നയനങ്ങൾ ഒലിച്ചിറങ്ങിട്ടും നീ പ്രണയത്തെ നിഷേധിക്കുകയാണോ?

ഖസ്വീദതുൽ ബുർദയിലെ രണ്ടാമത്തെ വരിയെ കുറിച്ച് നാം സംസാരിച്ചു. ഇനി മൂന്നാം വരിയിലേക്ക് കടക്കുകയാണ്. ٣-فما لعينيك إن قلت اكففا همتا    وما لقلبك إن قلت استفق يهم ( അനുരാഗിയല്ലെങ്കിൽ പറയൂ, നിന്റെ നയനങ്ങൾക്കെന്ത് പറ്റി?. നീ നിർത്താനാവശ്യപ്പെട്ടിട്ടും അവ നിറഞ്ഞൊഴുകുക തന്നെയാണല്ലോ. നിന്റെ ഹൃദയത്തിനെന്ത് സംഭവിച്ചു? ഉണർവോടെയിരിക്കാൻ നീ ആവശ്യപ്പെട്ടിട്ടും അത് തകിടം മറിഞ്ഞിരിക്കുന്നവല്ലോ.) മുൻ കഴിഞ്ഞ രണ്ട് വരികളുമായും ഈ വരി ബന്ധപ്പെട്ടിരിക്കുന്നു. അവിടങ്ങളിൽ ചെയ്തത് പോലെ തനിക്കഭിസംബോധനം ചെയ്യാനായി കവി തന്നിൽ...

ദീസലമിന്റെ അയൽക്കാർ

ജ്ഞാനിയായ കവി പറയുന്നു ١- أمن تذكر جيران بذي سلم      مزجت دمعا جرى من مقلة بدم (ദീസലമിന്റെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും രക്തം കലർന്ന കണ്ണ് നീർ നീ പൊഴിക്കുന്നത് ?). ജ്ഞാനിയായ കവി തനിക്കഭിസംബോധനം ചെയ്യാനായി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അനാവൃതമാക്കുന്നു. കവി അഭിസംബോധനം ചെയ്യുന്ന ഈ വ്യക്തി തന്നിലുള്ള പ്രണയത്തെ മറച്ച് വെക്കുകയും വികാരത്തെ നിഷേധിക്കുകയും ചെയ്യുന്നു.കവി അദ്ദേഹത്തോട് സംവദിച്ച് കൊണ്ട് അയാൾ നിഷേധിക്കുന്ന വികാരം അയാളിലുണ്ടെന്ന് സ്ഥിരീകരിക്കുന്നു....

സൂഫി വചനങ്ങള്‍: സമീപനവും നിലപാടും

ഖാതിമതുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തിലെറിയപ്പെട്ട അഗ്രേസരരായ പണ്ഡിത പ്രതിഭയാണ് ഇബ്‌നു ഹജറുല്‍ ഹൈതമി അല്‍ മക്കി (റ). പ്രഭ പരത്തിയ ഗ്രന്ഥങ്ങളിലൂടെയും പരശ്ശതം പ്രഗത്ഭ ശിഷ്യഗണങ്ങളിലൂടെയും ആ സ്ഥാനപ്പേരിനെ അന്വര്‍ത്ഥമാക്കിയ മഹാന്‍ തന്റെ ഫതാവല്‍ ഹദീസിയ്യയുടെ അവസാന 40 പേജുകള്‍ തസ്വവുഫിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. മതത്തിന്റെ അളവ് കോല്‍ വെച്ച് തന്നെ സൂഫികളെ വിമര്‍ശിക്കുകയും വധിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. 'അനല്‍ ഹഖ് ' എന്ന് പറഞ്ഞ ശൈഖ് ഹല്ലാജും 'മാഫില്‍...

