മുജാഹിദ് സമ്മേളനത്തിലെ വര്‍ത്തമാനങ്ങള്‍

പുസ്തകങ്ങള്‍ എതെങ്കിലുമൊക്കെയുണ്ടെങ്കില്‍ വാങ്ങാമെന്ന് വിചാരിച്ചാണ് മുജാഹിദ് സമ്മേളന നഗരിയില്‍ പോയത്. ബസില്‍ നിന്ന് നോക്കിയപ്പോള്‍ താഴെ നഗരി കണ്ടു. ആര്‍ക്കോ വേണ്ടി പതയ്ക്കുന്ന ബിരിയാണി ചെമ്പുകള്‍ നിരനിരയായിയുണ്ട്. സുന്നി ആചാരാനുഷ്ഠാനങ്ങളൊക്കെയും വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള ഓരോ ഏര്‍പ്പാടുകളാണെന്ന സലഫീ പ്രഭാഷണങ്ങള്‍ ആ ബിരിയാണി ചെമ്പുകള്‍ ഓര്‍മ്മിപ്പിച്ചു. ഒന്‍പതു മണിയോടെ ബസ്സിറങ്ങി. ആദ്യം സ്വീരിച്ചത് സ്ത്രീധനരഹിത ആദര്‍ശാധിഷ്ഠിത വിവാഹങ്ങള്‍ക്കുള്ള 'സലഫീ നികാഹി കോമി'ന്റെ നോട്ടീസാണ്. അല്‍പമങ്ങു മാറിയതേയുള്ളൂ. അതാ വരുന്നു way to nikah.com ന്റെ...

വക്രീകരിക്കുന്ന മതചിന്തകള്‍ തടയാന്‍ സുന്നി സൂഫി ധാരകള്‍ക്ക് എളുപ്പം: മുഖ്യമന്ത്രി

കാരന്തൂര്‍: വക്രീകരിക്കുന്ന മതചിന്തകള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സുന്നി സൂഫി ധാരകള്‍ക്കാണ് എളുപ്പത്തില്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന മര്‍ക്കസിനും ഇത് എളുപ്പമാകും. സാമ്രാജ്യത്വവും വര്‍ഗീയതയുമാണ് ദേശീയോഗ്രഥനം നേരിടുന്ന വെല്ലുവിളി. മതാത്മക വര്‍ഗീയതയാണ് ഭീകരവാദമായി മാറുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇക്കാലത്ത് വലിയ...

ഫത്ഹുല്‍ മുഈന്‍: വിശകലനാത്മക വായന

ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)യുടെ മിന്‍ഹാജ്. ആയിരക്കണക്കിന് വരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിന്‍ഹാജിനോട് കിടപിടിക്കാന്‍ യോഗ്യമായവ ഒന്നുമില്ലെന്നാണ് പണ്ഡിത മതം. തുഹ്ഫത്തുല്‍ മുഹ്താജ്, മുഗ്നില്‍ മുഹ്താജ് തുടങ്ങി പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിന്റെ അവലംബ ഗ്രന്ഥങ്ങളായി മാറിയ കിതാബുകളെല്ലാം തന്നെ മിന്‍ഹാജിനെ ഉപജീവിച്ചാണ് രചിക്കപ്പെടുന്നത്. കര്‍മശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകളര്‍പ്പിച്ച ഇമാം നവവിയുടെ ഈ ഗ്രന്ഥത്തിനുള്ള ദൈവികമായ പ്രത്യേകത കൊണ്ടാണ് ബാഫള്ലുല്‍ ഹള്റമിക്ക് തന്റെ അല്‍മുഖദ്ദിമതുല്‍ ഹള്റമിയ്യ...

ഖുര്‍ആനിലെ യേശു-2

ബൈബിള്‍ സാക്ഷ്യം യേശുവിന്റെ അത്ഭുത ജന്മവും അമാനുഷികതയും ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവര്‍ ഉന്നയിക്കുന്ന വാദഗതികളെ ബൈബിളിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധനക്കു വിധേയമാക്കാം. അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും തങ്ങള്‍ ദൈവ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താനുതകും വിധം ചില അസാധാരണ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാചകന്മാര്‍ നിരവധി അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവയെല്ലാം അല്ലാഹു നല്‍കിയ കഴിവനുസരിച്ചാണ്. അവര്‍ക്ക് സ്വയം ഒന്നും തന്നെ ചെയ്യുന്നവരല്ല. എന്നല്ല ഈ അമാനുഷികതയൊന്നും അവരെ ദൈവിക പദവിയിത്തിലേക്ക് ഉയര്‍ത്തുകയുമില്ല. ഈസാ നബിയെക്കുറിച്ച് നാം വായിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ക്രൈസ്തവ...

