ഇന്ത്യ എന്താണെന്ന് നിങ്ങൾ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ..
കാശ്മീർ, ബാബരി ദൗത്യങ്ങൾ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് അതിന്റെ ആത്മവിശ്വാസത്തിലാണ് ഇവിടെ എന്തും ചെയ്തുകളയാം എന്ന ധാർഷ്ട്യത്തിലേക്ക് ആഭ്യന്തര മന്ത്രി എത്തിയതെന്ന് തോന്നുന്നു.
കാശ്മീരിന്റെ വിഷയം പറഞ്ഞാൽ അവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മാനസികമായി ഇന്ത്യയോടൊപ്പം നിൽക്കുന്നവർ തന്നെയായിരുന്നു. 370-ാം വകുപ്പ് തുടരണമെന്ന വാശിയൊന്നും അവർക്ക് പണ്ടേ ഉണ്ടായിട്ടില്ല.
വളരെ ന്യൂനാൽ ന്യൂനപക്ഷം വിഘടനവാദികൾ മാത്രമായിരുന്നു എന്നും പ്രശ്നക്കാർ. എന്നാൽ കാശ്മീരികളെ മൊത്തം വിഘടനവാദികളാക്കി അവതരിപ്പിച്ചു കൊണ്ടേയിരുന്നു പലരും.
370 എടുത്തു കളഞ്ഞപ്പോൾ ശരിക്കും ജനകീയ പ്രതിഷേധം ഉണ്ടായിട്ടില്ല. അതിന് ആ ജനതയിലെ...
ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന
വിശുദ്ധ ഇസ്ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്ലാം നടത്തിയത്. ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു. ഏതൊരു കുട്ടിയുടെയും ജനനം...
റസൂലിന്റെ കോടതി
മുഹമ്മദ് വിളയിൽ
നീതി പീഠങ്ങളിൽ നിന്നും നീതി ലഭിക്കാതെയാകുമ്പോഴാണ് ജനം അസ്വസ്ഥരാകുന്നത്. നിയമം കയ്യിലെടുക്കാൻ ഒരുമ്പെടുന്നത്. ഭരണാധികാരികളെ ശ്രതുക്കളായി കാണുന്നത്. കോടതികളിൽ നീതിനിലനിൽക്കുമ്പോഴെല്ലാം ജനങ്ങളിൽ നിന്നും ആശ്വാസ നെടുവീർപ്പുകൾ ഉയരും. മറിച്ചാവുമ്പോൾ ഹൃദയം നീറിപ്പുകയുകയും മറുവഴികൾചിന്തിക്കുകയും ചെയ്യും.തിരുനബി (സ) യുടെ മദീനയിൽ നീതിയെ ചൊല്ലിയുള്ളആശങ്കകൾ ഇല്ലായിരുന്നു. സ്വന്തക്കാർ, ബന്ധുക്കൾ, അനുയായികൾ, എന്നീ ഘടകങ്ങൾക്കൊന്നും നീതി നടപ്പാക്കുന്നിടത്ത് മറ്റുള്ളവരെക്കാൾഒരു പരിഗണനയും കൽപ്പിക്കപ്പെട്ടിരുന്നില്ല.ബനൂ മഖ്സും ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽപ്രതിയായി. സ്ത്രീയുടെ...
ഒട്ടും കരുണ കാണിക്കാത്ത ചരിത്രം
ഒട്ടും കരുണ കാണിക്കാത്ത ചരിത്രം"മൈസൂർ കടുവ" എന്ന പേരിൽ ടിപ്പു സുൽത്താനെ കുറിച്ച് ഒരു സിനിമ ചെയ്യാൻ തമിഴ് സൂപ്പർ സ്റ്റാർ രാജകാന്തിനെ ഒരു സിനിമ നിർമാതാവ് ക്ഷണിച്ചതിനെ തുടർന്നുണ്ടായ കോലാഹളങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരതീയ ജനതാ പാർട്ടിയും ചില ഹിന്ദുത്വ ഗ്രൂപ്പുകളും അദ്ദേഹം ഈ ഓഫർ നിരസികണമെന്നാവശ്യപെട്ടിരുന്നു. ഇസ്ലാമിലേക്കു മതം മാറാൻ തയ്യാറാവാതിരുന്ന ആയിരകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്ഠൂരനായ സ്വഛാതിപതിയാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു വെന്നാണ് അവർ ഉയർത്തുന്ന വാദം.
