ഖുര്‍ആനിലെ മുഹമ്മദ് നബി സ്വ.

മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠ പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിച്ചുപോകുന്നു. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ... തിരുനബി(സ്വ)യെ ആദ്യാന്തം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന പ്രവാചക ജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്. കാരുണ്യദീപവും നന്മയുടെ...

ക്ഷമ

ആത്മീയതയുടെ ആനന്ദം 2 ക്ഷമ സല്‍സ്വഭാവത്തിന്റെ ഭാഗമാണ്. ഉത്കൃഷ്ട സ്വഭാവങ്ങളില്‍ വളരെ പ്രാധാന്യമേറിയതാണിത്. ഒരോ പ്രവാചകരും അവരുടെ സമൂഹങ്ങളെ ക്ഷമാശീലരാക്കിയാണ് മുന്നോട്ട് നയിച്ചത്. ഈ വിഷയത്തില്‍ അവര്‍ മാതൃകായോഗ്യരായിരുന്നു. ക്ഷമ കൈവരിച്ചവരെ അല്ലാഹു നന്നായി പുകഴ്ത്തിയിട്ടുണ്ട്. ഒരു ഖുര്‍ആനിക സൂക്തത്തില്‍ ഇങ്ങനെ കാണാം: ക്ഷമാശീലര്‍ക്കു തന്നെയാണ് തങ്ങളുടെ പ്രതിഫലം. കണക്കു നോക്കാതെയാണ് അവ നിറവേറ്റിക്കൊടുക്കുന്നത്(സുമര്‍ 10) അയ്യൂബ് നബി(അ)ന്റെ ചരിത്രം വിശദീകരിച്ച് അല്ലാഹു പറഞ്ഞു: 'തീര്‍ച്ച, അയ്യൂബ് നബിയെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ!(സ്വാദ്44) വിശുദ്ധ റമളാനിനെക്കുറിച്ച്...

ഇസ്‌റായീല്‍ രൂപീകരണം, ചോര വിളയുന്ന ഗോതമ്പ് പാടങ്ങള്‍

ഫലസ്തീന്‍ ഒരു ദുരന്തത്തിന്റെ പേരാണിന്ന്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളായും അന്യരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. ചോര കാണാത്ത നാളുകള്‍ അപൂര്‍വമായി മാറി. കവികള്‍ക്കും കാല്‍പ്പനികര്‍ക്കും കണ്ണീരില്‍ എഴുതാന്‍ ഒരുപാട് കഥകള്‍ ഫലസ്തീന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിറന്നു വീഴുന്നതു പോലും ടാങ്കറുകള്‍ക്ക് മുന്നിലാണ്. വാക്കുകള്‍ ഉച്ചരിച്ച് അറിയുന്നതിനു മുമ്പേ തോക്കെടുക്കാന്‍ വിധിക്കപ്പെടുന്നു. ഇളം കൈകള്‍ ചെറുകല്ലുകള്‍ എടുത്ത് യുദ്ധടാങ്കറുകള്‍ക്കു നേരെ എറിഞ്ഞു അരിശം തീര്‍ക്കുന്നു. ഗോതമ്പ് പാടങ്ങളില്‍ യുദ്ധകാലത്ത് ചോര വിളയുന്നു. ഒലീവ് മരങ്ങള്‍ തീപുകയില്‍ കരിഞ്ഞുമണക്കുന്നു....

തബാറക രക്ഷയാണ്

വിശുദ്ധ ഖുര്‍ആനിലെ അതിവിശിഷ്ഠമായ അധ്യായമാണ് സൂറത്തുല്‍ മുല്‍ക്ക്. വെറും മുപ്പതു സൂക്തങ്ങളുള്ള ഈ സൂറത്ത് വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മുന്‍ജിയത്ത്, വാഖിയത്ത്, തുടങ്ങിയ നാമങ്ങളില്‍ ഇതറിയപ്പെടുന്നു. സൂറത്തുല്‍ മുല്‍ക്കിന്റെ പുണ്യം പ്രകാശിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു. മുപ്പതു സൂക്തങ്ങളുള്ള മുല്‍ക്ക് സൂറത്ത് അവന്റെ പാപങ്ങള്‍ പൊറുക്കുന്നതുവരെ ശിപാര്‍ശ ചെയ്തുകൊണ്ടിരിക്കും. അനസ്(റ) ഉദ്ധരിക്കുന്നു: തിരുനബി(സ) പറഞ്ഞു. മുല്‍ക്ക് സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ ആ വ്യക്തിക്ക് വേണ്ടി...

1857 ലെ ഒന്നാം സ്വാതന്ത്രസമരം എന്ത് പിഴച്ചു?

