ബൈത്തുൽ ഹിക്മ:വിജ്ഞാനനിർദ്ധരിയുടെ പ്രഭവ കേന്ദ്രം
മുജ്തബ സി. ടി കുമരംപുത്തൂർഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് 'ഹൗസ് ഓഫ് വിസ്ഡം' ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ...
ഉമർ മുഖ്താര്‍ :ലിബിയയുടെ വിമോചന നായകൻ
മുജ്തബ സി.ടി കുമരംപുത്തൂർ
കോളനിവൽക്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ജാലിയൻ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരൽത്തുമ്പിൽ നിർത്തിയ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടവീര്യം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഉമർ മുക്താർ. 20 വർഷത്തിനുള്ളിൽ ഇറ്റലിക്കെതിരെ ഉമർ മുഖ്താറിന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയത് 74 വൻ പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറൽ മുസോളിനിക്ക് ലിബിയയിലെ ജനറൽമാരെ മാറ്റേണ്ടി വന്നത് 5...
ഇസ്ലാമിക നഗരങ്ങളിലെ കലയും വാസ്തുവിദ്യയും
മുജ്തബ സി.ടി കുമരംപുത്തൂർ
കലാസാഹിത്യ, വാസ്തുവിദ്യകൾക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. മുസ്ലിംകൾ ഭരണം നടത്തിയ പ്രദേശങ്ങളിലെല്ലാം ഇതിന്റെ അതുല്യമായ അടയാളപ്പെടുത്തളുകളും അവശേഷിപ്പുകളും നമുക്ക് കാണാനാവും. ഓരോ നാടുകളുടെയും സാമൂഹിക, സാംസ്‌കാരിക വൈവിദ്ധ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള വാസ്തുവിദ്യകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്. നിർമ്മാണങ്ങളിലെ സമ്പൂർണ്ണതയും ആസൂത്രണങ്ങളുടെ കൃത്യതയുമാണ് ഇന്നും ഇസ്‌ലാമിക കലാ,വാസ്തു വിദ്യകളെ നൂറ്റാണ്ടുകൾക്കിപ്പുറവും മനോഹരമാക്കി നിർത്തുന്നത്. ഇസ്‌ലാമിക വാസ്തുവിദ്യയ്‌ക്കോ കലയ്‌ക്കോ പൂർണ്ണമായും അറബ്, പേർഷ്യൻ,...
മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….
മുബശ്ശിർ പള്ളം
മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്. ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...
ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും
സ്വാലിഹ് അങ്ങാടിപ്പുറം
ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...
മദീനത്തുന്നബവി രാഷ്ട്രനിർമ്മാണത്തിന്റെ പ്രവാചക മാതൃക
ഉമറുൽ മുഖ്താർ ആൽപറമ്പ്
ഇസ്ലാമിക രാഷ്ട്രം സ്വയം ഒരു ലക്ഷ്യമല്ല, ഒരു മാർഗം മാത്രമാണ്.സാമൂഹ്യ നീതിയോടെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയാണതിന്റെ ലക്ഷ്യം. അതായത്, ദൈവീക നിയമങ്ങൾക്ക് കീഴിൽ സർവ്വർക്കും സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കുന്ന വ്യവസ്ഥ. നബിതങ്ങളുടെ കാലത്തും പിൽക്കാല ഇസ്ലാമിക ഭരണാധികാരികളുടെ കാലത്തും സാക്ഷാൽക്കരിക്കപ്പെട്ട ഇസ്ലാമിക രാഷ്ടത്തിൽ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാംഒത്തിണങ്ങിയിരുന്നു. അതിൽ സമൂഹമുണ്ട്, ദേശമുണ്ട്, അധികാര കേന്ദ്രമുണ്ട്. നിയമവാഴ്ചയുണ്ട്. തിരുനബി(സ) മദീനയിൽ...
തിരുനബിയുടെ നാഗരിക ആലോചനകൾ
അനസ് ആമപ്പൊയിൽ
ബഹുസ്വരതയിലും നയതന്ത്രജ്ഞതയിലും നാഗരികതയിലും വേരൂന്നിയതായിരുന്നു പ്രവാചകരുടെ മദീനാ രാഷ്ട്രം അഭയാർഥികളുടെ പുനരധിവാസവും ഗോത്രവർഗങ്ങളുടെ ഏകീകരണവും രാജ്യസുരക്ഷയും കമസമാധാനപാലനവും പ്രതിരോധവും സാമ്പത്തികവും എല്ലാം ഉൾക്കൊള്ളിക്കുന്ന 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാർട്ടർ തിരുനബിയുടെ നാഗരിക ആലോചനകളുടെ നേർസാക്ഷ്യമാണ്. അൽ കിതാബ് അറിയപ്പെടുന്ന മദീന ചാർട്ടറിനെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖാണ് ആദ്യമായി വസ്തുനിഷ്ഠമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ പക്കൽ ഇതിന്റെ...