പാരത്രിക ലോകത്തിന്റെ അനിവാര്യത

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. പരലോക വിജയികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നാണ്. അന്ത്യനാളിലുള്ള വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. പരലോകവും അതിലെ സകലതും സത്യമാണെന്ന് വിശ്വസിക്കല്‍ മുസ്ലിമാവാന്‍ നിര്‍ബന്ധമാണെന്നര്‍ത്ഥം. പരലോകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദൃശ്യമാണ്. അതിനെ കുറിച്ചുള്ള ചിന്ത മനുഷ്യരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാരത്രിക ലോകത്ത് തന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ഉത്തരം പറയേണ്ടതുണ്ടെന്ന ചിന്ത മനുഷ്യനെ നന്നാകുവാന്‍ പ്രേരിപ്പിക്കും. സല്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ അവന് വ്യാപൃതനാവാനാകൂ. വ്യക്തികള്‍ നന്നാകുന്നതിലൂടെ സമൂഹവും നന്നാവും. മരണത്തോടെ എല്ലാം...

ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ കാവലാള്‍

പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസ ആചാര കര്‍മ്മ സ്വഭാവ കാര്യങ്ങളുടെയെല്ലാം അടിത്തറ ഇല്‍മുല്‍ കലാമാണ്. വിശ്വാസ കാ ര്യങ്ങളില്‍ അന്ത്യനാള്‍ വരെയുള്ള നമ്മുടെ അവലംബം ഇമാം അ ബുല്‍ ഹസന്‍ അല്‍ അശ്അരിയുടെയും (റ ), ഇമാം അബു മന്‍സൂരില്‍ മാതുരീതിയുടെയും(റ) മാര്‍ഗങ്ങളാണ്. അവ യഥാക്രമം അശാ ഇറത്, മാതുരീദിയ്യത് എന്നിങ്ങനെ രണ്ട് ധാരകളായി അറിയപ്പെടുന്നു. രണ്ട് കൂട്ടരെ ഒന്നിച്ചും അശാഇറത് എന്നു പ്രയോഗിക്കാറുണ്ട്. ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: കര്‍മ്മകാര്യങ്ങളില്‍ വിശ്രുതമായ നാല് മദ്ഹബുകളിലൊന്നനുസരിച്ച് പ്രവര്‍ത്തിക്കുകയും വിശ്വാസ കാര്യങ്ങ ളില്‍ അശ്അരി, മാതുരീദി ധാരകളില്‍ നിന്നൊന്ന് സ്വീകരിക്കുകയും ചെയ്തവരാണ്...

വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ പലിശ സംഭവിക്കുമോ /

വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ കൂടുതല്‍ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വര്‍ദ്ധനവ് പലിശയല്ലേ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ? Ans: നിശ്ചിത തിയ്യതിക്കകം പണമടിച്ചില്ലെങ്കില്‍ നിശ്ചിത നിരക്കില്‍ പലിശ ഈടാക്കുമെന്ന് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിക്കുന്നു. പ്രസ്തുത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി - പിഴയായി - കൂടുതല്‍ സംഖ്യ വാങ്ങുന്നു.ഇത് ഇസ്ലാം നിരോധിച്ച മഹാപാപമായ പലിശയില്‍ ഉള്‍പ്പെടുന്നില്ല. ധനം വസൂല്‍ ചെയ്ത് ശിക്ഷ...

പുഞ്ചിരിയുടെ മതവും ശാസ്ത്രവും

ആനന്ദം കൊണ്ട് ലോകത്തെ തോല്‍പ്പിച്ച ഒരു ഗ്രാമമുണ്ട്; യു.എസിലെ പെന്‍സില്‍വാനിയയിലെ റോസെറ്റോ ഗ്രാമം. മാംസാഹാരങ്ങള്‍ക്കടിമപ്പെട്ട ഇവര്‍ക്കിടയില്‍ മരണനിരക്കും ഹൃദ്രോഗവും നന്നേകുറവാണ്. ഈ ഗ്രാമത്തിലെ ജീവിതരീതി പഠിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. നിരീക്ഷകരുടെ അന്വേഷണമെത്തിയത് ഗ്രാമത്തിലെ വ്യായാമ രീതികളിലാണ്. മടിയന്മാരും കായികാധ്വാനശീലമില്ലാത്തവരുമാണെങ്കിലും ഇവര്‍ക്കിടയിലെ ഐക്യവും പുഞ്ചിരിയുമാണ് ആനന്ദത്തിന്റെ കാരണമെന്ന്  നിരീക്ഷണം കണ്ടെത്തി. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നോര്‍മന്‍ കസിന്‍സ്. 1964ല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റഷ്യയിലേക്ക് നടത്തിയ ഒരു യാത്രക്കു...

