മതത്തെ ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിർത്തണം. എന്നിട്ട് കണക്കിന് വിമർശിക്കണം, ദൈവം പരാജയപ്പെട്ടെന്ന് പറയണം. ഭൗതികവാദിയുടെ കാലങ്ങളായുള്ള ആഗ്രഹമാണിത്. ലോകം കോവിഡ് ബാധയിൽ നടുങ്ങിയിരിക്കുകയാണ്. ആധുനിക മെഡിസിൻ സംവിധാനങ്ങൾ കൈമലർത്തുകയാണ്. അപ്പോഴും ദൈവത്തെയും മതത്തെയും തോൽപ്പിക്കാൻ നടക്കുകയാണിക്കുട്ടർ. ഇവർ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ പരിശോധനക്ക് വിധേയമാക്കുകയാണിവിടെ. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ല. എന്നാൽ ഇസ്ലാമിനെക്കുറിച്ചും അല്ലാഹുവിനെ ക്കുറിച്ചുമുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുമുണ്ട്.
മഹാമാരി വരുമ്പോൾ ദൈവം എവിടെ?
രോഗം വരില്ലെന്നൊ ദുരന്തങ്ങളുണ്ടാവില്ലെന്നോ അല്ലാഹു പറഞ്ഞിരുന്നെങ്കിൽ ഈ ചോദ്യം പ്രസക്തമാണ്. പക്ഷെ, പരീക്ഷണം, ശിക്ഷ എന്നീ രൂപത്തിലെല്ലാം ഇത്തരം സംഭവങ്ങളുണ്ടാവാമെന്നാണ് മതംപഠിപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളിൽ വിശ്വാസി എന്താണ് ചെയ്യേണ്ടതെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. പരീക്ഷണങ്ങൾ വരുമ്പോൾ ക്ഷമിക്കണം, പാഠമുൾക്കൊള്ളണം, സ്രഷ്ടാവിലേക്ക് കൂടുതൽ അടുക്കാനാവണം, തുടങ്ങിയ വിധേയത്വത്തിന്റെയും വിനയത്തിന്റെയും പാഠങ്ങളാണ് പകരു
ന്നത്. പരീക്ഷണങ്ങൾ നാഥനിലേക്ക് മടങ്ങാനും ജീവിതാർത്ഥങ്ങളുടെ മൂല്യമാനങ്ങളെതിരിച്ചറിയാനുമുള്ളതാണെന്ന് ഖുർആൻ പറയുന്നുണ്ട്. സ്രഷ്ടാവിന്റെ അജ്ഞതയല്ലേ പരീക്ഷണം നടത്തുന്നതിലൂടെ പ്രകടമാവുന്നതെന്നും ആകാംശയും അവ്യക്തതയുമല്ലേ പരീക്ഷണത്തിന് അല്ലാഹുവിനെ പ്രേരിപ്പിക്കുന്നതെന്ന ചോദ്യവും ഉയർന്നു വരാറുണ്ട് യഥാർത്ഥത്തിൽ, അല്ലാഹു സർവ്വജ്ഞാനിയുംസർവ്വ ശക്തനുമാണ്. അപ്പോഴാണവൻ സഷ്ടാവാകുന്നത്. പരീക്ഷണം നടത്തുമ്പോൾ അവന് അജ്ഞതയോ ആകാംശയോ ഇല്ല. എന്നാൽ പരീക്ഷണം എന്ന പ്രയോഗം സൃഷ്ടികളെ സംബന്ധിച്ചാണ്. അവർക്ക് ചിലബോധ്യങ്ങൾ വരുത്താനാണ്. സഷ്ടാവിനെ അറിയാനാണ്. ഇതെല്ലാം അല്ലാഹുവിന്റെ നിസ്സഹായതയായി കാണുന്നത് മൗഢ്യമാണ്.
എന്ത് കൊണ്ട് ആരാധനാലയങ്ങൾഅടച്ചിടുന്നു?