സൂഫിസം: ഉൽപത്തിയും ഉപജീവനവും
സകല തിന്മകളിൽ നിന്നും മനുഷ്യനെ തടഞ്ഞുനിർത്തി ഹൃദയത്തിൽ ഇലാഹി സ്മരണ കൊളുത്തിവെച്ച് അവനെ സംസ്കരിച്ചെടുക്കുന്ന ആത്മീയ പ്രക്രിയയാണ് സൂഫിസം. ആദം നബി (അ) മുതൽ അമ്പിയാക്കളിലൂടെ കൈമാറി മുത്ത് നബി(സ)യിൽ നിന്നും അനുചരിലേക്ക് കൈമാറിയ സൂഫിസം അന്ന് പേരില്ലാത്തൊരു യാഥാർത്ഥ്യമായിരുന്നു. സൂഫി എന്ന പേര് തന്നെ ഹിജ്റ 200നു ശേഷം കേട്ടുപരിചയിച്ച ഒന്നാണെന്നാണ് യൂസുഫുന്നബ്ഹാനി (ജാമിഉ കറാമത്തിൽ ഔലിയ) പറയുന്നത്. സൂഫി എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അഭിപ്രായഭിന്നതകൾ ഉണ്ട്. രോമം എന്ന...
സക്കാത്ത്: തകരുന്ന ലോകത്തിന്പഠിക്കാനേറെയുണ്ട്
ഫാഇസ് കക്കിടിപ്പുറം
ഇസ്ലാം കൃത്യമായ സാമ്പത്തിക നയങ്ങളുള്ള ഒരു മതമാണ്. മാർക്കറ്റ്. ഉപഭോഗം,ഉൽപാദനം, സാമ്പത്തിക ക്രയവിക്രയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അത് ചർച്ച ചെയ്യുന്നു. തദ്വാര സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഇസ്ലാമിന് സാധിക്കും.റഷ്യൻ പ്രൊഫസർ WIsl? Ygeriski ആശ്ചര്യപ്പെടുന്നു : "ഇസ്ലാമിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ചും സകാത്ത്,അനന്തരാവകാശ വ്യവസ്ഥ, പലിശ നിരോധനം'.ഇസ്ലാമിക സാമ്പത്തിക നയത്തിലെ ഒരു പ്രധാനപെട്ട വ്യവസ്ഥിതിയാണ് സകാത്ത്. വിശ്വാസി ചെയ്തിരിക്കേണ്ട ഒരു...
സാഹോദര്യത്തിന്റെ ഹൃദയ ബന്ധം
റാഷിദ് സി.എച്ച്
സാഹോദര്യം വളരെ മഹത്തായ അനുഗ്രഹമാണ്. ഒരു നീതിനിഷ്ഠമായ സമൂഹത്തിന്റെ തൂണുകളിലൊന്നാണത്, ഏതൊരു നല്ല സമൂഹവും സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇസ്ലാമിലെ ഒട്ടുമിക്ക ആരാധനകളും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യവിശ്വാസികൾ സഹോദരന്മാരാണ്, എന്ന ഖുർആനിക വചനം സ്വന്തം ജീവിതത്തിൽ പകർത്തിയവരായിതുന്നു നബി(സ്വ) യുടെ അനുയായികൾ, ഖുറൈശികളുടെ അക്രമം താങ്ങാനവാതെ മക്കയിൽ നിന്നും പ്രവാചകനൊപ്പം സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ഉപക്ഷിച്ചു പാലായനം ചെയ്തവരും (മുഹാജിറുകൾ) മദീനയിൽ അവരെ സ്വീകരിച്ച വിശ്വാസികളും...
Weather
London
clear sky
52.7
°
F
54
°
50.9
°
79%
3.2mph
0%
Fri
62
°
Sat
58
°
Sun
60
°
Mon
57
°
Tue
57
°














