റാഷിദ് സി.എച്ച്

സാഹോദര്യം വളരെ മഹത്തായ അനുഗ്രഹമാണ്. ഒരു നീതിനിഷ്ഠമായ സമൂഹത്തിന്റെ തൂണുകളിലൊന്നാണത്, ഏതൊരു നല്ല സമൂഹവും സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇസ്ലാമിലെ ഒട്ടുമിക്ക ആരാധനകളും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യവിശ്വാസികൾ സഹോദരന്മാരാണ്, എന്ന ഖുർആനിക വചനം സ്വന്തം ജീവിതത്തിൽ പകർത്തിയവരായിതുന്നു നബി(സ്വ) യുടെ അനുയായികൾ, ഖുറൈശികളുടെ അക്രമം താങ്ങാനവാതെ മക്കയിൽ നിന്നും പ്രവാചകനൊപ്പം സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ഉപക്ഷിച്ചു പാലായനം ചെയ്തവരും (മുഹാജിറുകൾ) മദീനയിൽ അവരെ സ്വീകരിച്ച വിശ്വാസികളും (അൻസാറുകൾ) തമ്മിലുള്ള ബന്ധത്തെ ഇസ്ലാമിലെ സാഹോദര്യത്തിന്റെ ഉദാത്ത മാത്യകയായി ചരിത്രം വിവരിക്കുന്നു. നബി(സ്വ)മദീനയിൽ പ്രവേശിച്ചതിനു ശേഷം പുതിയ ഭരണകൂടത്തിന്റെ ശക്തമായഅടിത്തറ സ്ഥാപിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ നടപടികളിലൊന്ന് മുഹജിറുകളും അൻസാറും തമ്മിലുള്ള സാഹോദര്യമായിരുന്നു. മദീനയിൽമസിദു നബവി പണിതതിനുശേഷം അനസ് ബിൻ മാലിക്കിന്റെ വീട്ടിൽ വച്ചാണ് ഇതിന്റെ പ്രഖ്യാപനം നടന്നത് മദീനയിൽ ഒരു പുതിയ മുസ്ലിം സമൂഹം സ്ഥാപിക്കുക, അങ്ങനെ അത് ഒന്നിച്ചുചേർന്ന് ശക്തമാവുകയും ശ്രതുകളുടെ മുന്നിൽഒരു നേതാവിന്റെ പിന്നിൽ അണിനിരക്കുകയും ചെയ്തു. ആദ്യ കാലഘട്ടത്തിൽ മദീനയിൽ, മുഹാജിറുകളുടെയും അൻസാറുകളുടെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ബന്ധം രക്തബന്ധത്തേക്കാൾ ശക്തമായിരുന്നു. മദീനയിലെത്തിയ ആദ്യ സമയത്ത്മുഹാജിറുകളിലെ ചിലർക്ക് അവരുടെപരിചയക്കാരിൽ നിന്ന് തന്നെ ആതിഥ്യവും സ്വീകരണവും ലഭിച്ചു. പക്ഷേ, ബാക്കിയുള്ളവരുടെ സ്ഥിതി അങ്ങനെയായിരുന്നില്ല. സഅ്ബ് ബൈസമ തന്റെ വീട്എല്ലാവർക്കും തുറന്നിട്ടുകൊടുത്തു. ഒപ്പംകുടുംബമില്ലാത്ത ഒരുപാട് മുഹാജിറുകൾഅവിടെ കുടി, മദീനക്കാരിൽ നിന്ന് ചിലർമുഹജിറുകൾക്ക് വീട് നിർമിക്കാനായി ഭൂമിയും നൽകിയിരുന്നു. പക്ഷേ, വന്നെത്തിയഎല്ലാ മക്കക്കാരുടെയും പുനരധിവാസംഅത്ര എളുപ്പമായിരുന്നില്ല. മരുഭൂ കാലാവസ്ഥയിൽ ജീവിച്ചിരുന്ന മക്കക്കാർക്ക്,മദീനയിലെ തണുത്ത കാലാവസ്ഥ പിടിക്കുന്നുണ്ടായിരുന്നില്ല. മദീനയിൽ എത്തിയ ഉടൻതന്നെതന്റെ മക്കക്കാരായ സഹപ്രവർത്തകരുടെ ആരോഗ്യവിവരങ്ങൾ നബി(സ്വ) തിരക്കുന്നുണ്ടായിരുന്നു. അബൂബക്ർ(റ) പനി.