ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും
അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു.
അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി.
ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...
പ്രവാചകന്‍ വിളിച്ചല്ലോ ഹേ പരാജിതാ…
ആത്മീയതയുടെ ആനന്ദം 9
അയല്‍വാസികള്‍ക്ക് ഗുണം ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നാണ് ഇസ്ലാമിക തത്വസംഹിതകളില്‍ പ്രതിപാദിക്കുന്നത്. അയല്‍വാസി, മുസ്ലിം സമൂഹത്തില്‍ കലഹങ്ങളുണ്ടാക്കാത്ത അവിശ്വാസിയാണെങ്കില്‍ പോലും മുസ്ലിംകള്‍ക്ക് അവരോട് നിര്‍ബന്ധ ബാധ്യതകളുണ്ട്. അയല്‍വാസി വിശ്വാസിയാണെങ്കിലോ? അപ്പോള്‍ ബാധ്യത ഇരട്ടിയാവുകയാണ്. ഇനി അവര്‍ കുടുംബക്കാരാണെങ്കില്‍ ബാധ്യത വീണ്ടും വര്‍ധിച്ചു. അഥവാ, മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകള്‍ക്ക് പുറമെ, കുടുംബ ബന്ധം, അയല്‍വാസി എന്നീ കടപ്പാടുകള്‍ വന്നുചേരുന്നു.
തിരുനബി (സ) പറഞ്ഞു: 'അയല്‍വാസികളോടുള്ള കടപ്പാടുകളെക്കുറിച്ച് ജിബ്രീല്‍(അ) ധാരാളമായി എന്നോട് വസ്വിയ്യത്ത് ചെയ്തു. അവര്‍ക്ക് അനന്തര...
സെന്‍സോറിയം; സന്മാര്‍ഗ വിളക്കിനോരത്തെ അറിവോര്‍മകള്‍
ഹൃദയമിന്നും താജ് വാലിയിലാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത, അറിവിന്റെ ആത്മാവിനോട് ചേര്‍ന്നിരുന്ന മൂന്നു നാളുകള്‍. വെള്ളിയാഴ്ച്ച പന്ത്രണ്ടു മണിയോടെ സിറാജുല്‍ ഹുദയിലേക്കെത്തുമ്പോള്‍ മധുരമൂറുന്ന മുന്തിരി ജ്യൂസുമായി ഞങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായ് നില്‍ക്കുന്നുണ്ടായിരുന്നു. അറിവുറവ തേടിയൊഴുകിയെത്തിയ അഞ്ഞൂറ് മത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ചെറുതുള്ളിയായ് ചേരാനായത് വലിയ ഭാഗ്യമെന്ന് തോന്നി. കാമ്പസിലെ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനായി ഒരുമിച്ചിരുന്ന തൂവെള്ളപ്പൂവുകള്‍ ഹൃദയഹാരിയായ കാഴ്ച്ചയായിരുന്നു. അറിവിന്റെ മഹത്വം പറഞ്ഞ എസ്.എസ്.എഫ് സംസ്ഥാനാധ്യക്ഷന്‍ ഫാറൂഖ് ബുഖാരി ഉസ്താദിന്റെ ഖുതുബ, തുറക്കാനിരിക്കുന്ന ജ്ഞാന പുസ്തകത്തിന്റെ...
മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- ഒന്ന്
മലബാര്‍
ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം അല്‍പകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു മലബാര്‍ ജില്ലയുടെ ആസ്ഥാനം. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മലബാര്‍ ജില്ല. ജില്ലയെ ചിറക്കല്‍, കോട്ടയം, വയനാട്, കുറുമ്പനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് എന്നീ താലൂക്കുകളിലായാണ് ക്രമീകരിച്ചിരുന്നത്.
1957ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു....
