അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്

 അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്  ഇസ്‌ലാമിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ്. ഹിജ്റ 545-ൽ അബ്ദുൽ മുത്തലിബ് എന്ന നാമത്തിൽ വിശ്രുതനായ  ഷൈബ ഇബ്ൻ ഹാഷിമിന്റെയും ഹാല ബിന്‍തു സുഹൈ ബിന്റെയും മകനായിട്ടാണ് ജനിക്കുന്നത്. അദ്ദേഹം ഖുറൈശി ഗോത്രക്കാരനും ഹാശിം വംശക്കാരനുമാണ്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ മാതാവായ ഹാല എന്ന സ്ത്രീയെ വിവാഹം ചെയ്തതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്....

ജാബിർ ബിൻഹയ്യാൻ:രസതന്ത്രത്തിന്റെ പിതാവ്

മ ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ. അബൂമൂസ ജാബിർ ബിൻ ഹയ്യാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പ്രകൃതി ശാസ്ത്രം സസ്യ ശാസ്ത്രം,നക്ഷത്ര ശാസ്ത്രം രസതന്ത്രം,ഫിലോസഫി തുടങ്ങിയ മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകളർപ്പിച്ച ജാബിർ...

അയാ സോഫിയ: ചരിത്രവും വർത്തമാനവും

അ വർത്തമാന ലോകരാഷ്ട്രീയ ചർച്ചകളിൽ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത, സാംസ്കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിർമ്മിതിയെ സംബന്ധിച്ച തുർക്കി ഗവണ്മെന്റിന്റെ പുതിയ നിയമ ഭേദഗതിയാണ് ഇത്തരം ചർച്ചകൾക്ക് നിദാനമായത്. വിവിധ കാലങ്ങളിലായി സംഭവിച്ച നിർണായകമായ മാറ്റിതിരുത്തലുകളുടെ പുതിയൊരദ്ധ്യായമായിട്ടാണ് ഇതിനെ നോക്കിക്കാണേണ്ടത്. വിസ്മയനിർമ്മിതി വാസ്തുവിദ്യാ വിസ്മയങ്ങളും നിർമ്മാണ...

യൂനുസ് നബി (അ)

വഴികേടിലകപ്പെട്ട മനുഷ്യകുലത്തിനു സന്മാർഗത്തിലേക്കുള്ള വഴികാട്ടികളാണ് അമ്പിയാക്കൾ. ബഹുദൈവാരാധനയിൽ നിന്ന് ഇലാഹീതൗഹീദിന്റെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിലേക്കുള്ള മധ്യവർത്തികൾ. പ്രവാചക ശൃംഖലയിലെ പ്രധാനിയാണ് യൂനുസ് നബി (അ). "وان يونس لمن المرسلين". വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിക്കപ്പെട്ട ഇരുപത്തഞ്ചു പ്രവാചകരിൽ ഒരാൾ. ഉന്നത വ്യക്തി പ്രഭാവത്തിനുടമയായ പിതാവ് 'മത്ത' പ്രവാചകൻ യൂസുഫ് നബിയുടെ സഹോദരൻ ബെന്യാമിന്റെ പരമ്പരയിൽപെട്ടവരാണ്. ഇറാഖിലെ മൗസിലിനടുത്തുള്ള നിനേവാ സമൂഹത്തിലേക്കാണ് ഇലാഹീ പ്രബോധനാർത്ഥം മഹാൻ കടന്നുചെല്ലുന്നത്. ദുർവഴികളിൽ അഭിരമിച്ചിരുന്ന നിനേവക്കാരെ തബ്ലീഗിൻ്റെ ഉൾസാരം...

കിതാബുൽ മിൻഹാജ്

ശാഫി കർമ്മധാരയിലെ തുല്യതയില്ലാത്ത പണ്ഡിതരാണ് ഇമാം നവവി(റ). നാല്പത്തിയഞ്ച് വർഷത്തെ ചെറിയ ജീവിതത്തിൽ രചനാ ലോകത്ത് വലിയ  സംഭാവന നൽകിയാണ് മഹാൻ വിട  പറയുന്നത്. വിവാഹ ജീവിതം പോലും മറന്ന് ഗ്രന്ഥ രചനയിൽ വ്യാപ്രതനായി. കർമശാസ്ത്രത്തിൽ നവവി ഇമാമിനെ തിരുത്തി പിന്നീട് രചന നടന്നിട്ടില്ല എന്നത്  മഹാന്റെ മഹത്വം വിളിച്ചു പറയുന്നു. ശാഫി ഫിഖ്‌ഹിൽ തന്നെ കനപ്പെട്ട പത്തോളം കിതാബുകൾ രചിച്ചിട്ടുണ്ട്. എഴുത്തിലെ ലാളിത്യം മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു. നവവി ഇമാമിന്റെ...

