ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം
ഇ.എം.എ.ആരിഫ് ബുഖാരി
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം.
ഒന്ന്: സാര്‍വ്വകാലികം.
രണ്ട്: സാര്‍വ്വദേശീയം
മൂന്ന്: ജനകീയം
എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്....
ഹാദിയയുടെ തട്ടം വലിച്ചൂരുന്നതാരാണ്?
ഹാദിയയെ നിങ്ങള്‍ക്ക് നന്നായി അറിയാം. കമ്മ്യൂണിസ്റ്റായ അശോകനാണ് അച്ഛന്‍. എസ് ഡി പി ഐ ക്കാരനാണ് ഭര്‍ത്താവ്. ഇരുപത്തിനാലാം വയസിലാണ് അഖില ഹാദിയയായത്. പ്രേമം മൂലം മതം മാറിയതെല്ലെന്ന് നീതിപീഠം ശരിവെച്ചിട്ടുണ്ട്. അഥവാ ലൗ ജിഹാദല്ല. ഇഷ്ടമുള്ള ഒരു മതം തന്റെ ഇരുപത്തിനാലാം വയസ്സില്‍ തിരഞ്ഞെടുത്തതാല്ലോ ഹാദിയ. ഇതില്‍ കോടതിക്കും വലതു തീവ്രവാദികള്‍ക്കും കലികയറാന്‍ എന്തിരിക്കുന്നു?
ഹാദിയ ഇസ്ലാമിലേക്കാണ് വന്നത്. ഇത് ഒരു ഒറ്റപ്പെട്ട കേസല്ല. ആതിര എന്ന കാസര്‍ഗോഡ് കാരിയും ഇതേ സമയത്തുതന്നെ ആയിഷയായി വന്നിരുന്നല്ലോ....
ഐ.എസില്‍ കേരള സലഫികള്‍ക്ക് സംവരണ സീറ്റുണ്ടോ?
രജീഷ് കുമാര്‍
കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് കേവലമൊരു ഇസ്ലാമോഫോബിക് കെട്ടുകഥയല്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ ചിലത് പറയാതിരിക്കുക സാധ്യമല്ല...
അത്യാപത്തിന്റെ തീവ്രവാദ വഴിയിലേക്ക് മലയാളി മുസ്ലീമിനെ കൊണ്ടെത്തിക്കാന്‍ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് പ്രാഥമികമായി കേരളീയ സമൂഹം ചെയ്യേണ്ടത്... മറ്റാരെക്കാളുപരി അങ്ങനെയൊരു തിരിച്ചറിവുണ്ടാകേണ്ടതും അതിനെതിരായി ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതും സത്യവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ തന്നെയാണ്...
കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് സംബന്ധിയായ വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ ഉയര്‍ന്നുവന്നൊരു പേര് പീസ്...
#മീ.റ്റു
മീ.റ്റു കാമ്പയിന്റെ കാലത്ത് ഇന്ത്യയുടെ 'പെണ്‍പീഡന പാരമ്പര്യത്തെ' കുറച്ച് ആലോചിക്കാമെന്ന് തോന്നുന്നു. ഇന്ത്യയില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ട പെണ്ണ് ആരാണെന്ന വിവരമൊന്നും എന്റെ കൈയ്യിലില്ല. പീഡനത്തിനരയാകുന്ന കാലത്ത് ഈ പദം തന്നെ നിലനിന്നിരുന്നോ എന്നും ഉറപ്പില്ല. അത് പോട്ടെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട പുരാതന ഗ്രന്ഥം കാമസൂത്രമാണ്. വേദഗ്രന്ഥങ്ങളെ പോലും മറികടന്ന കച്ചവടം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ഒരധ്യായം തന്നെ വേശ്യകളെ ധനാഗമന മാര്‍ഗമായി വിനിയോഗിക്കുന്നതിനെ കുറിച്ചാണെന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഗണികാവൃത്തി എന്നാണ് വേശ്യപ്പണിക്ക്...
ജൂതായിസത്തിന്റെ അടിവേര് അറിയുമോ?
യഹൂദി എന്ന അറബി പദം സ്‌നേഹം എന്നര്‍ത്ഥമുള്ള മവദ്ദത് എന്നതില്‍ നിന്നാണെന്നും ഖേദിച്ചുമടങ്ങല്‍ എന്നര്‍ത്ഥം വരുന്ന തഹവ്വുദില്‍ നിന്നാണെന്നും പറയപ്പെടുന്നു. യഅ്ഖൂബ് നബിയുടെ വലിയ പുത്രനായ യഹൂദയിലേക്ക് ചേര്‍ത്തിയാണ് യഹൂദി എന്ന പദം വരുന്നതെന്നാണെന്ന് അഭിപ്രായവുമുണ്ട്.