ശൈഖ് ജീലാനി, പരീക്ഷണാഗ്നിയില്‍ വിരിഞ്ഞ തീപൂവ്
ഇബ്‌ലീസ്
ശൈഖവറുകള്‍ പറയുന്നു. ഒരിക്കല്‍ എന്റെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചക്രവാളം നിറയെ പ്രകാശം പരന്നിട്ടുണ്ട്. ആ പ്രഭയില്‍ നിന്ന് ഒരു ശബ്ദം. ഓ അബ്ദുല്‍ ഖാദിര്‍ ഞാന് നിന്റെ നാഥനാണ്. ഇന്ന് മുതല്‍ നിഷിദ്ധമാക്കപ്പെട്ടതെല്ലാം ഞാന്‍ നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു. ഉടനെ ഞാന്‍ പറഞ്ഞു: ശപിക്കപ്പെട്ടവനെ നിനക്കു നാശം. അന്നേരം ആ പ്രകാശം നിന്നിടത്ത് ഒരു പുക പ്രത്യക്ഷപ്പെട്ടു. അതെന്നോട് സംവദിച്ചു.
ഓ അബ്ദുല്‍ ഖാദിര്‍ നിങ്ങളുടെ അറിവ് നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇത്തരം ചതിക്കുഴികള്‍ കൊണ്ട് എഴുപതോളം...
സ്ത്രീജീവിതങ്ങളുടെ പോരാട്ടക്കഥകള്‍
ലോകത്തുള്ള മതങ്ങളും ദര്‍ശനങ്ങളും ചിന്താധാരകളും സ്ത്രീയെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. അവളുടെ ജന്മാവകാശം നിഷേധിച്ചവരും, സ്ത്രീയില്‍ പൈശാചികത ആരോപിച്ച് സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയവരും, അവളോട് അടിമയോടെന്ന പോലെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ട്. ദൈവപ്രീതിയുടെ പേരില്‍ വൈവാഹിക ജീവിതത്തില്‍ നിന്നവളെ തടയുകയാണ് ക്രിസ്ത്യാനിറ്റി ചെയ്തത്. എങ്കില്‍ ഇസ്‌ലാമില്‍ അവള്‍ പരിശുദ്ധയും അഭിമാനിയും അവകാശങ്ങളെല്ലാം നല്‍കപ്പെട്ടവളുമാണ്. അന്ത്യനാള്‍ വരെയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിയമസംഹിതയും കുടുംബജീവിതത്തില്‍ അവര്‍ക്കുള്ള പങ്കിനെയും വിശുദ്ധഖുര്‍ആനിലൂടെ സ്രഷ്ടാവ് വിശദീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ മക്കയിലെ സാമൂഹ്യസാഹചര്യത്തെ 'സൂറത്തുന്നഹ്‌ലി'ലെ രണ്ടു സൂക്തങ്ങള്‍...
സ്‌നേഹം ദാ ഇങ്ങനെ വേണം
അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം,...
വായനയുടെ ചരിത്രവും വര്‍ത്തമാനവും
തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍.
വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...
ജമാഅത്തെ ഇസ്‌ലാമിയില്‍ പൊട്ടിത്തെറി; അഞ്ച് നേതാക്കളെ പുറത്താക്കി
കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു പേരെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും പുറത്താക്കി. പ്രവാചകനിന്ദയ്‌ക്കെതിരേ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സ് (കേരള) പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജമാഅത്ത് പുറത്താക്കല്‍ നടപടി കൈക്കൊണ്ടത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ മാര്‍ച്ച് 22ന് സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സിന്റെ ബാനറില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. പ്രവാചകനിന്ദക്കെതിരേ മുസ്‌ലിം സമൂഹവും കേരളീയ പൊതുസമൂഹവും ഒന്നിച്ചണിനിരന്ന് പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു...
കാശ്മീരില്‍ നിന്നൊരാള്‍
ഇദ്ദേഹത്തിന്റെ ജീവിതം മിക്കവാറും യാത്രകളിൽ തന്നെയാണ്. അതും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ കാട്ടു വഴികളിലൂടെ.
Weather
London
light rain
55.5
°
F
55.5
°
55.5
°
63%
3.1mph
61%
Sun
56
°
Mon
54
°
Tue
53
°
Wed
58
°
Thu
57
°























