അബ്ദുൽഖാദിർ ജസാഇരി:അൾജീരിയയുടെ അതുല്യ പോരാളി
"എൽഖാദർ സിറ്റി"..യു.എസിലെ ലോവ സ്റ്റേറ്റിൽ ജർമനിയിലെയും സ്കാൻഡിനേവിയയിലേയും വംശജർ ജീവിക്കുന്ന പ്രസിദ്ധമായ ഒരു ചെറുന്ന ചെറുനഗരമാണിത്. ഇസ്‌ലാമോഫോബിയയുടെ ഉത്തുംഗതയിലുള്ള അമേരിക്കൻ മണ്ണിൽ ഒരു മുസ്ലിം നേതാവിന്റെ പേര് ഒരു നാടിന് ചാർത്തണമെങ്കിൽ, അദ്ദേഹം അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമവിടെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനും സാമൂഹിക സേവകനും അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാൻ നായകത്വം വഹിച്ചവരുമായ അമീർ അബ്ദുൽ ഖാദിർ...
സാമൂഹിക പ്രവർത്തനങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ
സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനെ വിശ്വാസത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന മതമാണ് ഇസ്ലാം.വിശ്വാസത്തിന്റെ എഴുപതിൽ പരം ശാഖകളിൽ ഏറ്റവും താഴെയുള്ളതായി ഇസ്ലാം എണ്ണിയത് വഴിയിലെ തടസ്സങ്ങൾ നീക്കംചെയ്യലാണ്."നന്മയിൽ നിങ്ങൾ പരസ്പരം സഹകരിക്കുക,അധർമ്മത്തിലും ശത്രുതയിലും നിങ്ങൾ പരസ്പരം നിസ്സഹകരണം പുലർത്തുക"(മാഇദ:2) എന്ന ഖുർആൻ വാക്യം ഇസ്‌ലാം സാമൂഹിക പ്രവർത്തനത്തിന് നൽകുന്ന പ്രാധാന്യം മനസ്സിലാക്കി തരുന്നുണ്ട്. ഇസ്ലാം മുന്നോട്ടു വെക്കുന്ന സാമൂഹിക സേവനം മനുഷ്യരുമായി ബന്ധപ്പെട്ടത്...
ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന
വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു. ഏതൊരു കുട്ടിയുടെയും ജനനം...
ബുർദ്ദയും മൻഖൂസ് മൗലിദും തീർത്ത പ്രണയ സമന്വയം
✍️ അനസ് കൊടക്കല്ല്
പ്രണയം ഒരു അനുഭൂതിയാണ് അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്ത് കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമ്മയുള്ളതാകും.കണ്ണുകൾ നിറഞ്ഞൊഴുകും ,ശരീരത്തെ കീഴടക്കും, വാക്കിൽ നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടത്തിക്കാറുണ്ട്. എന്നാൽ പ്രണയം സമ്പൂർണ്ണവും സമ്പന്നവും ആവണമെങ്കിൽ അല്ലാഹു...
മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട അനുഗ്രഹീത പാത
റാഫിദ് തൃപ്പനച്ചി
ഇബ്രാഹിം നബി (അ) യുടെ ജീവിത സന്ദേശമാണ് ബലിപെരുന്നാളും ഹജ്ജും . ഒരു വിശ്വാസി ജീവിതത്തിൽ സ്വീകരിക്കേണ്ട സർവ്വ മാതൃകകളും ഇബ്രാഹിം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീര ത്യാഗിയായിരുന്നു ഇബ്രാഹിം (അ). അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രബോധന ജീവിതത്തിൽനിന്നുള്ള ഏടുകൾ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നു കാണിച്ചു. ഇബ്രാഹിം (അ) ഒരു സമുദായം ആയിരുന്നു എന്നാണ്...
കൊറോണക്കാലത്ത് ഓർമിക്കാൻ മൂന്ന് ഹദീസുകൾ
1.
عن أبي سعيد سعد بن سنان الخدري رضي الله عنه : أن رسول الله صلى الله عليه وسلم قال:
( لا ضرر ولا ضرار )
حديث حسن رواه ابن ماجة والدارقطني وغيرهما مسندا
ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ ഉള്ളടക്കം കൊണ്ടും ആശയവിശാലത കൊണ്ടും സവിശേഷമാണ്. മനുഷ്യരുടെ നിത്യജീവിതത്തിനാവശ്യമായ വിധി വിലക്കുകൾ അവ ഉൾക്കൊളളുന്നു. ഹൃസ്വവും ആശയ വൈപുല്യം കൊണ്ട് വലുതുമായ ഒരു ഹദീസാണ് മേൽ കൊടുത്തിരിക്കുന്നത്.
