അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ

ഫൈസല്‍ അഹ്‌സനി രണ്ടത്താണി കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍...

ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ദൂബൈ: ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഇന്‍ ദുബൈ(ഐ എ സി എ ഡി). 2013നെ അപേക്ഷിച്ച് ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. 2013ല്‍ ദുബൈയില്‍ മാത്രം ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം 2,269 ആണ്. എന്നാല്‍ 2014ല്‍ ഇവരുടെ എണ്ണം 2,815 ആയി ഉയര്‍ന്നു. 91 രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും സ്ഥിരതാസക്കാരുമായ വ്യക്തികളാണ് ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇസ്‌ലാമിലേക്ക് പുതുതായി...

സി പി എമ്മും ന്യൂനപക്ഷങ്ങളും

സി പി എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കാന്‍ ദളിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധം സുദൃഢമാക്കുമെന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനം പ്രഖ്യാപിച്ചിരുന്നു. മതസംഘടനകളോടുള്ള നിലപാട് വിമര്‍ശനാത്മക പരിശോധന നടത്തണമെന്ന് തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന കോണ്‍ഗ്രസില്‍ പി ബി അംഗം എം എ ബേബിയും ഇടതുപക്ഷ നേതൃത്വങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മതസംഘടകളുമായും വിശ്വാസികളുമായും സഹകരിക്കുന്ന കാര്യം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണെന്നും അദ്ദേഹം ഉണര്‍ത്തി. ഇടതുപക്ഷത്തിന് രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്....

സഊദിയും ഇറാനും എവിടെ വരെ അകലും?

മുസ്തഫ പി എറയ്ക്കല്‍ ഇറാനും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധവിച്ഛേദനത്തിന്റെയും അപലപിക്കലിന്റെയും കുറ്റപ്പെടുത്തലിന്റെയും ഒരു താളവട്ടം കൂടി അരങ്ങേറുമ്പോള്‍ ഓര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായത് ആയത്തുല്ലാ ഖുമൈനിയുടെ ആ വാക്കുകള്‍ തന്നെയാണ്: 'സുന്നിയും ശിയായുമില്ല, ഇസ്‌ലാം മാത്രം'. ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധശിക്ഷക്ക് വിധേയനാക്കിയ സഊദി നടപടി അവരുടെ പരമാധികാരത്തിന്റെ പ്രഖ്യാപനമാണെന്നും ആ രാജ്യത്തിന്റെ പരമോന്നത നീതിന്യായ സംവിധാനം വരെ പരിശോധനകള്‍ക്കും വിചാരണാ നടപടികള്‍ക്കുമൊടുവില്‍ ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നും കണ്ട് 'ക്ഷമിച്ചു' കളയാന്‍ ഇറാന്‍ ഭരണകൂടത്തിനും...

സ്‌നേഹമാണ് വിശ്വാസം

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഹദീസ് പണ്ഡിതനായ മുഹമ്മദ് ഇബ്‌നു ഈസ അത്തുര്‍മിദി (റ) യുടെ ശമാഇല്‍ എന്ന ഹദീസ് സമാഹാരം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.....