പിടിച്ച് കിടപ്പിലായിക്കഴിഞ്ഞു. പ്രവാചകന്റെ അന്വേഷണം വന്നപ്പോൾ രണ്ട് വരി കവിതയിലാണ് അബൂബക്ർ(റ) അതിന്മറുപടി കൊടുത്തയച്ചത്, “ഞാൻ എന്റെമരണത്തോട് എന്റെ ചെരുപ്പിനേക്കാൾകൂടുതൽ അടുത്തിരിക്കുന്നു’. അബൂബക്കറിന്റെ പരിചാരകൻ ആമിറുബ്നു ഫുഹൈറയും ഒരു കാവ്യശകലത്തിലൂടെയാണ് മറുപടി അയച്ചത്; ‘മരണത്തിനു മുമ്പ് ഞാൻമരണം രുചിച്ചുകഴിഞ്ഞു.’ ബിലാലിന്റെമറുപടിയിൽ ഗൃഹാതുരത്വം നിറഞ്ഞുനിന്നു.ആയിടക്ക് പ്രവാചകന്റെ കുടുംബ സുഹ്യത്തായിരുന്ന ഒരു ഖുസാഅക്കാരൻ മക്കയിൽ നിന്ന് മദീനയിൽ വന്നു. അദ്ദേഹം മക്യുടെ സൗന്ദര്യം വർണിക്കാൻ തുടങ്ങിയപ്പോൾ പ്രവാചക ഹൃദയവും വദനിച്ചു.പ്രതിസന്ധി മറികടക്കാൻ എന്തെങ്കിലുമൊന്ന് ചെയ്തേ മതിയാവു. അധികംകഴിയുന്നതിനു മുമ്പ് നബി(സ്വ) ചെയ്യുകയും ചെയ്തു. മദിനയിലെത്തി അഞ്ച്മാസം കഴിഞ്ഞതിന് ശേഷം മക്കക്കാരും മദീനക്കാരുമായ എല്ലാ കുടുംബങ്ങളുടെയും തലവന്മാരെ നബി (സ്വ) വിളിച്ചു ചേർത്തു. അത് വലിയൊരു സംഗമമായിരുന്നു. മുഹാജിറുകളെ മദീന സമൂഹത്തിലെക്ക് സമന്വയിപ്പിക്കാൻ എല്ലാവരുടെയും ആത്മാർഥ സഹകരണം ഉണ്ടായേ പറ്റൂ എന്ന്നബി(സ്വ) സദസ്സിനെ ഉപബോധിപ്പിച്ചു. എന്നിട്ട് ഉദ്ദിഷ്ട ലക്ഷ്യം സാധിക്കുന്നതിന്ലളിതവും പ്രായോഗികവുമായ ഒരു പദ്ധതി.അവരുടെ മുമ്പിൽ വെച്ചു. മദീനക്കാരായഒാരോ കുടുംബവും – ചുരുങ്ങിയത്അവരിൽ സാമ്പത്തിക ശേഷി ഉള്ളവരെങ്കിലും – മക്കയിൽ നിന്ന് വന്ന ഒരുകുടുംബത്തിന്റെയെങ്കിലും സംരക്ഷണം ഏറ്റെടുക്കണം, ഇരു കുടുംബവും ഒന്നിച്ച്(ജോലി ചെയ്യുകയും വരുമാനം പങ്കുവെക്കുകയും വേണം, പരസ്പരം അനന്തരം സ്വത്ത് കൈമാറുന്ന നിലവരെ അത് ചെന്നെത്തിയേക്കാം. എല്ലാവർക്കും ഈ നിർദേശം സ്വീകാര്യമായിരുന്നു. ചില സന്ദർഭങ്ങളിലെങ്കിലും ആരെന്ന് തീരുമാനിക്കുന്നതിന്നറുക്ക് എടുക്കേണ്ടി