എന്നിവയെ വിരോധിക്കുകയാണ് ഹദീസ്. പണ്ഡിതന്മാർ ഈ നബി വചനത്തിന്...
ഇൻഷുറൻസ് ഇസ്ലാമികമായി അനുവദനീയമാണോ?
യാദൃശ്ചികമായ സംഭവങ്ങളിലൂടെയുള്ള നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന് കരാറാണ് ഇന്‍ഷുറന്‍സ് മര്‍മ്മം. അപകടങ്ങളില്‍നിന്നും നഷ്ടങ്ങളില്‍ നിന്നും രക്ഷ ആഗ്രഹിക്കുന്നതോ രക്ഷക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നത് ഇസ്ലാം വിരോധിച്ചിട്ടില്ല. പ്രകൃതിപരമായ ഒരു നന്മയും ഇസ്ലാം നിരാകരിക്കുന്നില്ല. എന്നാല്‍ ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുക എന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ലക്ഷ്യം നന്നായാല്‍ അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം; ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു കൊള്ളും എന്നതിനുപകരം ലക്ഷ്യവും മാര്‍ഗവും പരിശുദ്ധമായിരിക്കണമെന്ന് ഈ വിശുദ്ധ മതത്തിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കരുതലായി ആധുനിക ഇന്‍ഷുറന്‍സ്...
ബദർ : അതിജീവനത്തിന്റെ ആദ്യ പടി
ലോകത്ത് മുസ്ലിം അതിജീവനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ് യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു.
ബദർ ചരിത്രം
ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...
വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു
വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര വിജയത്തിനു നിദാനമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറുകയും ചെയ്യുന്നവന്റെ ദേഹം പതുക്കെ സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാകപ്പെട്ടു വരും. എന്നാല്‍ വികാരങ്ങള്‍ക്കു പിറകെ സഞ്ചരിച്ച് ചെറിയ ചെറിയ തിന്മകള്‍ ചെയ്ത് തുടങ്ങുന്നവന്‍ ഒടുവില്‍ വന്‍പാപങ്ങളുടെ നീര്‍ചുഴിയില്‍ പതിക്കും. അതില്‍ നിന്ന് കരകയറാന്‍ ആവത് ശ്രമിച്ചാലും അവന്‍ വീണ് പോകും....
റമളാൻ: വിശുദ്ധിയുടെ വസന്തം
റമളാൻ:
വിശുദ്ധിയുടെ വസന്തം
സ്രഷ്ടാവിന്റെ ഔദാര്യങ്ങള്‍ സ്വരൂപിച്ച് ആത്മവിശുദ്ധി നുകരാന്‍ ഒരു റമളാന്‍ കൂടി. അന്നപാനീയങ്ങള്‍ വെടിഞ്ഞ് കുറേ പകലുകള്‍ ഖുര്‍ആനിന്റെ മാസ്മരിക പ്രഭാവലയത്തില്‍ നാക്കും ഹൃദയവും ചാലിച്ചെടുക്കാന്‍ അനവധി രാപകലുകള്‍. പാപമോചനത്തിനും ഔന്നിത്യലബ്ധിക്കും നാഥന്‍ കനിഞ്ഞൊരുക്കിയ മാസം. ആയിരം മാസത്തെ ആരാധനയുടെ സൗഭാഗ്യം ഒരു രാത്രയില്‍ മേളിച്ച് പ്രവാചകാനുയായികള്‍ക്ക് അല്ലാഹു നല്‍കുന്ന സൗഭാഗ്യ ഹര്‍ഷം. നന്മയാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കവിഞ്ഞ് മറ്റെന്തുണ്ട്. ഇനിയും നീണ്ട് പോവുന്നു ഈ പട്ടിക... അനുഗ്രഹ പേമാരി വര്‍ഷവുമായി.
മുത്തുനബിയുടെ മുത്തുവാക്കുകള്‍ ഉണര്‍ത്തുന്ന റമളാന്‍...
Weather
London
overcast clouds
58.9
°
F
59.8
°
56.5
°
61%
2.5mph
100%
Sun
67
°
Mon
58
°
Tue
62
°
Wed
58
°
Thu
60
°



















