റജബിലേ പരിശീലിച്ചാൽ റമളാനിൽ മടുപ്പൊഴിവാക്കാം
അല്ലാഹ്, റജബിലും ശഅ്ബാനിലും ബറകത് നൽകണേ, റമളാനിലേക്കെത്തിക്കണേ...
റജബ് മാസം പിറന്നാൽ വിശ്വാസികളുടെ പ്രാർഥനയാണിത്.റമളാൻ പുണ്യത്തെ വിശ്വാസി വിളിച്ചു വരുത്തുകയാണ്. രണ്ടുമാസം നീണ്ട നിരന്തര വിളികൾക്കു ശേഷം വരുന്ന റമളാനിനെ വേണ്ട വിധം സ്വീകരിക്കണ്ടേ? അതിനായില്ലെങ്കിൽ അത് വിളിച്ചു വരുത്തി അപമാനിക്കലാണ്.
ആരാധനകൾ കൊണ്ട് സമൃദ്ധമാക്കലാണ് റമളാനിന് നൽകുന്ന മാന്യമായ സ്വീകാരം. തറാവീഹ് നിസ്കാരം, ഖുർആൻ പാരായണം, ഇഅ്തികാഫ്, ഇലാഹീ സ്മരണ തുടങ്ങിയ ആരാധനകൾ വർധിപ്പിക്കുകയും കൃത്യമായി നോമ്പനുഷ്ഠിക്കുകയും വേണം. പതിനൊന്നു മാസത്തെ സാധാരണ കർമങ്ങൾ ചെയ്ത് ജീവിക്കുന്ന...
ബനൂ ഉദ്റയും എന്റെ പ്രണയവും
٩-يا لائِمِي في الهَوَى العُذْرِيِّ مَعْذِرَة ً منِّي إليكَ ولو أنصفتَ لم تلُمِ
(ബനൂ ഉദ്റ ഗോത്രക്കാരുടേതിന് സമാനമായ അനുരാഗം ഉണ്ടായതിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനേ, നീ നിക്ഷ്പക്ഷവാനായിരുന്നുവെങ്കിൽ എന്നെ കുറ്റം പറയുമായിരുന്നില്ല.)
ഹൃദയ നൈർമല്ല്യത കൊണ്ടും സത്യസന്ധമായ പ്രണയം കൊണ്ടും പ്രസിദ്ധരായ യമനിലെ ഒരു ഗോത്രമാണ് ബനൂ ഉദ്റ. അവരിലെ പുരുഷന്മാർ മാന്യരും നിഷ്കളങ്കരാണ്. മായം കലരാത്ത ഹൃദയത്തിന്റെ ഉടമകൾ. സ്ത്രീകൾ ചാരിത്ര ശുദ്ധിക്ക് കേളി കേട്ടവരാണ്. ബനൂ ഉദ്റ ഗോത്രത്തിലെ അധിക...
ബീവി ജുവൈരിയ്യ(റ)
തിരുനബിയുടെ എട്ടാമത്തെ ഭാര്യയാണ് ജുവൈരിയ(റ). ജുവൈരിയ ബിൻത് അൽ ഹാരിസ് അൽ ഖുസാഇയ്യ അൽ മുസ്ത്വലിയ്യ(റ) എന്നാണ് പൂർണ നാമം. ഹിജ്റയുടെ പതിനാറ് വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. മുസ്‌ലിമാകുന്നതിന് മുൻപ് മുസ്ത്വലഖി വംശജനായ മുസാഫിഉബ്നു സ്വഫ്വാൻ ആയിരുന്നു മഹതിയുടെ ഭർത്താവ്. ഹിജ്റ അഞ്ചിൽ നടന്ന ബനുൽ മുസ്ത്വല് യുദ്ധത്തിൽ ഇദ്ദേഹം മരണപ്പെടുകയും ജുവൈരിയ (റ) മുസ്ലിം പക്ഷത്ത് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധമുതൽ വിഹിതം വെച്ചപ്പോൾ സാബിതുബ്നു ഖൈസ്(റ)വിന്റെ വിഹിതത്തിൽ ആണ് മഹതി...
ഇമാം നസാഈ(റ)
നസാ’ എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല ഖുറാസാന്റെ ഭാഗമാണ്. ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനും വടക്ക് അഫ്ഗാനിസ്താനും തുര്‍ക്കിസ്താനിലെ സംസ്ഥാനമായ മര്‍വയും ചേര്‍ന്നതാണ് ഖുറാസാന്‍.
പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നസാഈ(റ) ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് ജനിക്കുന്നത്. അബൂഅബ്ദുര്‍റഹ്മാന്‍ അഹ്മദുബ്‌നി ശുഐബി ബ്‌നി അലി എന്നാണ് പൂർണ്ണ നാമം
ആ കാലത്ത് പഠനാവശ്യാർഥം ആളുകൾ ദൂരെ ദിക്കുകളിലേക്ക് പോവൽ പതിവായിരുന്നു. ഇമാം നസാഈ (റ) പ്രാഥമിക ജ്ഞാനാഭ്യാസത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍,...
ഇമാം മാലിക് (റ): മദീനയെ മാറോടണച്ച പണ്ഡിതൻ
നാല് മദ്ഹബുകളില്‍ നിന്ന് മാലികി മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം മാലിക് (റ). ഇമാമു ദാരില്‍ ഹിജ്‌റ എന്ന പേരില്‍ വിശ്രുതനായ അദ്ദേഹം ഹിജ്റ 98 ൽ മദീനയിലെ ഒരു കുലീന പണ്ഡിത കുടുംബത്തിലാണ് ജനിക്കുന്നത്.
അബൂ അബ്ദില്ല മാലിക് ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിറില്‍ ഹാരിസ് (റ) എന്നാണ് പൂർണ്ണ നാമം. ആലിയ ബിന്‍തു ശരീകില്‍ അസ്ദിയ്യ എന്നവരാണ് അദ്ദേഹത്തിന്റെ മാതാവ്.
ചെറുപ്രായത്തിലേ വിജ്ഞാനമേഖലയിലേക്ക് ശ്രദ്ധ ഊന്നിയമാലിക് (റ) പ്രമുഖരായ നിരവധി താബിഉകളെ തൊട്ട് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. നാഫിഅ്, സഈദുല്‍ മഖ്ബുരി, ആമിറു ബ്‌നു അബ്ദില്ലാഹിബ്‌നിസ്സുബൈര്‍, ഇബ്‌നുമുന്‍കദിര്‍, സുഹ്‌റി, അബ്ദുല്ലാഹിബ്‌നു ദീനാര്‍തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. ആദ്യമായി ഹദീസ് ശാസ്ത്രത്തില്‍ ക്രോഡീകൃത ഗ്രന്ഥം (മുവത്വ) രചിച്ചത് മാലിക് (റ) ആണ്. അറിവിലും ഓര്‍മ ശക്തിയിലും ഇമാം ഹിജാസിലെ ഏറ്റവും പ്രഗല്‍പനെന്ന ഖ്യാതി നേടി. പാണ്ഡിത്യത്തില്‍ താബിഈങ്ങള്‍ക്ക് ശേഷം ഇമാം മാലിക് തങ്ങള്‍ക്കു...
Weather
London
overcast clouds
70.5
°
F
72
°
68
°
65%
1.9mph
100%
Thu
72
°
Fri
68
°
Sat
71
°
Sun
73
°
Mon
71
°



















