സാമൂഹികബോധം
വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. 'ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.'
സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ...
പേരും പ്രശസ്തിയും
സൽപേര് മഹത്തായ ഒരു ഗുണവിശേഷമാണ്. പ്രവാചകന്മാരുടെ തന്നെ പ്രാർത്ഥനയുടെ ഭാഗമാണത്. 'പിൻഗാമികളിൽ എനിക്ക് സൽപേര് നൽകേണമേ' എന്ന ഇബ്‌റാഹീം നബി (അ)ന്റെ പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. 'ആ പ്രവാചകർക്ക് നാം ഉന്നതമായ സൽകീർത്തി നൽകി' എന്നു വിശുദ്ധ ഖുർആൻ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പ്രവാചകത്വലബ്ധിക്ക് മുമ്പ് വിശ്വസ്തതക്കും സത്യസന്ധതക്കും പേര് കേട്ട യുവാവായിരുന്നു. നാട്ടുകാർ അമൂല്യ വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ഏൽപിച്ചിരുന്നതും അഭിപ്രായ വ്യത്യാസങ്ങളിൽ തീരുമാനം കൈകൊള്ളാൻ സമീപിച്ചിരുന്നതും തങ്ങളെയായിരുന്നു....
പുഞ്ചിരിയുടെ പുണ്യം
പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം. പ്രവാചകരെല്ലാം ജനങ്ങളെ അഭിമുഖീകരിച്ചത് സുസ്‌മേരവദനരായിട്ടാണ്. സ്‌നേഹം ജനിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ അത് കാരണമാകുന്നു. നിഷ്‌കളങ്കവും വിശാലവുമായ ഹൃദയത്തിന്റെ ആത്മസൗന്ദര്യമാണ് മുഖ കമലത്തിൽ വിടരുന്നത്. അത് പൊതുസ്വീകാര്യതയെ സ്വാധീനിക്കുന്നതും വിജയത്തിന്റെ വിലാസവുമാണ്. ഉറുമ്പുകളുടെ ജാഗ്രതാ സന്ദേശം കേട്ട സുലൈമാൻ നബി(അ) ചിരിച്ചത് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. പ്രവാചക ശ്രേഷ്ഠർ (സ) സദാസമയം പ്രസന്നമുഖനായിരുന്നു. തിരു നബിയോളം സുസ്‌മേരവദനനായി മറ്റൊരാളെയും ഞാൻ...
മരുഭൂമണ്ണിലെ കണ്ണീര്‍പ്പെരുന്നാള്‍
സത്യം പറഞ്ഞാല്‍ ഈ ജന്മം തന്നെ വേണ്ടിയിരുന്നില്ല എന്ന് പോലും ചിന്തിച്ചു പോയി. ദുനിയാവില്‍ പടച്ചോന്‍ എത്ര ആയുസ്സ് തന്നാലും ആ കിട്ടിയ ആയുസ്സിനെ ആസ്വദിക്കുകയല്ലേ വേണ്ടത്.? എന്തൊക്കെ സുഖ സൗഭാഗ്യങ്ങളാണ് റബ്ബ് കനിഞ്ഞരുളിത്തന്നിട്ടുള്ളത്. എന്നിട്ടും അതൊന്നും അനുഭവിക്കാനുള്ള യോഗമില്ലാതെയായിപ്പോയല്ലോ?? ഭാഗ്യംകെട്ട ജന്മം. ആര്‍ക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് റബ്ബേ ഈ ഉരുകിത്തീരല്‍..! ആരെയാണ് ഇനിയും ഞാന്‍ പഴിക്കേണ്ടതെന്നറിയാതെ വിങ്ങി വിങ്ങി കണ്ണീര് ചാലിട്ടൊഴുകാന്‍ തുടങ്ങി. 'ബാപ്പയില്ലാതെ പെരുന്നാളൊന്നും പെരുന്നാള്‍ പോലെയാകുന്നില്ലല്ലോ ബാപ്പാ' എന്ന കുഞ്ഞോന്റെ...
മസ്ജിദുല്‍അഖ്‌സ ദിക്‌റിനും തോക്കിനും ഇടയില്‍
ദൗഡ് കുതുബ്
പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍കാല പ്രഫസറും അവാര്‍ഡ് ലഭിച്ച ഫലസ്തീനിയന്‍ പത്രപ്രവര്‍ത്തകനുമാണ് ദൗഡ് കുതുബ്.