ഇതാദ്യമായിട്ടൊന്നുമല്ല ടിപ്പുവിന്റെ...
ഇന്ത്യൻ ജനാധിപത്യം; ഏഴരപതിറ്റാണ്ടുകൾക്കിപ്പുറം
Service of India means Service of million who suffer നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ...
ജിഹാദ്; ഇസ്ലാമിക വ്യാഖ്യാനം നിശ്ഫലമാക്കുമ്പോൾ
സ്വാലിഹ് പകര
ജിഹാദ് എന്ന പദം സമൂഹത്തിൽ വിവിധ രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്വതവുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ജിഹാദുമായി എങ്ങനെയെങ്കിലും സമൂഹം ബന്ധപ്പെടുത്തിയിരിക്കും. അതിനാൽ ഇസ്ലാമിനെതിരിൽ നിരവധി ആരോപണങ്ങൾ ജിഹാദുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം ജിഹാദ് കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് …. ഇസ്ലാമിലെ ജിഹാദ് കേവലം ആരോപകർ ഉന്നയിക്കും വിധത്തിൽ ഉള്ളതാണോ ?.... നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ...
മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….
മുബശ്ശിർ പള്ളം
മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്. ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...
നൂറ്റാണ്ടുകളിലെ മഹാമാരികൾ കൾ
മുഹമ്മദ് ശഹീർ പി മോങ്ങം
സാധാരണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ട് കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്താനാകാതെ പകർച്ച വ്യാധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് ലോക രാഷ്ടങ്ങൾ ഒന്നടങ്കം. കൂടുതൽ പേരിലേക്ക് പടരുകയും നിരവധി പേരുടെമരണമെടുത്തും രോഗം യൂറോപ്പിലും അമേരിക്കയിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്, ഒരേ സമയം വിവിധ ദേശങ്ങളിൽ ഏറെക്കുറെ ഒരേ വേഗത്തിൽ വ്യാപനം നടക്കുന്നതിനാൽ കോവിഡ് 19 നെ ലോകാരോഗ്യ...
അപകടകരമാണ് ഈ അരാഷ്ട്രീയ പ്രവണത
സൽമാൻ പട്ടർക്കുളം രാഷ്ട്ര പുരോഗതിയുടെ അത്യാവശ്യമായ ഘടകമാണ് വിദ്യാസമ്പന്നരായ യുവ സമൂഹം. ഊർജസ്വലരായ യുവസമൂഹം വിദ്യയാർജിച്ചവർ കൂടിയാവുക എന്നത് ഒരു രാജ്യത്തിന്റെ മേന്മയുടെയും പ്രസക്തിയുടെയും പ്രബുദ്ധതയുടെയും അടയാളമാണെന്ന് നിസ്സംശയം പറയാം. നന്മ തിന്മകളെ തിരിച്ചറിയാനും രാഷ്ട്രപുരോഗതിയുടെ നിർമിതികളിൽ ഇടപെടാനും കഴിവുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. വിജ്ഞാനമുള്ള വ്യക്തികളുണ്ടാവുമ്പോൾ നല്ല കുടുംബങ്ങളും നല്ല സമൂഹങ്ങളും അതിലൂടെ മികച്ച രാഷ്ട്രവുമുണ്ടാകും. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന...
ഇസ്ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ
മുജ്തബ സി.ടി
ഇസ്ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...
Weather
London
light rain
49.5
°
F
49.5
°
49.5
°
80%
2.2mph
95%
Tue
55
°
Wed
54
°
Thu
54
°
Fri
51
°
Sat
54
°
















