ജുമുഅ ഖുതുബയും അറബി ഭാഷയും

വെള്ളിയാഴ്ച മുസ്ലിമിന് പെരുന്നാളാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച് നേരെത്തെ പള്ളിയിലെത്തിയും നല്ല ഭക്ഷണം വിളമ്പിയും ഈ ദിനത്തെ അർഹിച്ച രീതിയിൽ സ്വീകരിക്കുന്നവരാണ് ലോക മുസ്ലിമുകൾ. വെള്ളിയാഴ്ച ഒഴിച്ചുകൂടാനാവാത്ത കർമങ്ങളാണ് രണ്ട് ഖുതുബയും തുടർന്നുള്ള രണ്ട് റക്അത് നിസ്കാരവും. പ്രവാചക പൂംഗവർ സ്വല്ലള്ളാഹുഅലൈഹിവസല്ലം തങ്ങളുടെ കാലം മുതൽ ഈ അടുത്ത കാലം വരെ ഈ മഹത്തായ ആരാധന അറബിയിലായിരുന്നു നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങളായി ചില ഉൽപതിഷ്ണുക്കൾ ഖുതുബ കേവലം പ്രസംഗമാണെന്നും ജനങ്ങൾക്ക് മനസ്സിലാകാൻ മലയാളത്തിൽ ആകൽ അനിവാര്യമാണ്...

ഇമാം അബൂഹനീഫ(റ)

കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം അബൂ ഹനീഫ(റ). നുഅ്മാനുബ്നു സാബിത് എന്നാണ് യഥാർഥ നാമം. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം. ഹിജ്റ 80ല്‍ ഇറാഖിന്റെ ആസ്ഥാനമായ കൂഫയിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലത്തു തന്നെ വൈജ്ഞാനിക വിഷയങ്ങളോട് അദ്ദേഹം വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചു. ഇമാം ശഅ്ബിയുമായിട്ടുള്ള കൂടിക്കാഴ്ചയാണ് അബൂഹനീഫ(റ)യെ വൈജ്ഞാനിക ലോകത്തേക്ക്, പ്രത്യേകിച്ച് കര്‍മ്മശാസ്ത്ര മേഖലയിലേക്ക് തിരിച്ചു വിട്ടത്. ഇല്‍മുല്‍ കലാമില്‍ അദ്ദേഹം നേടിയ പ്രാവീണ്യം കൊണ്ട് ഇസ്‌ലാമിനെതിരെ ഇല്‍മുല്‍കലാമിന്റെ ആളുകള്‍ ഉന്നയിച്ചിരുന്ന വാദങ്ങളുടെ...

കാളിമയിലെ കാറ്റും ഇളമിലെ ഇരുട്ടും

കവി ഇമാം ബുസ്വൂരി ചോദ്യം ഉന്നയിക്കുന്നു. ٢- أم هبت الريح من تلقاء كاظمة      و اومض البرق في الظلماء من اضم (കാളിമയുടെ ഭാഗത്ത് നിന്ന് കാറ്റ് അടിച്ചു വീശുന്നതിനാലാണോ, അതോ ഇളമിലെ ഇരുട്ടിൽ തിളങ്ങുന്ന ഇടിമിന്നൽ കാരണത്താലാണോ?) നീ രക്തം കലർന്ന കണ്ണ് നീർ ഒഴുക്കുന്നതിനുള്ള കാരണമെന്താണ്? ദീ സെലമിന്റെ അയൽവാസിയെ ഓർത്തത് കൊണ്ടല്ലേ നയനങ്ങൾ സജലമായത്? ചോദ്യമുന്നയിച്ചയാൾ തിരുത്തുന്നു. അതല്ല നയനങ്ങൾ ഈറനണിയാനുള്ള കാരണം. മറിച്ച് കാളിമയിൽ നിന്നും മന്ദമാരുതൻ തഴുകിയെത്തുന്നത് കൊണ്ടാണ്. ഇളമിൽ...

രോഗവും ചികിത്സയും ഇസ്‌ലാമിൽ

പകർച്ചവ്യാധികളുടെ മാരകപരിസരത്താണ് ഓരോ ആധുനിക മനുഷ്യനും ജീവിച്ചു കൊണ്ടിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ഉഗ്ര സംഹാരശേഷിയോടെ നിലനിൽക്കുന്ന കോറോണയാണ് പുതിയ ലോകത്തെ വില്ലൻ. കേൾവിയിൽ പുതുമയുണ്ടെങ്കിലും ഒരു നൂറ്റാണ്ടിലേറെയായി പല ലോകരാജ്യങ്ങളിലും കൊറോണയുണ്ട്. നിപ്പ വൈറസ് കഴിഞ്ഞ വർഷം കേട്ട ഉദാഹരണമാണ്. വംശനാശങ്ങൾക്ക് വരെ കാരണമായേക്കാവുന്ന പകർച്ചാരോഗങ്ങൾ വ്യാപിച്ചുവരികയാണെന്ന് ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതത്വമില്ലാത്ത ലിബറൽ ജീവിത രീതിയാണ് ഇതിന് കാരണമാവുന്നത്. പകർച്ചവ്യാധിയെക്കുറിച്ചുള്ള തിരുനബി(സ)യുടെ നിരീക്ഷണം ശ്രദ്ദേയമാണ്. നബി(സ) പറയുന്നു " വസൂരി പിടിപെട്ട നാട്ടിലേക്ക് നിങ്ങൾ...

