അംബേദ്ക്കറിന്റെ ദളിത് കുപ്പായം മൗദൂദിക്ക് എങ്ങനെയാണ് ചേരുക?
ജമാഅത്തെ ഇസ്ലാമി ആശയ ആചാര്യന്‍ അബുല്‍അഅലാ മൗദൂദിയും ദളിത് അതിജീവന രാഷ്ട്രിയം മുന്നോട്ട് വെച്ച ബാബാ സാഹേബ് അംബേദ്കറും സമകാലികരായിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന വിവരം. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ദളിത് വിമോചനത്തിന്റെ ആപ്തവാക്കങ്ങളായിരുന്നുവെന്നതില്‍ രാഷ്ട്രമീമാംസ പഠിതാക്കള്‍ക്ക് വേറെയൊരു അഭിപ്രായം കാണില്ല. അദ്ദേഹമുയര്‍ത്തിയ രാഷ്ടിയനിലപാടുകളോട് മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ ഒരിക്കലെങ്കിലും ഐക്യപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ കാലത്ത് വളരെ പ്രാധാന്യം നല്‍കി നിരീക്ഷിക്കേണ്ടതുണ്ട്. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന നിഗൂഢമായ രാഷ്ട്രിയത്തെ ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്ന...
ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2
ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം.
ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ്...
സ്‌നേഹം ദാ ഇങ്ങനെ വേണം
അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം,...
ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-1
അഹ്മദ് ഇര്‍ഫാന്‍ ബുഖാരി
ഹജ്ജ്: ചരിത്രവും സന്ദേശവും
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു പ്രവാചക കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസ്ന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍...
നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം
രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്.
ആദിയില്‍ രാമന്‍ രാമന്‍...
ഇ.കെ ഹസന്‍ മുസ്ലിയാര്‍; മൂന്ന് ഓര്‍മകള്‍
1. കൊടുങ്കാറ്റടങ്ങിയ നാള്‍
കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്‌കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു....
വായനയുടെ ചരിത്രവും വര്‍ത്തമാനവും
തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍.
വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...
ആര്‍ക്കാണ് പനിക്കാത്തത്?
ഇബ്‌നു മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) ശക്തമായ പനി ബാധിച്ചു കിടക്കവെ ഞാന്‍ തിരുസന്നിധിയില്‍ ചെന്നു. ''കഠിനമായ പനി അങ്ങേയ്ക്ക് ഇരട്ടി പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരിക്കും അല്ലേ...'' ഞാന്‍ ചോദിച്ചു. തിരുനബി(സ്വ) അരുളി: രോഗം ബാധിച്ചാല്‍ മരത്തില്‍ നിന്ന് ഇലയുണങ്ങി കൊഴിയുന്നതു പോലെ പാപങ്ങള്‍ അവനില്‍ നിന്ന് കൊഴിഞ്ഞ് പോകും (ബുഖാരി).
പനി പുതിയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ടൈഫോയ്ഡ് തുടങ്ങി പല പേരുകളില്‍ പലവിധം പനികള്‍ക്ക് ദിനേന ആയിരക്കണക്കിനാളുകള്‍ ചികിത്സ...
കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും
1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍?
ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക.
2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്?
ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...
നാണയത്തിലെയും കറന്‍സിയിലെയും സകാത്
ഫുലൂസില്‍ (നാണയത്തുട്ടുകള്‍) സകാത്തുണ്ടോ?
ഉ. ഇല്ല. കാരണം നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന നാണയത്തുട്ടുകള്‍ മറ്റു രാജ്യങ്ങളില്‍ ഇടപാട് നടത്താന്‍ പര്യപ്തമല്ല.
സ്വര്‍ണ്ണവും വെള്ളിയും മിക്‌സ് ചെയ്ത പാത്രങ്ങളില്‍ സകാത്ത് കൊടുക്കുന്നതിന്റെ രീതി എങ്ങിനെ?
ഉ. സ്വര്‍ണ്ണം, വെള്ളി എന്നിവ വ്യത്യസ്ത ആനുപാതികങ്ങളാല്‍ ഉരുക്കിയുണ്ടാക്കിയ പാത്രങ്ങളില്‍ അധികമുള്ളത് ഏതാണെന്നറിയില്ലെങ്കില്‍ കൂടുതലുള്ളതിനെ സ്വര്‍ണ്ണമായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും വെള്ളിയായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും നല്‍കണം.
ഉദഹരണം: ഇരു ലോഹങ്ങളാലും 2/3, 1/3 എന്ന ആനുപാതത്താല്‍ നിര്‍മ്മിച്ച പാത്രത്തിന്റെ 2/3 സ്വര്‍ണ്ണമാണോ വെള്ളിയാണോ എന്നറിയാത്തിടത്ത് 2/3...
Weather
London
overcast clouds
50.8
°
F
51.8
°
48
°
85%
2.2mph
100%
Fri
62
°
Sat
58
°
Sun
60
°
Mon
57
°
Tue
57
°






















