തത് അവിടം മുതൽ ഇസ്‌ലാമിക ചരിത്രത്തിന് തുടക്കംകുറിക്കുകയായിരുന്നു. പിന്നീട്...
തരുൺ ഭാരത് സംഘ്
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ജലം. ഇന്ന് ജലം പാഴാക്കപ്പെടുകയും അമിതമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധജലം ഒട്ടും ലഭിക്കാത്ത ഒരു കാലം വിദൂരത്തൊന്നുമല്ല. അതിനാൽ ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ച് വരികയാണ്. തരുൺ ഭാരത് സംഘ് എന്ന സംഘടന അത്തരത്തിൽ ജലസംരക്ഷണം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുന്ന ഒരു സന്നദ്ധ സംഘടനയാണ്. The waterman of india അഥവാ ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് ആണ് തരുൺ ഭാരത്...
നർമ്മദ ബച്ചാവോ ആന്ദോളൻ
സമകാലിക ഇന്ത്യയും വിശിഷ്യാ കേരളവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അണക്കെട്ടുകൾ. അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട അണക്കെട്ടുകളാലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല.
നർമ്മദാ നദിക്ക് കുറുകെ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ ആ പ്രദേശത്തെ ആദിവാസികളെയും കർഷകരെയും മറ്റു പ്രദേശവാസികളെയും വൻതോതിൽ കുടിയൊഴിപ്പിക്കുന്നതിനെതിരെയും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തിനുമെതിരെ രൂപംകൊണ്ട ഒരു സന്നദ്ധ സംഘടനയാണ് നർമദ ബച്ചാവോ ആന്ദോളൻ. പൊതു ജനങ്ങളോടൊപ്പം മനുഷ്യാവകാശ പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ, തുടങ്ങിയവരെല്ലാം സജീവ...
ബിഷ്ണോയ് വിഭാഗക്കാർ
വടക്കേ ഇന്ത്യയിലെ ഒരു ഹിന്ദു വിഭാഗക്കാരാണ് ബിഷ്ണോയ്. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവർ ജീവിക്കുന്നത്. ബീസ് (20) നൗ(19) എന്നീ വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്ക് ഉണ്ടായത്. 29 തത്വങ്ങളിലെ പതിനെട്ടാമത്തെയും പത്തൊമ്പതാമത്തെയും തത്വങ്ങൾ പ്രകൃതിയുമായി ബന്ധപെട്ടതാണ്. എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണം, മരങ്ങൾ മുറിക്കരുത് പരിസ്ഥിതിയെ സംരക്ഷിക്കണം എന്നിവയാണ് അവ. അതിനാൽ പ്രകൃതിസംരക്ഷണത്തിലും സസ്യജന്തുക്കളോടുള്ള സ്നേഹത്തിലും ബിഷ്ണോയികൾ പ്രസിദ്ധരാണ്. 1730-ൽ ജോധ്പൂർ രാജാവ് അഭയ്...
നവധാന്യ പ്രസ്ഥാനം
പ്രകൃതിസംരക്ഷണത്തിൽ കർഷകർക്കും ജൈവകൃഷിക്കും അനിഷേധ്യമായ പങ്കുണ്ട്. നവധാന്യ എന്നത് പ്രകൃതിസംരക്ഷണം, ജൈവകൃഷി, രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ അവകാശങ്ങൾ, വിത്ത് സംരക്ഷണം എന്നിവക്ക് വേണ്ടി പ്രമുഖ ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. വന്ദനശിവയുടെ നേതൃത്യത്തിൽ രൂപം കൊണ്ട സംഘടനയാണ്. ഇവർ സ്ഥാപിച്ച റിസർച്ച് ഫൗണ്ടേഷൻ ഫോർ ടെക്നോളജിത്തന്റെ എകോളജി (RFSTE) യുടെ ഒരു പദ്ധതി പ്രകാരമാണ് നവധാന്യ തുടങ്ങുന്നത്. 54 രാജ്യങ്ങളിൽ വിത്ത് ഖജനാവുകൾ (Seed bank) സ്ഥാപിക്കാൻ ആവശ്യമായ സഹായങ്ങൾ നവധാന്യ...
ബിഷ്ണോയ് വിഭാഗക്കാർ
ബിഷ്ണോയ് വിഭാഗക്കാർ
വടക്കേ ഇന്ത്യയിലെ ഒരു ഹിന്ദു വിഭാഗക്കാരാണ് ബിഷ്ണോയ്. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവർ ജീവിക്കുന്നത്. ബീസ് (20) നൗ(19) എന്നീ വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്ക് ഉണ്ടായത്. 29 തത്വങ്ങളിലെ പതിനെട്ടാമത്തെയും പത്തൊമ്പതാമത്തെയും തത്വങ്ങൾ പ്രകൃതിയുമായി ബന്ധപെട്ടതാണ്. എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണം, മരങ്ങൾ മുറിക്കരുത് പരിസ്ഥിതിയെ സംരക്ഷിക്കണം എന്നിവയാണ് അവ. അതിനാൽ പ്രകൃതിസംരക്ഷണത്തിലും സസ്യജന്തുക്കളോടുള്ള സ്നേഹത്തിലും ബിഷ്ണോയികൾ പ്രസിദ്ധരാണ്.
1730-ൽ ജോധ്പൂർ രാജാവ് അഭയ്...
ഖുർആനിലെ തേനീച്ച
വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ. പശു, ആട്, മാട്,ഒട്ടകം, ചിലന്തി, തേനീച്ച,ഉറുമ്പ്, ആന എന്നിവയാണ് ആ ജീവികൾ. ഇവയെ കുറിച്ചുള്ള പഠനം അഘാതവും സമ്പന്നവുമാണ്. അതുകൊണ്ടു തന്നെ അവയുടെ ജീവിതത്തിലേക്കുള്ള ചെറിയൊരു എത്തിനോട്ടമാണ് ഈ പേപ്പറിൽ അടങ്ങിയിട്ടുള്ളത്.
ദാഇശ്: ഐ എസ് ഭീകരതയുടെ നേർസാക്ഷ്യങ്ങൾ
സമീപകാല കേരളീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു കേരളത്തിൽ നിന്നുള്ള ചില യുവാക്കളുടെ ഐഎസ് തിരോധാനം.സലഫി ആശയങ്ങളിൽ ആകൃഷ്ടരായി ദമ്മാജിലേക്കും സിറിയയിലേക്കും ഹിജ്‌റ ചെയ്ത അവരുടെ വാർത്തകൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു.
ജനിച്ചുവളർന്ന നാട്ടിലെ ജീവിതസാഹചര്യങ്ങൾ യഥാർത്ഥ മതവിശ്വാസത്തിന് യോജിക്കുന്നതല്ലെന്ന് തീരുമാനിച്ച് യാത്ര പോയ...
ഇബ്നുൽ ഹൈസം: ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്.
മ
ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ...
Weather
London
light rain
55.5
°
F
55.5
°
55.5
°
63%
3.1mph
61%
Sun
56
°
Mon
54
°
Tue
53
°
Wed
58
°
Thu
57
°




