ഈസ നബി (അ)

ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട 25 പ്രവാചകരിൽപ്പെട്ടവരാണ് ഈസാ നബി(അ). ബൈത്തുൽ മുഖദ്ദസ് സമീപത്തുള്ള ബൈത്തുലഹ്മിലാണ് ഈസാനബി ഭൂജാതരായത്. 2000 വർഷം മുമ്പായിരുന്നു ഈസ നബിയുടെ കാലമെന്ന് എന്ന് കരുതപ്പെടുന്നു. സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്പർശം ഇല്ലാതെയാണ് മറിയം ബീവി ഗർഭിണിയാവുന്നതും ഈസാനബിക്ക് ജന്മം നൽകുന്നതും. കുലീന കുടുംബത്തിൽ ജനിച്ച പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയാണ് മറിയംബീവി. കുഞ്ഞുമായി സ്വന്തം ജനതയുടെ അടുത്തെത്തിയപ്പോൾ...

ദാവൂദ് നബി (അ)

പരിശുദ്ധ ഖുർആനിൽ പതിനാറു സ്ഥലങ്ങളിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ് (അ). ഇസ്റാഈലിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് അദ്ദേഹം. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും നിസ്കാരവും ദാവൂദ് നബി(അ)യുടെ നോമ്പും നിസ്കാരവുമാണെന്ന് ഹദീസിൽ കാണാം. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിൽ ഒരു ഭാഗം ഉറങ്ങുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഇസ്റാഈല്യരിൽ മൂസാ നബി(അ)ക്ക് ശേഷം...

നൂഹ് (അ)

മനുഷ്യവംശത്തിലേക്ക് അയക്കപ്പെട്ടതിൽ വെച്ച് ആദ്യത്തെ റസൂലെന്ന പദവിയുള്ള പ്രവാചകനാണ് നൂഹ് നബി(അ). ആദം നബിയുടെയും നൂഹ് നബിയുടെയും ഇടയിലുള്ള കാലതാമസം ഒരു നൂറ്റാണ്ട് മുതൽ പത്ത് നൂറ്റാണ്ട് വരെയാണെന്ന് ചരിത്രകാരമാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ആദം നബി(അ)ന്റെ ശേഷം ജനങ്ങൾ വിഗ്രഹാരാധനയിലും മുഴുകിയപ്പോഴാണ് നൂഹ് നബിയുടെ നിയോഗമുണ്ടാകുന്നത്. അത് അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും പറയപ്പെടുന്നുണ്ട്. നൂഹ് നബി(അ)യുടെ ചരിത്രവും നിഷേധികളായ സമൂഹത്തെ മഹാപ്രളയം കൊണ്ട് ശിക്ഷിച്ചതും ഖുർആൻ പലയിടങ്ങളിലും പ്രതിപാദിക്കുന്നുണ്ട്...

മദീന

ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ മൂന്ന് നഗരങ്ങളിൽ ഒന്നാണ് മദീന. ഇസ്ലാമിക ചരിത്രത്തിൽ മദീനയുടെ പങ്ക് നിസ്തുലമാണ്. പ്രവാചകർ (സ) തങ്ങളുടെ ചരിത്ര സംഭവങ്ങളിലേക്ക് ചേർത്തു വായിക്കുമ്പോഴാണ് മദീനയുടെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്. ചരിത്രം ലോകഭൂപടത്തിൽ വളരെ പ്രാധാന്യത്തോടെ ഇടംപിടിച്ച മദീന 589 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്നു. 2020 ലെ ജനസംഖ്യ കണക്കനുസരിച്ച്  1488782 ജനങ്ങളാണ് മദീനയിൽ അധിവസിക്കുന്നത്. നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മസ്ജിദുന്നബവിയാണ് മദീനയുടെ കേന്ദ്രസ്ഥാനം. 622 C.E....

ഇബ്റാഹിം (അ)

ഇസ്ലാമിക ചരിത്രത്തിലെ അഞ്ച് ഉലുൽ അസ്മുകളിൽപ്പെട്ട നബിയാണ് ഇബ്രാഹിം നബി (അ). പ്രവാചകന്മാരുടെ പിതാവ് എന്നാണ് ഇബ്രാഹിം (അ) അറിയപ്പെടുന്നത്. ബൈബിളിൽ അബ്രഹാം എന്ന് വിശേഷിപ്പിക്കുന്നു. ഇസ്ലാം, ജൂത, ക്രൈസ്തവ മതങ്ങൾ ഇബ്രാഹിം നബിയെ പ്രവാചകനായി പരിഗണിക്കുന്നു എന്നതിനാൽ അബ്രഹാമിക്  മതങ്ങൾ എന്ന് അറിയപ്പെടുന്നു.  . കുടുംബം ഇബ്രാഹിം നബിയുടെ പിതാവ് "ആസർ" ആണെന്നും അല്ല, 'താരിഹ്' ആണെന്നുമുള്ള റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
55.8 °
53.9 °
87%
1.7mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read