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യഥാര്‍ത്ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗ്ഗീയ ഫാഷിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2014 ല്‍ ബിജെപി കേന്ദ്രഭരണം ഏറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ ചരിത്രസംബന്ധമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനും ചരിത്രത്തെ വികലമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അധ്യായമാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി ഇന്ത്യയൊട്ടുക്കും അംഗീകരിച്ചു പോന്നിരുന്ന 1857 ലെ ശിപായി ലഹളക്കു പകരം 1817ല്‍...

കീടങ്ങളുടെ സേവകന്‍

ആത്മീയതയുടെ ആനന്ദം 1 സല്‍സ്വഭാവം വിശ്വാസിയുടെ അത്യുന്നത വിശേഷണങ്ങളിലൊന്നാണ്. അല്ലാഹുവിനും റസൂലിനും വഴിപ്പെട്ട് ജീവിക്കുന്ന വിശ്വാസി ഉത്കൃഷ്ട സ്വഭാവമുള്ളവരാവണമെന്ന് തന്നെയാവണം. അത്തരമൊരു സംസ്‌കാരത്തിലേക്കാണ് ഇസ്‌ലാം മനുഷ്യനെ നയിക്കുന്നത്. മനുഷ്യന്റെ ആത്മീയ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിശേഷണമാണ് സല്‍സ്വഭാവം. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളിലെ ജയപരാജയങ്ങള്‍ക്കും അവന്റെ സ്വഭാവം കാരണമായേക്കും. ഹൃദയത്തിലാണ് ഇത് രൂപപ്പെടുന്നതെങ്കിലും ശാരീരിക ചേഷ്ടകളിലൂടെയാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ ബാഹ്യപ്രകടനങ്ങള്‍ക്ക് പകരം ആന്തരിക സൗന്ദര്യം ഉത്കൃഷ്ട സ്വഭാവത്താല്‍ സമ്പന്നമാവുന്നുവെങ്കില്‍ മാത്രമേ സല്‍സ്വഭാവി എന്ന വിശേഷണം അയാള്‍ക്ക് ചേരൂ. ഈ ആന്തരിക സൗന്ദര്യത്തിലേക്കാണ്...

സാഹിത്യോത്സവ്, പ്രവാസഭൂമികയിലെ നീരുറവ

മരുഭൂമിയിലെ മലയാളികള്‍ക്ക് സാഹിത്യോത്സവ് നാളുകളായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ മുതല്‍ കുടുംബിനികള്‍ക്കു വരെ സര്‍ഗാത്മകത തെളിയിക്കുന്ന മഹനീയ തീരം. യൂണിറ്റ് തലം മുതല്‍ വരച്ചും എഴുതിയും പാടിയും പറഞ്ഞും പോയ നാളുകള്‍ എത്ര ശോഭനമായിരുന്നു. ഇത് പ്രവാസികളെ ഗൃഹാതുരതയിലേക്ക് കൈപിടിച്ച് നടത്തുന്നില്ലേ. നമ്മുടെ പൈതൃക കലകളെ തിരിച്ചുപിടിച്ച് പഴമയുടെ തനിമയിലേക്കുനടത്തുന്നില്ലേ. മണലാര്യത്തിന്റെ മണല്‍ത്തരികളോട് സംവദിക്കുന്ന ഈ കലാവിരുന്നില്‍, അങ്ങ് അകലെ ഹബീബിന്റെ ത്വയ്ബയില്‍ പരിലസിക്കുന്ന ഇളംതെന്നലിന്‍ സുഗന്ധമുണ്ട്. ദേശീയതയുടെ കപടമുഖമുള്ള രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകളുണ്ട്. നാനാത്വത്തില്‍...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും...

ജാതീയതയില്‍ തോറ്റ് തൊപ്പിയിട്ടവര്‍

ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് ജാതീയത. മനുഷ്യനെ ഉന്നതനെന്നും നീചനെന്നും തരംതിരിക്കുന്ന ഈ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്നും ഇതു തുടരുന്നു. ഇന്ത്യയില്‍ ഹിന്ദു വിഭാഗത്തിലാണ് ക്രൂരമായ ജാതി സമ്പ്രദായം നിലനില്‍ക്കുന്നത്. മനുഷ്യന്‍ നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഏറ്റവും മൃഗീയമായി ആക്രമിക്കപ്പെട്ടത് ആഫ്രിക്കയില്‍ ആണെന്നാണ് ചരിത്രം. പക്ഷേ ആഫ്രിക്കയിലുണ്ടായിരുന്ന തിനേക്കാള്‍ ശക്തമായ ജാതി പീഡനങ്ങള്‍ ഇന്ത്യയിലും കേരളത്തിലും അരങ്ങേറി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.             ...

ഖുര്‍ആന്‍ ക്രോഡീകരണം

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്. സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
49.7 ° F
51.9 °
48 °
68%
1.9mph
75%
Wed
57 °
Thu
60 °
Fri
62 °
Sat
62 °
Sun
61 °
- Advertisement -

Must Read