ജറുസലേമിന്റെ ശാന്തത വീണ്ടെടുക്കാനുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ശ്രമങ്ങള്‍ മസ്ജിദുല്‍അഖ്‌സയില്‍ ആരാധന നടത്താനുള്ള മുസ്‌ലിംകളുടെ അവകാശത്തെയും മറ്റു മതക്കാര്‍ക്ക് പള്ളിയില്‍ സന്ദര്‍ശനം നടത്താനുള്ള അവകാശത്തെയും അംഗീകരിക്കുന്നു എന്നുവേണം സംശയിക്കാന്‍. പുതിയ അവസ്ഥകള്‍ മാറാതെ പ്രത്യേകിച്ച് മുഘ്‌റബി ഗെയറ്റിന്റെ ബഹുമാനം തിരിച്ചറിയാത്ത കാലത്തോളം ഈ സംശയം അവശേഷിക്കുക തന്നെ ചെയ്യും.
തര്‍ക്കത്തിലിരിക്കുന്ന കവാടത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേലിന്റെ കൈകളിലാണ്. ലോകത്തെമ്പാടുമുള്ള പുണ്യസ്ഥലങ്ങള്‍...
ബലിപെരുന്നാള്‍; ഓര്‍കളുടെ മുറ്റത്ത് ഹൃദയത്തിന്റെ വിരുന്ന്
സ്മര്യ പുരുഷനായ ഇബ്‌റാഹീം നബിയുടെ ദര്‍ശനങ്ങളെ അടുത്തറിയാനും അനുവര്‍ത്തിക്കാനുമുള്ള സമയമാണ് ഹജ്ജ് പെരുന്നാള്‍ കാലം. ഇബ്‌റാഹീം നബിയെ വിശ്വാസികള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കണമെന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. എല്ലാ നിസ്‌കാരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജുമുഅയിലും വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ ഉരുവിടുതും ഓര്‍മകള്‍ അയവിറക്കുതും അത് കൊണ്ടാണ്.
ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ്...
ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം
ഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്?
ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി...
കമ്പോളത്തില്‍ കാര്യങ്ങളുണ്ട്
റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്)
ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട...
സംസം കഥ പറയുന്നു
ഇസ്‌ലാമിക ചരിത്രവേദിയില്‍ ശ്രദ്ധേയമാണ് ഇബ്‌റാഹീം നബി(അ). തീക്ഷ്ണമായ ജീവിത പരിസരത്ത് പോലും ഇലാഹീ പ്രീതി മാത്രം മനസ്സില്‍ കണ്ട് മുഴുവന്‍ പരീക്ഷണങ്ങളും ജയിച്ചടക്കിയ ത്യാഗധന്യതയുടെ മഹനീയ ചിത്രമാണ് ഇബ്‌റാഹീം നബി (അ)വരച്ച് വെക്കുന്നത്. ഖലീലുളളാഹി എന്ന അപര നാമത്തില്‍ പ്രസിദ്ധമായ മഹാനവര്‍കള്‍ പ്രവാചക ശൃംഖലയുടെ കുലപതിയാണ്.
സംസമിന്റെ പിറവി
അല്ലാഹുവില്‍ നിന്നുളള കല്‍പന പ്രകാരം ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യയേയും കൊച്ചു പൈതല്‍ ഇസ്മായില്‍ നബി (അ) യേയും മക്കാമരുഭൂമിയുടെ വിജനതയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വെളളമോ...
പള്ളിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടോ?
സംസാരം: കെ.എം.എ റഹീം സാഹിബ് /ജാബിര്‍ കാരേപറമ്പ്
?പള്ളിത്തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണല്ലോ? ചീക്കോട്, കക്കോവ്, പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, മുടിക്കോട് അങ്ങനെ നീളുന്നു. മഹല്ലിലെ കാലങ്ങളായി തുടരുന്ന ഐക്യത്തിന്റെ പാതയാണ് ആസൂത്രിത ശ്രമങ്ങളിലൂടെ നശിപ്പിക്കുന്നത്. ഇതിനു പ്രത്യക്ഷമായ കാരണങ്ങള്‍ എന്തൊങ്കിലുമുണ്ടോ?
- കാസര്‍ഗോഡ് നടന്ന ഇ.കെ വിഭാഗം സമ്മേളനത്തിലെ പ്രസംഗമാണ് ഇതിന്റെയൊക്കെ തുടക്കവും കാരണവും. അതോടു കൂടെ അവരുടെ ഓര്‍ഗനൈസര്‍മാര്‍ക്കും മുഫത്തിശ്മാര്‍ക്കും ലഭിക്കുന്ന ഡയറക്ഷന്‍ തന്നെ ഒരു സ്ഥലത്തും ഒരുമിച്ചു പോകാന്‍ സമ്മതിക്കരുതെന്നാണ്. എ.പി വിഭാഗത്തെ എല്ലാ കമ്മിറ്റിയില്‍ നിന്നും അവഗണിക്കുക...
Weather
London
overcast clouds
50.8
°
F
51.8
°
48
°
85%
2.2mph
100%
Fri
62
°
Sat
58
°
Sun
60
°
Mon
57
°
Tue
57
°





