വന്നിട്ടുണ്ട് ഉസ്മാനുബ് മദ്ഊനിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അൻസാറുകൾ നബി(സ്വ)യുടെ ഈനിർദേശം അതർഹിക്കുന്ന ഗൗരവത്തോടെയും ആർജവത്തോടെയും തന്നെയാണ് നെഞ്ചേറ്റിയ ത്. തങ്ങളുടെ ഭൂമിയുടെ പകുതി മക്കയിൽ നിന്നെത്തിയ മുഹജിറുകൾക്ക് പതിച്ചുകൊടുക്കാൻ വരെ അവർ നബി(സ്വ)യോട് അഭ്യർഥിക്കുകയുണ്ടായി. ആത്മാഭിമാനികളായ മുഹജിറുകൾ ആ ഓഫർസ്നേഹപൂർവം നിരാകരിക്കുകയാണ് ചെയത്. മക്കക്കാർ പറഞ്ഞു: “നിങ്ങളുടെഭൂമി നിശ്ചിത തുകക്ക് ഞങ്ങൾക്ക് തരിക. അതുപോലെ, ബഹ്റൈൻ മേഖലയിൽനിന്നുള്ള വരുമാനം അൻസാറുകൾക്ക്മാത്രമായി നൽകാൻ നബി(സ്വ) മുതിർന്നപ്പോൾ അവർ ശഠിച്ചുകൊണ്ട് പറഞ്ഞു”ഞങ്ങൾക്ക് എന്ത് നൽകുന്നുവോ അതമുഹാജിറുകൾക്കും നൽകണം’. ഇതിന്റെ(പധാന ലക്ഷ്യം അറബ് സമൂഹത്തിൽപരമ്പരാഗത വ്യത്യാസങ്ങളും മറ്റും ഇന്താകുക എന്നതായിരുന്നു. സാഹോദര്യബന്ധം സ്ഥാപിച്ചതിന് ശേഷം കുടുംബങ്ങൾ വളരെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. ഉദാഹരണത്തിന്,തന്റെ സഹോദരനെക്കുറിച്ച് ഉമറുനു ഖത്താബ് (റ) പറഞ്ഞത് വളരെ പ്രശസ്തമാണ്: “ഞാനും എന്റെ സഹോദരനും ഞങ്ങളുടെ സമയം പങ്കുവെക്കുക ഒരു പ്ത്യേക രൂപത്തിലാണ്. ഒരാൾ ഒരു ദിവസം ഈത്തപ്പനത്തോട്ടത്തിൽ പണിയെടുക്കാൻ പോവുകയാണെങ്കിൽ മറ്റേയാൾ പ്രവാചകസന്നിധിയിലെത്തി ഇസ്ലാം പഠിക്കും. പിറ്റേദിവസം ഞങ്ങൾ ഊഴങ്ങൾ വെച്ചുമാറും. രാത്രി ഞങ്ങൾ ഒത്തുചേർന്ന് ഈത്തപ്പനത്തോട്ടത്തിലെ പണിയും നബിയിൽനിന്ന് കേട്ടതും ചർച്ച ചെയ്യും. അബ്ദുർറഹ്മാനുബ്നു ഔഫിന്റെ കഥ കൂടി വിവരിക്കാം. അദ്ദേഹത്തോട് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു: “ഇതാ എന്റെസ്വത്തുകൾ. അതിൽ പാതി ഞാൻ താങ്കൾക്ക് തരാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്.അവരിലൊരാളെ താങ്കൾ തെരഞ്ഞെടുക്കുക. അവളെ ഞാൻ വിവാഹമോചനംചെയ്യാം. എന്നാൽ താങ്കൾക്ക് അവളെവേൾക്കാമല്ലോ.’ ഇബ്നു ഔഫിന്റെ മറുപടി ഇങ്ങനെയായിരുന്നു: “താങ്കളുടെ സ്വത്തിലും കുടുംബത്തിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. താങ്കളെനിക്ക് അങ്ങാടിയിലെ കമ്പോളത്തിലേക്കുള്ള വഴികാണിച്ചുതന്നാൽ മാത്രം മതി.’ ഇബ്നു ഔഫ്നേരെ കമ്പോളത്തിൽ ചെന്ന് കുറച്ച്ചരക്കുകൾ കടമായി വാങ്ങി. അവ ഉടൻതന്നെ വിറ്റ് ചെറിയൊരു ലാഭമുണ്ടാക്കി.ആ ദിവസം പല തവണ ഈ വാങ്ങലുംവിൽക്കലും നടന്നു. വൈകുന്നേരമായപ്പോഴേക്കുംഅന്നേക്ക് ഭക്ഷിക്കാനുള്ളവക അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു. കുറച്ചു കാലത്തിനു ശേഷം അദ്ദേഹം പ്വാചകനെ സന്ദർശിച്ച് പറഞ്ഞു; ഞാനൊരു മദീനക്കാരി പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്. മഹർ കൊടുക്കാൻ മാത്രമല്ല വിവാഹസദ്യ ഒരുക്കാനുമുള്ള പണം അപ്പോൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. നബി(സ്വ) യുടെ അനുചരന്മാരിലെഏറ്റവും വലിയ പണക്കാരിലൊരാളായി അദ്ദേഹം മാറി; എല്ലാം കച്ചവടംചെയ്തുണ്ടാക്കിയ സമ്പാദ്യം.മുഹാജിറുകൾക്ക് മദീനയിലെ തങ്ങളുടെ സഹോദരന്മാരോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടായിരുന്നു. സാമ്പത്തിക ശേഷി ആർജിക്കുന്ന മുറക്ക് സാഹോദര്യ ബന്ധം സ്ഥാപിച്ചതിലൂടെ (മുവാഖാത്ത്) തങ്ങൾക്ക് ലഭിച്ചതെല്ലാം മക്കയിൽ നിന്നെത്തിയവർ തിരിച്ചു കൊടുക്കാനും തുടങ്ങി. തങ്ങൾ തിരിച്ചടക്കേണ്ട കടബാധ്യതയായിട്ടാണ് അവരതിനെകണ്ടത്. ഇങ്ങനെ മക്കക്കാർ പൂർണമായിമദീനയിലെ സമ്പദ് ഘടനയിലേക്ക് ഇഴുകിച്ചേർന്നപ്പോൾ, സാഹോദര്യ ബന്ധത്തിൽനിന്ന് അനന്തരാവകാശം നൽകുന്ന രീതിനബി എടുത്തുകളഞ്ഞു. ബദർ യുദ്ധംവിജയിച്ചതിന് ശേഷം അനന്തരവകാശംഎടുത്തു കളഞ്ഞു. ബന്ധുത്വമുണ്ട്.ങ്കിലേ അനന്തരമെടുക്കും എന്ന വ്യവസ്ഥതിരിച്ചുകൊണ്ടുവന്നു. അങ്ങനെ ഓരോരുത്തരും അവനവന്റെ വീടിന്റെയും കുടുംബത്തിന്റെയും നാഥനായി. ബന്ധുത്വമില്ലാത്തവർ തമ്മിലുള്ള ഈ സാഹോദര്യബന്ധസ്ഥാപനം പിൽക്കാലത്ത് അപ്രതീക്ഷിതമായ വിധത്തിൽ വേറെ നിലക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനും മറ്റും ആളെതെരഞ്ഞെടുക്കുമ്പോൾ രണ്ട് സഹോദരന്മാരിൽനിന്ന് ഒരാളെയാണ് നബി തിരഞ്ഞടുത്തിരുന്നത് മറ്റെയാൾ രണ്ട് കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here