പ്രണയ പരിഭവവും സ്നേഹ സല്ലാപവും

താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി വിശ്വ വിഖ്യാത തിരുനബി പ്രകീർത്തന കാവ്യം ഖസീദതുൽ ബുർദക്കെഴുതിയ വ്യാഖ്യാന ഗ്രന്ഥം അൽ ഫർദയുടെ പരിഭാഷ ഒന്നാം അധ്യായം; പ്രണയ പരിഭവവും സ്നേഹ സല്ലാപവും ഇമാം ശറഫുദ്ദീൻ ബൂസ്വീരി (റ) രചിച്ച ഖസ്വീദതുൽ ബുർദ വ്യാഖ്യാനിക്കണമെന്ന് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ചിലർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് അവരുടെ ആവശ്യം നിറവേറ്റി അവരെ ?സന്തോഷിപ്പിക്കുവാനും ബുർദയുടെ ബറകത് കരസ്ഥമാക്കുന്നതിനുമായി ബുർദക്ക് വ്യാഖ്യാനമെഴുതാൻ ഞാൻ തീരുമാനിക്കുന്നത്. വ്യാഖ്യാനത്തിലേക്ക് കടക്കും മുമ്പ് ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി...

രോഗപ്രതിരോധം ഇസ്ലാമിൽ

"Prevention is better than Cure" രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളുത്തമം രോഗം വരാതെ സൂക്ഷിക്കലാണ്. ആരോഗ്യരംഗത്ത് ചിരപരിചിതമായ ഈ ആപ്ത വാക്യത്തെ കൊറോണയുടെ കാര്യത്തിൽ ലോക രാഷട്രങ്ങൾ വേണ്ട വിധം പരിഗണിച്ചില്ലെന്ന് വേണം കരുതാൻ. അടുത്ത കാലങ്ങളിൽ ഉണ്ടായ പകർച്ചവ്യാധികളെ പോലെ ഒന്നു രണ്ടാഴ്ച കൊണ്ട് കോവിഡ് 19ഉം നിയന്ത്രണ വിധേയമാവുമെന്നാണ് ലോകമൊന്നടങ്കം നിനച്ചത് പക്ഷെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 100 ലേറെ രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ലക്ഷത്തോടടുക്കുന്നു. അതിൽ 4000...

റസൂലിന്റെ യാത്രകൾ

ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ.മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്. അമ്മിഞ്ഞ തേടി പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും...

സ്വകാര്യതകള്‍ അപഹരിക്കപ്പെടുന്ന കാലത്ത് നാവികില്‍ പ്രതീക്ഷയുണ്ട്

അമേരിക്കയുടെ നിയന്ത്രണത്തിലുളള ഗതി സൂചക ദിശാ നിര്‍ണയ സംവിധാനം - GPS ഇന്ന് ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ഉപയോഗത്തിലുണ്ട്. ഗൂഗിള്‍ ആപ്പിലൂടെ വാഹനങ്ങളില്‍ ഗതി സൂചകത്തിനായി ഇന്ത്യയിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ച് വരുന്നു. അമേരിക്കയുടെ GPS നുളള ഇന്ത്യയുടെ പ്രഖ്യാപിത ബദലാണ് NAVIC (Navigation with Indian constellation ) എന്ന പേരിലറിയപ്പെടുന്ന RNSS (Indian regional navigation satellite System ).1420 കോടി രൂപയാണ് നാവികിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. രണ്ടായിരത്തി പതിനെട്ടില്‍...

യുവജന കൂട്ടായ്മകള്‍ ദൗത്യം മറക്കരുത്

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീക്ഷയായിരുന്നു റഫീഖ് (പേര് യഥാര്‍ത്ഥമല്ല). എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും മികച്ച വിജയം നേടി നാട്ടുകാരുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായി. നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലും ആത്മീയ വേദികളിലും നിറസാന്നിധ്യമായി അവന്‍ തിളങ്ങി നിന്നു. ഇരുപത്തിമൂന്നുകാരനായ റഫീഖ് ഇന്ന് ചിത്രത്തിലില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവില്‍ തുഛമായ വേദനത്തിന് പോര്‍ട്ടറായി ജോലി ചെയ്യുകയാണവന്‍. യുവജന ക്ലബിന്റെ സഹകരണത്തോടെ നടന്ന സ്‌കൂള്‍ വാര്‍ഷികമാണ് റഫീഖിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഒരുപാട് കാലത്തിനു...

മൂന്നാം ലിംഗം ഇസ്‌ലാമിക വായന

'ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും അവന്‍ സൃഷ്ടിച്ചു' എന്നര്‍ത്ഥം വരുന്ന സൂറതുന്നിസാഇലെ പ്രഥമ സൂക്തം ഇസ്‌ലാമിലെ ലിംഗ സങ്കല്‍പങ്ങളുടെ നയം വ്യക്തമാക്കുന്നുണ്ട്. ഭിന്നലിംഗ വിഭാഗത്തെ ആണ്‍ പെണ്‍ എന്നീ മുഖ്യധാരാ ലിംഗ വര്‍ഗങ്ങളുമായി ചേര്‍ത്ത് വെച്ചാണ് ഇസ്‌ലാം മതവിധി പറയുന്നത്. ഖുന്‍സ എന്നാണ് നപുംസകങ്ങളെ ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത്. ക്രമ രഹിതമായ ലിംഗവളര്‍ച്ച (Diosrder of Sex Devolopment DSD) മൂലമുണ്ടാകുന്ന ദ്വിലിംഗാവസ്ഥയോ (Somatic sex Ambiguity) അലിംഗത്വമോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്....
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
clear sky
52.7 ° F
54 °
50.9 °
79%
3.2mph
0%
Fri
62 °
Sat
58 °
Sun
60 °
Mon
57 °
Tue
57 °
- Advertisement -

Must Read