സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ അൽ ചിശ്തി(റ)
സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയും ശബ്ദമാണ് സൂഫിസം. ആയിരത്തിലധികം വർഷമായി സമാധാനത്തിന്റെ സന്ദേശം പരത്തി സൂഫിസം രംഗത്തുണ്ട്. ജാതി മത ഭേദമന്യേ അതിർവരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ പ്രവാഹത്തിലേക്ക് ആവഹിച്ചവരാണ് സൂഫിവര്യന്മാർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി സരണിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായ മഹത് വ്യക്തിത്വമാണ് മുഈനുദ്ധീൻ ചിശ്തി(റ). മഹാനവർകളുടെ ജീവിതം ലക്ഷക്കണക്കിന് ജനങ്ങളുടെ ഹിദായത്തിന് വഴിയേകി. പാണ്ഡിത്യത്തിലും സാന്ത്വന സേവന രംഗത്തും മഹാൻ നിറഞ്ഞ് നിന്നു. സുൽത്താനുൽ ഹിന്ദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാൻ ഇന്നും ജാതി മത...
ഹൃദയവും ഹുബ്ബും
ചോദ്യ കർത്താവ് ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികൾ കണ്ട്, ശക്തമായ വിലാപം കണ്ട് നയനങ്ങൾക്കും ഹൃദയത്തിനുമെന്ത് പറ്റിയെന്നന്വേഷിച്ചു. അടങ്ങിയിരിക്കാനുള്ള കൽപന ലംഘിച്ച് കൊണ്ട് കണ്ണ്നീർ അണപൊട്ടിയൊഴുകാനും ഹൃദയം പ്രണയ വേദനയിൽ തന്നെ തുടരാനുമുള്ള കാരണമന്വേഷിച്ചു. ഇതിനൊന്നും മറുപടി ലഭിക്കാതെയായപ്പോൾ തുടർന്നും പ്രണയം നിഷേധിക്കുന്ന അഭിസംബോധകനെ ഖണ്ഡിച്ച് കൊണ്ട് കവി പറയുന്നു
٤- ايحسب الصب أن الحب منكتم ما بين منسجم منه و مضطرم
(ആളുന്ന ഹൃദയത്തിനും ഒലിക്കുന്ന ബാഷ്പ കണങ്ങൾക്കുമിടയിൽ പ്രണയത്തെ പൂഴ്ത്തിവെക്കാമെന്നാണോ അനുരാഗി വിചാരിക്കുന്നത്?)
ചൊരിയൽ എന്നർത്ഥമുള്ള...
നയനങ്ങൾ ഒലിച്ചിറങ്ങിട്ടും നീ പ്രണയത്തെ നിഷേധിക്കുകയാണോ?
ഖസ്വീദതുൽ ബുർദയിലെ രണ്ടാമത്തെ വരിയെ കുറിച്ച് നാം സംസാരിച്ചു. ഇനി മൂന്നാം വരിയിലേക്ക് കടക്കുകയാണ്.
٣-فما لعينيك إن قلت اكففا همتا وما لقلبك إن قلت استفق يهم
( അനുരാഗിയല്ലെങ്കിൽ പറയൂ, നിന്റെ നയനങ്ങൾക്കെന്ത് പറ്റി?. നീ നിർത്താനാവശ്യപ്പെട്ടിട്ടും അവ നിറഞ്ഞൊഴുകുക തന്നെയാണല്ലോ. നിന്റെ ഹൃദയത്തിനെന്ത് സംഭവിച്ചു? ഉണർവോടെയിരിക്കാൻ നീ ആവശ്യപ്പെട്ടിട്ടും അത് തകിടം മറിഞ്ഞിരിക്കുന്നവല്ലോ.)
മുൻ കഴിഞ്ഞ രണ്ട് വരികളുമായും ഈ വരി ബന്ധപ്പെട്ടിരിക്കുന്നു. അവിടങ്ങളിൽ ചെയ്തത് പോലെ തനിക്കഭിസംബോധനം ചെയ്യാനായി കവി തന്നിൽ...
മതവും ശാസ്ത്രവും
ശാസ്ത്രവും ആത്മീയതയും പരസ്പര വിരുദ്ധമായ പഠനമേഖലകളാണെന്നാണ് പലരുടേയും ധാരണ. പക്ഷേ, അവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ആത്മീയ യാഥാർഥ്യങ്ങളെ കണ്ടെത്തുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ആത്മീയതയുടെ ലക്ഷ്യം ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്കു പിന്നിലെ കാരണങ്ങൾ അന്വേഷിക്കലും. ശാസ്ത്രം പഠനവിഷയമായി തെരഞ്ഞെടുത്ത ഭൗതികശാസ്ത്രജ്ഞർ ആത്മീയാന്വേഷണത്തിൽ മുഴുകിയ
ശാസ്ത്രജ്ഞരിൽ നിന്ന് ഒട്ടും വിഭിന്നരല്ല.
ഒരേ ചോദ്യത്തിനുള്ള മറുപടിയാണ് ഇരുകൂട്ടരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അത് വ്യത്യസ്ത വഴികളിലൂടെയാണെന്ന് മാത്രം. പ്രകൃതിയിൽ മറഞ്ഞുകിടക്കുന്ന നിയമങ്ങളെയും...
കാളിമയിലെ കാറ്റും ഇളമിലെ ഇരുട്ടും
കവി ഇമാം ബുസ്വൂരി ചോദ്യം ഉന്നയിക്കുന്നു.
٢- أم هبت الريح من تلقاء كاظمة و اومض البرق في الظلماء من اضم
(കാളിമയുടെ ഭാഗത്ത് നിന്ന് കാറ്റ് അടിച്ചു വീശുന്നതിനാലാണോ, അതോ ഇളമിലെ ഇരുട്ടിൽ തിളങ്ങുന്ന ഇടിമിന്നൽ കാരണത്താലാണോ?)
നീ രക്തം കലർന്ന കണ്ണ് നീർ ഒഴുക്കുന്നതിനുള്ള കാരണമെന്താണ്? ദീ സെലമിന്റെ അയൽവാസിയെ ഓർത്തത് കൊണ്ടല്ലേ നയനങ്ങൾ സജലമായത്?
ചോദ്യമുന്നയിച്ചയാൾ തിരുത്തുന്നു. അതല്ല നയനങ്ങൾ ഈറനണിയാനുള്ള കാരണം. മറിച്ച് കാളിമയിൽ നിന്നും മന്ദമാരുതൻ തഴുകിയെത്തുന്നത് കൊണ്ടാണ്. ഇളമിൽ...
Weather
London
few clouds
56.1
°
F
57.5
°
54.1
°
72%
1.4mph
23%
Wed
62
°
Thu
56
°
Fri
68
°
Sat
76
°
Sun
78
°


















