സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത

ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്. ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ...

മുഹര്‍റത്തിന്റെ ജയാരവം

ഒന്ന്, ഇബ്‌ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്‌ലീസ്. രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്. ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം. ഹിജ്‌റ വര്‍ഷം ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍,...

തയമ്മും

സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കഴിയാത്തതൊന്നും ഇസ്‌ലാമിക ശരീഅത്തിലില്ല. വെള്ളം ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തണമെന്ന് കല്‍പിക്കുമ്പോള്‍ തന്നെ അതിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പരിഹാരവും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്. മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ വന്ദിക്കപ്പെടുന്നല്ലാത്ത, എല്ലും നജസും അല്ലാത്ത വസ്തുക്കള്‍ കൊണ്ട് മൂന്ന് തവണയില്‍ കുറയാതെ, നജസ് നീങ്ങത്തക്ക രൂപത്തില്‍ ഗുഹ്യഭാഗം തുടച്ചാല്‍ മതി. നിസ്‌കാരം പോലുള്ള ഏത് കാര്യവും ഇതിനാല്‍ നിര്‍വ്വഹിക്കുകയും ചെയ്യാം. പാടത്തോ പറമ്പിലോ പണിയെടുക്കുമ്പോഴും മറ്റും ഏതായാലും...

മാല്‍തൂസിയന്‍ ഉന്മൂലന സിദ്ധാന്തം

ജനസംഖ്യ നാള്‍ക്കുനാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. മരണ നിരക്ക് കൂടുന്നതും ജനനനിരക്ക് കുറയുന്നതും രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കും വന്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കും തളളി വിടും. ജനസംഖ്യയിലുണ്ടായ അമിതമായ തളര്‍ച്ച തന്റെ രാജ്യത്തെ എങ്ങനെ ബാധിച്ചുവെന്നാണ് 2006ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിലപിക്കുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം കണ്ട് ജനസംഖ്യ കുറയുകയാണത്രെ. എന്നാല്‍ റഷ്യയേക്കാള്‍ ഭീകരമായ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താനനയത്തില്‍ അയവുവരുത്താനും...

പ്രണയത്തിന് പക്ഷേ, ചിലതുണ്ട്‌

അമ്മയോടും ചേച്ചിമാരോടുമൊപ്പം മരണത്തിലേക്ക് നടടുക്കുമ്പോള്‍ എട്ടു വയസ്സുകാരി വിസ്മയയുടെ കാലില്‍ ഉണ്ടായിരുന്നത് പിഞ്ഞിക്കീറിയ ഒരു ഹവായി ചെരുപ്പ്. അതു തന്നെ പൊളിഞ്ഞിടത്ത് ആണിയടിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. മമ്പുറം വി കെ പടിയില്‍ ഒരു ഇടുങ്ങിയ ക്വോര്‍ട്ടേഴ്‌സില്‍ താമസമാക്കിയിരുന്ന ഭാവന (38)യും മക്കളായ ഐശ്വര്യയും നന്ദിനിയും വിസ്മയയും അനുഭവിച്ചിരുന്ന കൊടിയ ദാരിദ്രത്തിലേക്കാണ് മുകളിലെ ചിത്രം വിരല്‍ ചൂണ്ടുന്നത് . റജീന എ ഭാവനയും തന്റെ മൂന്ന് മക്കളും തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടായിരിക്കും ?...

വ്യവസായിക വിപ്ലവം ഒളിച്ചുകടത്തിയത് കുടുംബാസൂത്രണത്തെ

­­­യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നഗര ഗ്രാമ ഭേദമില്ലാതെ അനേകം പ്രശ്‌നങ്ങള്‍ക്കുളള തുടക്കം കൂടിയായിരുന്നു അത്. കൃഷിപാടങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ പട്ടണങ്ങളിലേക്ക് പ്രവഹിച്ചതോടെ ഗ്രാമങ്ങള്‍ ശൂന്യമായി. ലക്ഷക്കണക്കിന് ജനങ്ങള്‍ മിതമായ പ്രദേശത്ത് തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ യൂറോപ്പിന്റെ സാമ്പത്തികാഭിവൃതിയെ സഹായിച്ചെങ്കിലും അനവധി സങ്കീര്‍ണതകളിലേക്കുളള തുടക്കമായിരുന്നു ഇത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവും താമസ സ്ഥലത്തിന്റെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി....

ആത്മഹത്യ പരിഹാരമല്ല; ഒരു പ്രശ്നമാണ്

ലോകസാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളിലൊന്നാണ് ദ ഓൾഡ് മാൻ ആൻഡ് ദ സി. പ്രതിസന്ധികളുടെ വന്മലകൾക്കു മുന്നിൽ ഒരിക്കലും തളരാതെ കൂടുതൽ വാശിയോടെ മുന്നേറുന്ന കഥയിലെ വൃദ്ധൻ വിധിക്കു മുമ്പിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത മനുഷ്യമനസ്സിന്റെ അനശ്വര പ്രതീകമായി നിരൂപിക്കപ്പെട്ടു. പക്ഷേ തന്റെ അറുപത്തി രണ്ടാം വയസ്സിൽ കഥാകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ വായിലേക്ക് തോക്ക് കടത്തി വച്ച് ഗ്രിഗറിൽ വിരലമർത്തി. തന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു എന്ന് ബോധ്യമായിരുന്നു ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകത്ത് മരണകാരണത്തിൽ പത്താമത്...

പരസ്പര ബഹുമാനം

സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും  ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ്‌ ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു  "ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു" . വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ  ഈ സംസ്കാരം  രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു.  അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും. പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്.  മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം  അതിന്റെ ഭാഗം തന്നെ. "അല്ലാഹുവിനെയും അവന്റെ...

അയൽക്കാർ

മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത്  സമാധാനപരമായ  സഹവർത്തിത്വത്തിന്റെ  താല്പര്യമാണ്.  അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി " അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ" വ്യക്തി ഗുണത്തിന്റെ   മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. "ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് " ഒരാൾ നബി (സ) ...

നല്ല മാതാവ്

മാതാവിന്റെ മഹത്വം അതുല്യവും അത്യുന്നതവുമാണ്. സ്‌നേഹത്തിന്റെ ഉറവിടവും കരുണക്കടലുമാണവർ. പവിത്രകളായ പല സ്ത്രീരത്‌നങ്ങളെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സർവകാല സ്ത്രീജനങ്ങൾക്കു പഠിക്കാനും പകർത്താനുമുള്ള മാതൃകാ മഹതികൾ. ഈസാ നബിയുടെ മാതാവിനെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നു. അവർ 'ദൃഢ വിശ്വാസിയും സത്യസന്ധയും' ആയിരുന്നു എന്നും, അല്ലാഹു അവരെ മറ്റു സ്ത്രീകളെക്കാൾ വിശിഷ്ടയും വിശുദ്ധയും ആക്കിയിരിക്കുന്നു എന്നും ഖുർആൻ അറിയിക്കുന്നു. പവിത്ര ജീവിതത്തിന്റെയും ചാരിത്ര്യ സംരക്ഷണത്തിന്റെയും ഉദാത്ത മാതൃകയാണ് ആ ജീവിതം. ദൃഢവിശ്വാസത്തിന്റെയും തീക്ഷ്ണ ക്ഷമയുടെയും...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
57.4 ° F
58.7 °
56 °
70%
3.5mph
40%
Fri
62 °
Sat
58 °
Sun
59 °
Mon
55 °
Tue
53 °
- Advertisement -

Must Read