പളളികൾ അടക്കുന്നതും ജുമുഅജമാഅതുകൾ നിർത്തിവെക്കുന്നതും തീർത്ഥാടനങ്ങൾ മുടങ്ങുന്നതും കാണിച്ച് ദൈവം തോറ്റു മടങ്ങിയെന്നാണിവർ പറയുന്നത്. ദൈവം തോറ്റിട്ടില്ല, മതം പിൻവാങ്ങിയിട്ടുമില്ല. ജാഗ്രതയും സുരക്ഷാ നടപടിളും ഭൗതികമായ രോഗ പ്രതിരോധത്തിന്റെ മാർഗ്ഗങ്ങളാണ്. കാര്യ കാരണങ്ങൾ (Causality) ഇസ്ലാമിൽ പ്രധാനമാണ്. വിഷപ്പുമാറാൻഭക്ഷണം കഴിക്കണം, ദാഹമകറ്റാൻ വെള്ളംകുടിക്കണം, രോഗം മാറാൻ ചികിത്സിക്കണംഎന്നിങ്ങനെ ഭൗതികമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് തന്നെയാണ് മതം പറയുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കിൽ പട്ടിണി കാരണം മരിച്ചെന്നു വരാം. ചികിത്സിച്ചില്ലെങ്കിൽമരണവും സംഭവിക്കാം. എന്നാൽ കേവലം ചികിത്സകൊണ്ടല്ല രോഗം മാറിയത്, ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമല്ല വിശപ്പടങ്ങിയത്. മറിച്ച്, കാര്യകാരണങ്ങൾ സംഭവിച്ചപ്പോൾ അല്ലാഹു നടപ്പിൽ വരുത്തിയതാണ്. അതു കൊണ്ട് ആരോഗ്യ സുരക്ഷക്കും രോഗ്രപ്രതിരോധത്തിനും ഭൗതിക മാർഗ്ഗങ്ങള ആശ്രയിക്കുന്നുവെന്ന വിമർശനങ്ങൾ നിരർത്ഥകമാണ്. കോവിഡു കാലത്ത് മാത്രമുള്ളനിയമമല്ലിത്, എക്കാലവും അങ്ങനെത്തന്നെയാണ്, എല്ലാ കാര്യങ്ങളിലും ഇസ്ലാമിന് കൃത്യമായ നിലപാടുകളുണ്ട്. കാരണം ഇസ്ലാം സമ്പൂർണ്ണമാണ്. സ്രഷ്ടാവിന്റെ മതമാണ്. പ്രതിസന്ധഘട്ടങ്ങളിൽ ഏത് രൂപത്തിലാണ് ആരാധന കർമങ്ങൾ നിർവഹിക്കേണ്ടതെന്ന് ഇസ്ലാം കൃത്യമായ മാർഗ്ഗ നിർദേശം നൽകുന്നുണ്ട്. ശക്തമായ മഴ,അനുയോജ്യമായ വസ്ത്രമില്ലാതിരികക, ശക്തമായ ചൂട്, തണുപ്പ് തുടങ്ങിയ കാര്യങ്ങൾ പോലും പള്ളികളിലേക്ക് ജമാഅത്തിനും ജുമുഅക്കും പോവാതിരിക്കാനുള്ള കാരണങ്ങളായി ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ, ഒരാൾക്ക് പള്ളികളിൽ വെച്ച് നടക്കുന്ന പൊതു ആരാധനകളിൽ പങ്കെടുക്കാതിരിക്കാവുന്ന ഒരുപാട് സാഹചര്യങ്ങളുണ്ട്. അത്തരം ഒരു സാഹചര്യമാണിത്അതോടൊപ്പം മതം നിർദേശിച്ച പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗവും. ഒരാൾഒരു നന്മ ആഗ്രഹിക്കുകയും എന്തെങ്കിലും തടസ്സങ്ങൾ കാരണം നടക്കാതിരിക്കുകയും ചെയ്താൽ അവന് പ്രതിഫലം ലഭിക്കുമെന്നാണ് തിരുനബി(സ)പഠിപ്പിക്കുന്നത്. അതു കൊണ്ട് പൊതുആരാധനകൾക്ക് തടസ്സം നേരിട്ടാലുംവിശ്വാസി അല്ലാഹുവിന് വഴിപ്പെടുകയാണ്, പ്രതിഫലാർഹനാവുകയാണ്.
