മാനവികവാദം: ചിന്തകളുടെ അകം പൊള്ളയാണ്
മനുഷ്യ കേന്ദ്രീകൃതമായ ലോകവിന്യാസത്തിന്റെ പരമാവധിയെന്ന് മാനവിക വാദത്തെ വിശേഷിപ്പിക്കാം. നിസ്സീമമായ പ്രവർത്തന സ്വാതന്ത്ര്യവും മിഥ്യയായ സുരക്ഷിതത്വബോധവും ഇത് സൃഷ്ടിക്കുന്നു. സമകാലിക ലോക വ്യവഹാരങ്ങൾ നേരിടുന്ന പ്രതിസന്ധികളുടെ മൂല കാരണമായി മാനവിക വാദത്തെ മുന്നോട്ടുവെക്കാൻ കഴിയും. തൊഴിലാളി - അടിമ വ്യവസ്ഥയിൽ നിന്ന് വ്യവസായവൽക്കരണത്തിലേക്ക് കുതിച്ചു ചാടിയ യൂറോപ്പിൽ ഭൗദ്ധിക പുരോഗതിക്കൊപ്പം സംസ്കാരികവും ആത്മീയവും മേഖലകളിലും കാര്യമായ ചലനങ്ങൾ നടന്നു. വഴികൾ അടഞ്ഞ തൊഴിലാളികൾ ഒരുഭാഗത്ത് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ചാർലി ചാപ്ലിൻ തന്റെ ഡോക്യുമെൻററി തൽസ്ഥിതി അനാവരണം...
ഇസ്ലാമിന്റെ ഇതര മതസ്ഥരോടുള്ള സമീപനം
ഇസ്ലാം സ്‌നേഹമാണ്. ഇസ്ലാമിന്റെ ഇതര മതസ്ഥരോടുള്ള സമീപനം സര്‍വ്വമതസത്യവാദമല്ല. മനുഷ്യരാണെന്ന പരിഗണനയാണ്. ലോകത്ത് മുസ്ലിമല്ലാത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവരുമായി നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനം. മതത്തിലൂന്നിയ തികച്ചും ആത്മാര്‍ത്ഥമായ സൗഹൃദമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിലെ മുസ്ലിം ജീവിക്കാവൂ എന്ന ശാഠ്യവുമില്ല. വിശ്വാസത്തിന്റെ സമ്പൂര്‍ണ്ണത മുസ്ലിം രാഷ്ട്രത്തില്‍ ജീവിക്കുമ്പോഴേ നേടിയെടുക്കാനാവൂ എന്ന വാശിയുമില്ല ഇസ്ലാമിന്.
മരിച്ചയാളുടെ ഭൗതികശരീരം അശുദ്ധമാണോ എന്ന ചര്‍ച്ചയില്‍ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ നിലപാട് ശ്രദ്ധേയമാണ്.അമുസ്ലിമിന്റേതാണെങ്കില്‍ പോലും അശുദ്ധമല്ല എന്നാണ് ഇസ്ലാമിന്റെ നിലപാട്. മനുഷ്യരെല്ലാം ആദമിന്റെ...
നാസ്തികതയാണ് യുക്തിരാഹിത്യം:
ഈ കാണുന്ന പ്രപഞ്ചത്തിനൊരു സൃഷ്ടാവ് ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ് തെളിവ്? ഒട്ടനേകം അപകടങ്ങൾ പതിയിരിക്കുന്ന സോഷ്യൽമീഡിയ യുവതലമുറയുടെ സമയത്തിന്റെ സിംഹഭാഗവും കവർന്നെടുക്കുന്ന പുതിയ കാലത്ത് ഈ ഒരു ചോദ്യം ചോദിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ടുതരം പ്രതികരണങ്ങളാണ് ഇത്തരം ചോദ്യകർത്താക്കളെ കാത്തിരിക്കുന്നത് .പ്രപഞ്ചം സ്വയംഭൂവാണെന്നും അതിന് സൃഷ്ടാവൊന്നുമില്ലെന്നുമുള്ള മറുപടിയാണ് ഇവയിലൊന്ന്. പ്രപഞ്ചത്തിന് തുടക്കമില്ലെന്നും ചിലർ പറഞ്ഞേക്കാം. നാസ്തിക പക്ഷക്കാരാണിതിന്റെ കക്ഷികൾ .ദൈവമില്ലെന്ന് ആയിരംവട്ടം ആണയിട്ട് പറയുന്നുവെന്നല്ലാതെ അത് സമർത്ഥിക്കാനാവശ്യമായ തെളിവുകളൊന്നും അവരുടെ പക്കലില്ല. പ്രിയ...
പുഞ്ചിരിയുടെ മതവും ശാസ്ത്രവും
ആനന്ദം കൊണ്ട് ലോകത്തെ തോല്‍പ്പിച്ച ഒരു ഗ്രാമമുണ്ട്; യു.എസിലെ പെന്‍സില്‍വാനിയയിലെ റോസെറ്റോ ഗ്രാമം. മാംസാഹാരങ്ങള്‍ക്കടിമപ്പെട്ട ഇവര്‍ക്കിടയില്‍ മരണനിരക്കും ഹൃദ്രോഗവും നന്നേകുറവാണ്. ഈ ഗ്രാമത്തിലെ ജീവിതരീതി പഠിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. നിരീക്ഷകരുടെ അന്വേഷണമെത്തിയത് ഗ്രാമത്തിലെ വ്യായാമ രീതികളിലാണ്. മടിയന്മാരും കായികാധ്വാനശീലമില്ലാത്തവരുമാണെങ്കിലും ഇവര്‍ക്കിടയിലെ ഐക്യവും പുഞ്ചിരിയുമാണ് ആനന്ദത്തിന്റെ കാരണമെന്ന് നിരീക്ഷണം കണ്ടെത്തി.
പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നോര്‍മന്‍ കസിന്‍സ്. 1964ല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റഷ്യയിലേക്ക് നടത്തിയ ഒരു യാത്രക്കു...
ഇൻഷുറൻസ് ഇസ്ലാമികമായി അനുവദനീയമാണോ?
യാദൃശ്ചികമായ സംഭവങ്ങളിലൂടെയുള്ള നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന് കരാറാണ് ഇന്‍ഷുറന്‍സ് മര്‍മ്മം. അപകടങ്ങളില്‍നിന്നും നഷ്ടങ്ങളില്‍ നിന്നും രക്ഷ ആഗ്രഹിക്കുന്നതോ രക്ഷക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നത് ഇസ്ലാം വിരോധിച്ചിട്ടില്ല. പ്രകൃതിപരമായ ഒരു നന്മയും ഇസ്ലാം നിരാകരിക്കുന്നില്ല. എന്നാല്‍ ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുക എന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ലക്ഷ്യം നന്നായാല്‍ അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം; ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു കൊള്ളും എന്നതിനുപകരം ലക്ഷ്യവും മാര്‍ഗവും പരിശുദ്ധമായിരിക്കണമെന്ന് ഈ വിശുദ്ധ മതത്തിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കരുതലായി ആധുനിക ഇന്‍ഷുറന്‍സ്...
Weather
London
overcast clouds
62.2
°
F
63.5
°
59.9
°
88%
2.9mph
100%
Thu
71
°
Fri
63
°
Sat
70
°
Sun
71
°
Mon
70
°



















