ക്ഷമ

ആത്മീയതയുടെ ആനന്ദം 2 ക്ഷമ സല്‍സ്വഭാവത്തിന്റെ ഭാഗമാണ്. ഉത്കൃഷ്ട സ്വഭാവങ്ങളില്‍ വളരെ പ്രാധാന്യമേറിയതാണിത്. ഒരോ പ്രവാചകരും അവരുടെ സമൂഹങ്ങളെ ക്ഷമാശീലരാക്കിയാണ് മുന്നോട്ട് നയിച്ചത്. ഈ വിഷയത്തില്‍ അവര്‍ മാതൃകായോഗ്യരായിരുന്നു. ക്ഷമ കൈവരിച്ചവരെ അല്ലാഹു നന്നായി പുകഴ്ത്തിയിട്ടുണ്ട്. ഒരു ഖുര്‍ആനിക സൂക്തത്തില്‍ ഇങ്ങനെ കാണാം: ക്ഷമാശീലര്‍ക്കു തന്നെയാണ് തങ്ങളുടെ പ്രതിഫലം. കണക്കു നോക്കാതെയാണ് അവ നിറവേറ്റിക്കൊടുക്കുന്നത്(സുമര്‍ 10) അയ്യൂബ് നബി(അ)ന്റെ ചരിത്രം വിശദീകരിച്ച് അല്ലാഹു പറഞ്ഞു: 'തീര്‍ച്ച, അയ്യൂബ് നബിയെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ!(സ്വാദ്44) വിശുദ്ധ റമളാനിനെക്കുറിച്ച്...

ഇസ്‌റായീല്‍ രൂപീകരണം, ചോര വിളയുന്ന ഗോതമ്പ് പാടങ്ങള്‍

ഫലസ്തീന്‍ ഒരു ദുരന്തത്തിന്റെ പേരാണിന്ന്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളായും അന്യരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. ചോര കാണാത്ത നാളുകള്‍ അപൂര്‍വമായി മാറി. കവികള്‍ക്കും കാല്‍പ്പനികര്‍ക്കും കണ്ണീരില്‍ എഴുതാന്‍ ഒരുപാട് കഥകള്‍ ഫലസ്തീന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിറന്നു വീഴുന്നതു പോലും ടാങ്കറുകള്‍ക്ക് മുന്നിലാണ്. വാക്കുകള്‍ ഉച്ചരിച്ച് അറിയുന്നതിനു മുമ്പേ തോക്കെടുക്കാന്‍ വിധിക്കപ്പെടുന്നു. ഇളം കൈകള്‍ ചെറുകല്ലുകള്‍ എടുത്ത് യുദ്ധടാങ്കറുകള്‍ക്കു നേരെ എറിഞ്ഞു അരിശം തീര്‍ക്കുന്നു. ഗോതമ്പ് പാടങ്ങളില്‍ യുദ്ധകാലത്ത് ചോര വിളയുന്നു. ഒലീവ് മരങ്ങള്‍ തീപുകയില്‍ കരിഞ്ഞുമണക്കുന്നു....

തബാറക രക്ഷയാണ്

വിശുദ്ധ ഖുര്‍ആനിലെ അതിവിശിഷ്ഠമായ അധ്യായമാണ് സൂറത്തുല്‍ മുല്‍ക്ക്. വെറും മുപ്പതു സൂക്തങ്ങളുള്ള ഈ സൂറത്ത് വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മുന്‍ജിയത്ത്, വാഖിയത്ത്, തുടങ്ങിയ നാമങ്ങളില്‍ ഇതറിയപ്പെടുന്നു. സൂറത്തുല്‍ മുല്‍ക്കിന്റെ പുണ്യം പ്രകാശിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു. മുപ്പതു സൂക്തങ്ങളുള്ള മുല്‍ക്ക് സൂറത്ത് അവന്റെ പാപങ്ങള്‍ പൊറുക്കുന്നതുവരെ ശിപാര്‍ശ ചെയ്തുകൊണ്ടിരിക്കും. അനസ്(റ) ഉദ്ധരിക്കുന്നു: തിരുനബി(സ) പറഞ്ഞു. മുല്‍ക്ക് സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ ആ വ്യക്തിക്ക് വേണ്ടി...

മലബാറിലെ ആശിഖീങ്ങള്‍ – 1

നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍ പ്രവാചക സ്‌നേഹം പ്രമേയമാക്കി രചനാ ലോകത്ത് അനുപമ മാതൃകകള്‍ തീര്‍ത്ത മഹാനാണ് അബുര്‍റഹ്മ മുഹമ്മദ് ഫൈഈ എന്ന നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍ ( ഹി.1317/1899 AD - 1363 AH/ 1944 AD). പന്ത്രണ്ട് ഭാഷകളില്‍ സര്‍ഗാത്മക വൈഭവം തെളിയിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. പുളളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രം തയ്യാറാക്കിയ അല്‍മിസ്‌കുല്‍ മുഅത്തര്‍ ലി മദ്ഹിര്‍റസൂലില്‍ മുഥഹര്‍ അവയില്‍ ഏറെ പ്രസിദ്ധമാണ്. ഹിജ്‌റ 1357/1937 മെയ് 28ന് തിരൂരങ്ങാടി ആമിറുല്‍ ഇസ്ലാം...

1857 ലെ ഒന്നാം സ്വാതന്ത്രസമരം എന്ത് പിഴച്ചു?

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യഥാര്‍ത്ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗ്ഗീയ ഫാഷിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2014 ല്‍ ബിജെപി കേന്ദ്രഭരണം ഏറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ ചരിത്രസംബന്ധമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനും ചരിത്രത്തെ വികലമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അധ്യായമാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി ഇന്ത്യയൊട്ടുക്കും അംഗീകരിച്ചു പോന്നിരുന്ന 1857 ലെ ശിപായി ലഹളക്കു പകരം 1817ല്‍...