ഖുര്‍ആനിലെ യേശു-1

പരിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷത്തിലേറെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഹൂദ്, സ്വാലിഹ്, ശുഐബ്(അ) എന്നിവരല്ലാത്ത മറ്റെല്ലാവരുടെയും പേരുകള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവാചകരെല്ലാം ഏകദൈവത്തെക്കുറിച്ച് ബോധനം നല്‍കപ്പെട്ടവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം ഞാനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അന്നിസാഅ്: 25). ഇവരത്രയും ഈയൊരു സത്യവചനത്തെ ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും...

എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല?

കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവര്‍ത്തകനാണ് എം.പി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോള്‍. ജനിച്ചുവളര്‍ന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകള്‍ അന്യരല്ല. അവര്‍ക്കിടയിലെ ശാഖാപരമായ ഭിന്നതകളും കര്‍മശാസ്ത്ര തര്‍ക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താല്‍പര്യമായിരുന്നു. സുന്നികള്‍ യാഥാസ്തികരും മുജാഹിദുകള്‍ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തില്‍ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുല്‍ മുജാഹിദീന്‍ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാര്‍ത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ...

സൈബര്‍ അഡിക്ഷനില്‍ നിന്ന് സൈബര്‍ ആത്മഹത്യയിലേക്ക്

ടോക്കിയോവില്‍ നിന്ന് 1.5 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുളള സാമ സിറ്റിയില്‍ വെച്ചാണ് ട്വിറ്റര്‍ കില്ലര്‍ എന്ന അപരനാമത്തില്‍ പ്രശസ്തനായ തകാഹിറോ ശിറൈസി പോലിസ് പിടിയിലാകുന്നത്. ആത്മഹത്യക്കൊരുങ്ങിയ 9 പേരെ അതിന് പ്രേരിപ്പിക്കുകയും അവരുടെ തലയറുത്ത് സുഖമരണം ഉറപ്പാക്കുകയും ചെയ്തുവെന്നതാണ് ശിറൈസി ചെയ്ത പാതകം. 15 നും 26 നും ഇടയില്‍ പ്രായമുളള യുവാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ വാളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലൂടെയാണ് ട്വിറ്റര്‍ കില്ലര്‍ ഇവരെ കണ്ടെത്തുന്നത്. 'ഞാന്‍ ആത്മഹത്യക്കൊരുങ്ങുന്നു. എന്റെ കൂടെ ആരുണ്ട്?...

വാക്കിന്റെ തിളക്കം

ആത്മീയതയുടെ ആനന്ദം 5 സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു, 'അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119) യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ...

ഖുര്‍ആന്‍ കാലത്തെ തോല്‍പിച്ച ‘സാഹിത്യം’

പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ)...

കുടുംബബന്ധം

ആത്മീയതയുടെ ആനന്ദം 4 ബന്ധങ്ങള്‍ സുദൃഢമാക്കാനാണ് മനുഷ്യരോട് അല്ലാഹുവും തിരുദൂതരും(സ)കല്‍പിക്കുന്നത്. വിശേഷിച്ചും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് ഉദാത്തമായ സ്വഭാവത്തിനും ഉന്നത സ്ഥാനമലങ്കരിക്കാനും നിദാനമാണ്. ഖുര്‍ആനിക സൂക്തങ്ങളും തിരുനബി(സ)യുടെ ജീവിത പാഠങ്ങളും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്. ബന്ധങ്ങള്‍ മുറിച്ച് മാറ്റുന്നവര്‍ അല്ലാഹുവിന്റെ ശക്തമായ ശാപത്തിന് പാത്രമാവുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു (സൂറ:...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
55.1 ° F
58 °
53.3 °
53%
4.2mph
20%
Tue
53 °
Wed
57 °
Thu
59 °
Fri
62 °
Sat
60 °
- Advertisement -

Must Read