ഹാജി നാട്ടിലും ഹാജിയാവണം

ഹജ്ജ് നിർവഹിക്കാൻ ഒരാൾക്ക് കഴിയുന്നതിലൂടെ ഇസ് ലാമിന്റെ മുഴുവൻ സ്തംഭങ്ങളും ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ള മഹാ സൗഭാഗ്യമാണ് കൈവരുന്നത്. മറ്റു പലർക്കും സാധിക്കാത്ത വലിയൊരു സുകൃതത്തിന് സ്റ്ഷ്ടാവ് നൽകുന്ന ഉതവി കൂടിയാണിത്.ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത വഴികളാണ് ഹജ്ജ് വിശ്വാസിക്ക് മുന്നിൽ തുറന്നിടുന്നത്.ഹജ്ജെന്നത് കേവല നിർവഹണത്തിൽ പരിമിതപ്പെടേണ്ട ഒരു കർമമല്ല. അത് ജീവിതത്തിൽ മുഴുവനും പ്രകാശം പരത്തുന്ന രൂപത്തിൽ പ്രതിഫലനശേഷിയുള്ളതാകണം. 'സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. കലർപ്പും കളങ്കവുമില്ലാതെ ഹജ്ജ് നിർവഹിച്ചാൽ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ...

ചിറകുവെന്ത പക്ഷികള്‍ പാടുന്നു

മലപ്പുറം ആലത്തൂര്‍പടിയിലെ സ്വാദിഖലിയെ നിങ്ങള്‍ക്ക് പരിചയമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ഉന്നത സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അയാള്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ജെ.ആര്‍.എഫ് നേടി. നിലവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ 'വിദ്യാഭ്യാസവും തൊഴിലില്ലായ്മയും' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. അറബിയില്‍ പി.എച്ച്.ഡി ചെയ്യുന്ന വേങ്ങരക്കാരനായ ശാഹുല്‍ ഹമീദിനേയും എല്‍.എല്‍.ബിക്കാരനായ സ്വാലിഹിനെയും നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. ഇങ്ങനെയെത്ര പേര്‍. ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നുവെന്ന് സ്വാഭാവികമായും നിങ്ങളുടെ മനസ് മന്ത്രിച്ചേക്കാം. എന്നാല്‍ ആലത്തൂര്‍ പടിക്കാരനായ സ്വാദിഖലിയുടെയും ശാഹുല്‍...

നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം

ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...

മലബാറിലെ ആശിഖീങ്ങള്‍ – 1

നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍ പ്രവാചക സ്‌നേഹം പ്രമേയമാക്കി രചനാ ലോകത്ത് അനുപമ മാതൃകകള്‍ തീര്‍ത്ത മഹാനാണ് അബുര്‍റഹ്മ മുഹമ്മദ് ഫൈഈ എന്ന നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍ ( ഹി.1317/1899 AD - 1363 AH/ 1944 AD). പന്ത്രണ്ട് ഭാഷകളില്‍ സര്‍ഗാത്മക വൈഭവം തെളിയിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. പുളളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രം തയ്യാറാക്കിയ അല്‍മിസ്‌കുല്‍ മുഅത്തര്‍ ലി മദ്ഹിര്‍റസൂലില്‍ മുഥഹര്‍ അവയില്‍ ഏറെ പ്രസിദ്ധമാണ്. ഹിജ്‌റ 1357/1937 മെയ് 28ന് തിരൂരങ്ങാടി ആമിറുല്‍ ഇസ്ലാം...

ബലിപെരുന്നാള്‍; ഓര്‍കളുടെ മുറ്റത്ത് ഹൃദയത്തിന്റെ വിരുന്ന്‌

സ്മര്യ പുരുഷനായ ഇബ്‌റാഹീം നബിയുടെ ദര്‍ശനങ്ങളെ അടുത്തറിയാനും അനുവര്‍ത്തിക്കാനുമുള്ള സമയമാണ് ഹജ്ജ് പെരുന്നാള്‍ കാലം. ഇബ്‌റാഹീം നബിയെ വിശ്വാസികള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കണമെന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. എല്ലാ നിസ്‌കാരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജുമുഅയിലും വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ ഉരുവിടുതും ഓര്‍മകള്‍ അയവിറക്കുതും അത് കൊണ്ടാണ്. ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ്...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2

ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന         നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം. ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ്...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-1

അഹ്മദ് ഇര്‍ഫാന്‍ ബുഖാരി ഹജ്ജ്: ചരിത്രവും സന്ദേശവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു പ്രവാചക കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസ്ന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍...

വഹാബികളെ പൊളിച്ചടക്കി പെണ്‍കുട്ടിയുടെ മറുപടി

ശഫ്‌ന സഹല എഴുതുന്നു മുടി മുറിപ്പിക്കണം എന്നും പറഞ്ഞു ബാര്‍ബര്‍ ഷോപ്പിലേക്ക് ഇറങ്ങുകയായിരുന്ന ഇക്കയുടെ മുഖമടച്ചൊന്നു കൊടുത്തു. പകച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കുന്ന ഇക്കയെ കാണുമ്പോള്‍ പുച്ഛമാണ് തോന്നിയത്. സ്വന്തം മുടി വെട്ടാന്‍ പോലും കഴിവില്ലാത്ത, സ്വന്തം ആവശ്യത്തിനു മറ്റൊരു ബാര്‍ബര്‍നെ ആശ്രയിക്കുന്നവന്റെയടുത്തേക്കാണോ ഇവരൊക്കെ മുടിവെട്ടിക്കാന്‍ പോകുന്നത്? ഷെയിം!! ഫീലിംഗ് സ്റ്റുപ്പിട്!! പ്രസവ വേദന വന്നപ്പോള്‍ താത്തയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാപ്പയോട് വെറുപ്പാണ് തോന്നിയത്. സ്വന്തം പ്രസവം എടുക്കാന്‍ കഴിയാതെ മറ്റൊരു ഡോക്ടര്‍നു മുന്നില്‍ നഗ്‌നയായി കടന്നു...

ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍

കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍ അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
56.3 °
53.9 °
74%
1.1mph
100%
Sun
67 °
Mon
58 °
Tue
62 °
Wed
58 °
Thu
60 °
- Advertisement -

Must Read