പ്രതിരോധ മാർഗങ്ങളെ പരിഹസിക്കുന്നു
ആത്മീയ സുരക്ഷാ മാർഗങ്ങളുംഇസ്ലാമിലുണ്ട്. അതിനർത്ഥം ഭൗതികമായ സുരക്ഷാമാർഗ്ഗങ്ങളെയും വൈദ്യപരിശോധനകളെയും നിരാകരിക്കണമെന്നല്ല. രണ്ടുമാവാമെന്ന് ചുരുക്കം. ഖുർആൻ പാരായണം, ദിക്റുകൾ, സ്വലാത്തുകൾ മൗലിദുകൾ തുടങ്ങിയവ നിർവഹിക്കുന്നതോടൊപ്പം ഭൗതിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന നിർദേശങ്ങൾ എടുത്ത് കാണിച്ച് ഇസ്ലാമിന്റെ ആത്മീയ സുരക്ഷാ സംവിധാനങ്ങളെയും ഇസ് ലാമിനെയും പരിഹസിക്കുന്നത് ശരിയല്ല. ഹെൽമെറ്റ് സുരക്ഷയാണെന്ന് കരുതി ഹെൽമെറ്റ് വെച്ചാൽ ഏത്ലോറിക്കും തല വെക്കാമെന്നല്ലല്ലോ. രണ്ടും പ്രതിരോധ മാർഗ്ഗങ്ങൾ തന്നെയാണ്. സുർക്ഷാമാർഗ്ഗങ്ങളും മുൻകരുതലുകളും അതിന്റെതായ രൂപത്തിലാണ് മനസ്സിലാക്കേണ്ടതുംപ്രായോഗികവത്കരിക്കേണ്ടതും,ശാസ്ത്രവാദികളോട് വിക്കിപീഡിയ ശാസ്ത്രത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്: Science is asystematic enterprise that builds and organizesknowledge in the form of testableexplanations and predictions about the universe.പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിവ് കണ്ടെത്തലാണ് ശാസ്ത്രത്തിന്റെ സ്വഭാവമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പിഴക്കാനുള്ള സാധ്യത (false ability) ശാസ്ത്രത്തിന്റെ പരിമിതിയാണ്. ശാസ്ത്രമാണ് എല്ലാമെന്നാണ് ഭൗതികവാദികളുടെ നിലപാട്. യുക്തിവാദം ഭതികവാദത്തിലേക്കും സൈന്റിസത്തിലേക്കുംചുവടു മാറിയിട്ട് കാലം കുറേയായിട്ടില്ല. യുക്തിവാദത്തിൽ ആരുടെ യുക്തിക്കാണ്പ്രാമുഖ്യം, ഓരോരുത്തരും അവരുടെയുക്തി ഉപയോഗിച്ച് മുന്നോട്ടു പോയാലുള്ളഅരാചകത്വം തുടങ്ങിയ നിരന്തരമായ ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെവന്നപ്പോഴാണ് സൈന്റിസത്തിലേക്ക് കാലുപൊതു മാനദണ്ഡം.കോവിഡു കാലത്ത്, ലോകം നടുങ്ങിയിരുക്കുകയാണ്, ആധുനിക മെഡിസിൻസംവിധാനങ്ങളുടെ പരിമിതിക്കു മുമ്പിൽ ലോകരാജ്യങ്ങൾ മുട്ടുമടക്കുമ്പോഴും മതംതോറ്റെന്നു പറയാനും ശാസ്ത്രമാണ്എല്ലാമെന്ന് പറയാനും ഇക്കൂട്ടർക്ക്ര്യം വരുന്നു എന്നതാണ് ഏറ്റവും വലിയവിരോധാഭാസം. അതേ സമയം, ഇസ്ലാം ശാസ്ത്രത്തിനെതിരല്ല. ശാസ്ത്രീയപര്യവേഷണങ്ങൾക്കും മുന്നേറ്റങ്ങൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്.എല്ലാ രോഗങ്ങൾക്കും മരുന്നുണ്ടെന്ന് ഹദീസ് രോഗങ്ങൾക്ക് മരുന്ന് കണ്ടെത്താനുള്ള വഴിയിലേക്ക് വളിച്ചം നൽകുകയാണ്. നിരന്തരമായ പര്യവേഷണങ്ങളിലേർപ്പെടണമെന്ന സന്ദേശം നൽകുകയാണ്. മെഡിസിൻമേഖലയിലെ അപര്യാപ്തതകളെ പരിഹരിക്കാനും നിർദേശിക്കുന്നു.ഭൗതികവാദികൾ ഇനിയും ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. വിശ്വാസികൾ കുടുതൽ ദൃഢതയോടെ സഷ്ടാവിലേക്കടുക്കണം. എന്നാൽ ഇത് യുക്തന്മാരെ കുടുതൽ അസ്വസ്ഥരാക്കും. ഇടക്കിടെ അവർ ചോദിക്കും; ഇനിയുമിവർ മതം വിടില്ലെ?! ദൈവ വിശ്വാസം കൈയൊഴിയാനായില്ലെ?! അവർ വീണ്ടും ഏർപ്പാട്തുടരും. മഹാമാരികൾക്കായി, പ്രകൃതിദുരന്തങ്ങൾക്കായി കണ്ണിലെണ്ണയൊഴിച്ച്കാത്തിരിക്കും. ദൈവത്തെ തോൽപ്പിക്കാൻ! വിശ്വാസികളെ പിന്തിരിപ്പിക്കാൻ…