ചിറകുവെന്ത പക്ഷികള്‍ പാടുന്നു
മലപ്പുറം ആലത്തൂര്‍പടിയിലെ സ്വാദിഖലിയെ നിങ്ങള്‍ക്ക് പരിചയമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ഉന്നത സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അയാള്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ജെ.ആര്‍.എഫ് നേടി. നിലവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ 'വിദ്യാഭ്യാസവും തൊഴിലില്ലായ്മയും' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു.
അറബിയില്‍ പി.എച്ച്.ഡി ചെയ്യുന്ന വേങ്ങരക്കാരനായ ശാഹുല്‍ ഹമീദിനേയും എല്‍.എല്‍.ബിക്കാരനായ സ്വാലിഹിനെയും നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. ഇങ്ങനെയെത്ര പേര്‍. ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നുവെന്ന് സ്വാഭാവികമായും നിങ്ങളുടെ മനസ് മന്ത്രിച്ചേക്കാം. എന്നാല്‍ ആലത്തൂര്‍ പടിക്കാരനായ സ്വാദിഖലിയുടെയും ശാഹുല്‍...
മൂന്നാം ലിംഗം ഇസ്‌ലാമിക വായന
'ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും അവന്‍ സൃഷ്ടിച്ചു' എന്നര്‍ത്ഥം വരുന്ന സൂറതുന്നിസാഇലെ പ്രഥമ സൂക്തം ഇസ്‌ലാമിലെ ലിംഗ സങ്കല്‍പങ്ങളുടെ നയം വ്യക്തമാക്കുന്നുണ്ട്. ഭിന്നലിംഗ വിഭാഗത്തെ ആണ്‍ പെണ്‍ എന്നീ മുഖ്യധാരാ ലിംഗ വര്‍ഗങ്ങളുമായി ചേര്‍ത്ത് വെച്ചാണ് ഇസ്‌ലാം മതവിധി പറയുന്നത്. ഖുന്‍സ എന്നാണ് നപുംസകങ്ങളെ ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത്. ക്രമ രഹിതമായ ലിംഗവളര്‍ച്ച (Diosrder of Sex Devolopment DSD) മൂലമുണ്ടാകുന്ന ദ്വിലിംഗാവസ്ഥയോ (Somatic sex Ambiguity) അലിംഗത്വമോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്....
ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും
അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു.
അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി.
ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...
പരീക്ഷണാഗ്നിയില്‍ പിറന്ന തീപ്പൂവ്
സഫര്‍മാസം അഞ്ചിനു തിങ്കളാഴ്ച അലവിത്തങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു. തരീമിലെ സയ്യിദ് കുടുംബത്തിലും ഹള്റ് മൗത്തിലെ ഹബ്ശി കുടുംബത്തിലും സന്തോഷത്തിന്റെ തേന്മഴ. ലോകത്താകെയും വെളിച്ചം വിതറാനുള്ള വെളിച്ചം ആ കുഞ്ഞോമലിന്റെ മുഖത്തുണ്ടായിരുന്നു. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും വിവരിക്കാനാവാത്ത സഹനക്കഥളുണ്ടെന്നാണല്ലോ.. അതായിരിക്കാം ആ രാവ് പുലരുവോളം കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്.
മുലയൂട്ടിയും താരാട്ട് പാടിയും മാറോടുചേര്‍ത്തും മാതാവ് തളര്‍ന്നുവെന്നല്ലാതെ കരച്ചില്‍ ഒരല്‍പം പോലുമടങ്ങിയില്ല. കുഞ്ഞിനെന്തുപറ്റിയെന്ന ആശ്ചര്യങ്ങള്‍ക്കു അറുതിവരുത്തി പുതപ്പിനുള്ളില്‍ കൊമ്പുകളുയര്‍ത്തി കറുത്തിരുണ്ടൊരു തേള്‍. അതിന്റെ കുത്തും വിഷവുമേറ്റ് പൊന്നോമനയുടെ പൂമേനിക്ക് ചോരച്ചോപ്പിന്റെ...
പ്രവാചകന്‍ വിളിച്ചല്ലോ ഹേ പരാജിതാ…
ആത്മീയതയുടെ ആനന്ദം 9
അയല്‍വാസികള്‍ക്ക് ഗുണം ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നാണ് ഇസ്ലാമിക തത്വസംഹിതകളില്‍ പ്രതിപാദിക്കുന്നത്. അയല്‍വാസി, മുസ്ലിം സമൂഹത്തില്‍ കലഹങ്ങളുണ്ടാക്കാത്ത അവിശ്വാസിയാണെങ്കില്‍ പോലും മുസ്ലിംകള്‍ക്ക് അവരോട് നിര്‍ബന്ധ ബാധ്യതകളുണ്ട്. അയല്‍വാസി വിശ്വാസിയാണെങ്കിലോ? അപ്പോള്‍ ബാധ്യത ഇരട്ടിയാവുകയാണ്. ഇനി അവര്‍ കുടുംബക്കാരാണെങ്കില്‍ ബാധ്യത വീണ്ടും വര്‍ധിച്ചു. അഥവാ, മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകള്‍ക്ക് പുറമെ, കുടുംബ ബന്ധം, അയല്‍വാസി എന്നീ കടപ്പാടുകള്‍ വന്നുചേരുന്നു.
തിരുനബി (സ) പറഞ്ഞു: 'അയല്‍വാസികളോടുള്ള കടപ്പാടുകളെക്കുറിച്ച് ജിബ്രീല്‍(അ) ധാരാളമായി എന്നോട് വസ്വിയ്യത്ത് ചെയ്തു. അവര്‍ക്ക് അനന്തര...
Weather
London
broken clouds
73.1
°
F
76
°
71
°
58%
2.2mph
65%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