ക്ഷമ, വിശ്വാസിയുടെ ആയുധം

ഒരു ഗ്രാമീണൻ തിരുനബിയെ സമീപിച്ച് ഒരുസംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടർന്ന് അവരെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരുനബിയുടെയോ കൂടെയുള്ള അലി(റ)ന്റെയോ വശം ഒന്നുമുണ്ടായിരുന്നില്ല. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന സൈദ്ബ്നു സഅന എന്ന ജൂത പുരോഹിതൻ നബിയെ സമീപിച്ചു ചോദിച്ചു: "മുഹമ്മദേ... നീ എനിക്ക് കാരക്ക വിൽക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഞാനിപ്പോൾ പണം തരാം" തിരുനബി ഈ കരാർ അംഗീകരിച്ച് കാരക്ക വിറ്റു. വിലയായി 80 നാണയം സ്വീകരിക്കുകയും...

മുഹർറം, നന്മയുടെ പുതുവത്സരം

ഒരു പുതുവത്സരം കൂടി വന്നണഞ്ഞു. ഹിജ്റ വർഷ കലണ്ടറിലെ ആദ്യ മാസമാണ് മുഹർറം. മറ്റു മാസങ്ങളിൽ നിന്ന് പരിശുദ്ധ റമളാനിനും യുദ്ധം നിഷിദ്ധമായ മാസങ്ങൾക്കും അല്ലാഹു കൂടുതൽ പവിത്രത നൽകിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ് 'ശഹ്റുല്ലാഹ്' ഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്ന മുഹർറം. ദുൽഖഅദ്, ദുൽഹിജ്ജ, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ മറ്റു മാസങ്ങൾ. പ്രാരംഭം പ്രകാശിതമാകട്ടെ. ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ...

ഓഹരി വിപണിയും ഇസ്ലാമും

ആഗോള സാമ്പത്തിക മേഖലയുടെ കണ്ണും കാതും ഉടക്കി നിൽക്കുന്നത് ഓഹരി വിപണിയിലാണ്. ഇന്ന് സാമ്പത്തിക വികാസത്തിന് ഏറ്റവും സുതാര്യവും കൃത്യവുമായ മാർഗ്ഗമായിട്ടാണതിനെ പരിചയപ്പെടുത്തുന്നത്. ഓരോരുത്തരുടെയും സമ്പത്തിനെ സ്വകാര്യ തടവറകളിൽ സൂക്ഷിച്ചു വെക്കുന്നതിനു പകരം സാമ്പത്തിക ക്രയവിക്രയ കേന്ദ്രങ്ങളിൽ ഏൽപ്പിച്ച് അധ്വാനമില്ലാതെ ലാഭം കൊയ്യുന്നു. നിലവിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പൂർണ്ണമായും ചൂഷണാത്മകമായതിനാൽ ഇസ്ലാമിന് ഈ രീതിയോട് വിയോജിപ്പുണ്ട്.ഒരു തരത്തിലുള്ള ഊഹക്കച്ചവടത്തെയും അംഗീകരിക്കുന്നില്ല ഇസ്‌ലാം. കച്ചവടത്തിലെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ചരക്കിൽ ഉടമാവകാശം ഉണ്ടായിരിക്കണമെന്നത്. നിൻറെ കൈവശമില്ലാത്ത ചരക്ക് വിൽക്കരുതെന്ന...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
42.4 ° F
44.3 °
40 °
85%
1.3mph
75%
Wed
58 °
Thu
60 °
Fri
62 °
Sat
61 °
Sun
58 °
- Advertisement -

Must Read