(ഇബ്‌നുകസീര്‍, ബൈളാവി)
യഹൂദികള്‍ മൂസാ നബിയുടെ അനുയായികളാണെന്ന് വാദിക്കുന്നവരാണ്. തൗറാത്ത് തങ്ങളുടെ വേദഗ്രന്ഥമാണെന്നും അവകാശപ്പെടുന്നു. ഇവര്‍ നബി(സ)യുടെയും ഈസാനബിയുടെയും പ്രവാചകത്വം നിഷേധിക്കുന്നു. ഈസാ നബി ജാരസന്തതിയാണെന്ന് പറയുന്നു. ഉസൈര്‍(റ) ദൈവപുത്രനാണെന്നാണ് ജൂതന്മാരുടെ വിശ്വാസം. ഉസൈറിന് ദൈവികത നല്‍കാനുള്ള ജൂതശ്രമത്തെ ഖുര്‍ആന്‍ പ്രതിരോധിക്കുന്നു...
ഇജ്തിഹാദ്, തഖ്‌ലീദ് ആദ്യവായനക്ക്
ഇജ്തിഹാദ്
ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്.
മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379)
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും...
കര്‍മശാസ്ത്രം വന്ന വഴി
ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.
“സര്‍വ്വ വസ്തുക്കള്‍ക്കും വിശദീകരണമായിട്ടാണ് താങ്കള്‍ക്ക് നാം ഖുര്‍ആനെ അവതരിപ്പിച്ചത്”
“ഖുര്‍ആനില്‍ നാം ഒന്നിനേയും ഒഴിവാക്കിയിട്ടില്ല. ഖുര്‍ആനിന്റെ വൈജ്ഞാനിക വ്യാപ്തിയെകുറിച്ച് ഇമാം ശാഫിഈ(റ) പറയുന്നു.”
“സംഭവിച്ചതോ സംഭവിക്കാന്‍ പോവുന്നതോ ആയ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഖുര്‍ആനിലുണ്ട്. വിജ്ഞാനികള്‍ക്കേ അത് മനസ്സിലാക്കാനാവൂ. (മുഖ്തസറുഫവാഇദില്‍ മക്കിയ്യ)
ഖുര്‍ആന് പുറമേ, ഹദീസ, ജമാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളില്‍ നിന്ന് കൂടിയാണ്...
ജിന്ന്, പിശാച് ഒരു ഖുര്‍ആന്‍ വായന
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല (അദ്ദാരിയാത്ത്: 56). നബി(സ്വ) പറയുന്നു: ''എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.'' ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ...
ദൈവത്തെ കൊന്ന ക്രിസ്ത്യാനിസം
നസ്വാറ (ക്രിസ്ത്യാനികള്‍)
ഈസാനബി(അ)ന്റെ ജന്മസ്ഥലമായ 'നസ്‌റത്വി'ലേക്ക് ചേര്‍ത്തിയാണ് 'നസ്വാറാ' എന്ന പ്രയോഗം. നബി(സ) തങ്ങളെ സഹായിച്ചവരെന്ന നിലയില്‍ അന്‍സ്വാറുകളെന്ന് വിളിക്കുന്നപോലെ ഈസാ നബി(അ)ന്റെ സഹായികള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗമാണെന്ന അഭിപ്രായമുണ്ട്. അല്‍ബഖറ: 61, 111, 113, 120, 135, 140
മാഇദ: 14, 18, 51, 69, 82 തൗബ: 30, ഹജ്ജ്: 17 എന്നിവിടങ്ങളില്‍ നസ്വാറാ എന്ന പ്രയോഗം കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ ഈസാ(അ)ന്റെ പിന്‍ഗാമികളാണെന്ന് വാദിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും വിശ്വസിക്കുന്നു. മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരെന്നാണ് ഇവരെക്കുറിച്ച് ഖുര്‍ആനിന്റെ...
ഖുര്‍ആന്‍, വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുന്ന വൈപുല്യം
വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണ്. മാനവ കുലത്തിന്റെ സര്‍വ്വ വിജയങ്ങളുടെയും നിദാനവും. ഉടമയായ അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന ജീവിത രേഖയുമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യജീവിതത്തിന്റെ നാനാ തുറകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള വിജ്ഞാന കുതുകികള്‍ക്ക് പുതിയ ആശയ തലങ്ങളെ ഗ്രഹിച്ചെടുക്കാവുന്ന വൈജ്ഞാനിക കലവറയാണ് ഖുര്‍ആന്‍.
മനുഷ്യവിരചിതമായ രചനകള്‍ തന്നെ, അതിന്റെ ആശയ സമ്പുഷ്ടി കാരണം ചിലപ്പോള്‍ വ്യാഖ്യാനങ്ങള്‍ ആവശ്യമായി വരും. വിശുദ്ധ ഗ്രന്ഥം സ്രഷ്ടാവില്‍ നിന്നുള്ളതായതുകൊണ്ട് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, തിരുത്തലുകള്‍ക്കോ പ്രസക്തിയില്ല. ഖുര്‍ആനിന്റെ...
Weather
London
overcast clouds
45.2
°
F
46.3
°
43.6
°
86%
2.6mph
100%
Wed
58
°
Thu
60
°
Fri
62
°
Sat
61
°
Sun
58
°




















