റസൂലിന്റെ കോടതി

മുഹമ്മദ് വിളയിൽ നീതി പീഠങ്ങളിൽ നിന്നും നീതി ലഭിക്കാതെയാകുമ്പോഴാണ് ജനം അസ്വസ്ഥരാകുന്നത്. നിയമം കയ്യിലെടുക്കാൻ ഒരുമ്പെടുന്നത്. ഭരണാധികാരികളെ ശ്രതുക്കളായി കാണുന്നത്. കോടതികളിൽ നീതിനിലനിൽക്കുമ്പോഴെല്ലാം ജനങ്ങളിൽ നിന്നും ആശ്വാസ നെടുവീർപ്പുകൾ ഉയരും. മറിച്ചാവുമ്പോൾ ഹൃദയം നീറിപ്പുകയുകയും മറുവഴികൾചിന്തിക്കുകയും ചെയ്യും.തിരുനബി (സ) യുടെ മദീനയിൽ നീതിയെ ചൊല്ലിയുള്ളആശങ്കകൾ ഇല്ലായിരുന്നു. സ്വന്തക്കാർ, ബന്ധുക്കൾ, അനുയായികൾ, എന്നീ ഘടകങ്ങൾക്കൊന്നും നീതി നടപ്പാക്കുന്നിടത്ത് മറ്റുള്ളവരെക്കാൾഒരു പരിഗണനയും കൽപ്പിക്കപ്പെട്ടിരുന്നില്ല.ബനൂ മഖ്സും ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽപ്രതിയായി. സ്ത്രീയുടെ...

തിരുനബിയുടെ നാഗരിക ആലോചനകൾ

അനസ് ആമപ്പൊയിൽ ബഹുസ്വരതയിലും നയതന്ത്രജ്ഞതയിലും നാഗരികതയിലും വേരൂന്നിയതായിരുന്നു പ്രവാചകരുടെ മദീനാ രാഷ്ട്രം അഭയാർഥികളുടെ പുനരധിവാസവും ഗോത്രവർഗങ്ങളുടെ ഏകീകരണവും രാജ്യസുരക്ഷയും കമസമാധാനപാലനവും പ്രതിരോധവും സാമ്പത്തികവും എല്ലാം ഉൾക്കൊള്ളിക്കുന്ന 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാർട്ടർ തിരുനബിയുടെ നാഗരിക ആലോചനകളുടെ നേർസാക്ഷ്യമാണ്. അൽ കിതാബ് അറിയപ്പെടുന്ന മദീന ചാർട്ടറിനെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖാണ് ആദ്യമായി വസ്തുനിഷ്ഠമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ പക്കൽ ഇതിന്റെ...

സൂഫിസം: ഉൽപത്തിയും ഉപജീവനവും

സകല തിന്മകളിൽ നിന്നും മനുഷ്യനെ തടഞ്ഞുനിർത്തി ഹൃദയത്തിൽ ഇലാഹി സ്മരണ കൊളുത്തിവെച്ച് അവനെ സംസ്കരിച്ചെടുക്കുന്ന ആത്മീയ പ്രക്രിയയാണ് സൂഫിസം. ആദം നബി (അ) മുതൽ അമ്പിയാക്കളിലൂടെ കൈമാറി മുത്ത് നബി(സ)യിൽ നിന്നും അനുചരിലേക്ക് കൈമാറിയ സൂഫിസം അന്ന് പേരില്ലാത്തൊരു യാഥാർത്ഥ്യമായിരുന്നു. സൂഫി എന്ന പേര് തന്നെ ഹിജ്റ 200നു ശേഷം കേട്ടുപരിചയിച്ച ഒന്നാണെന്നാണ് യൂസുഫുന്നബ്ഹാനി (ജാമിഉ കറാമത്തിൽ ഔലിയ) പറയുന്നത്. സൂഫി എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അഭിപ്രായഭിന്നതകൾ ഉണ്ട്. രോമം എന്ന...

മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട അനുഗ്രഹീത പാത

റാഫിദ് തൃപ്പനച്ചി ഇബ്രാഹിം നബി (അ) യുടെ ജീവിത സന്ദേശമാണ് ബലിപെരുന്നാളും ഹജ്ജും . ഒരു വിശ്വാസി ജീവിതത്തിൽ സ്വീകരിക്കേണ്ട സർവ്വ മാതൃകകളും ഇബ്രാഹിം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീര ത്യാഗിയായിരുന്നു ഇബ്രാഹിം (അ). അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രബോധന ജീവിതത്തിൽനിന്നുള്ള ഏടുകൾ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നു കാണിച്ചു. ഇബ്രാഹിം (അ) ഒരു സമുദായം ആയിരുന്നു എന്നാണ്...

വ്യാപാരവും കൃഷിയും തിരുനബി പകർന്നപാഠങ്ങൾ

ഉനൈസ് ഒരു സമൂഹത്തിന്റെ മുഴുവൻ ജീവിത മേഖലകളിലെയും സകല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ റസൂൽ(സ)യുടെ വീക്ഷണങ്ങളിൽകാണാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ തൊഴിൽഎന്നത്. ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിനിടയിൽ ഏതെങ്കിലും ഒരുതൊഴിൽ മേഖലയുമായി ബന്ധപ്പെടാതെ കഴിഞ്ഞു പോകുന്നില്ല. ഇസ്ലാം ഇവിടെയും കൃത്യമായ നിർദ്ദേശങ്ങൾ അനുയായികൾക്ക് നൽകുന്നുണ്ട്. പ്രവാചകന്മാരുടെ ജീവിത ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വിവിധങ്ങളായ ഉപജീവനമാർഗങ്ങൾ സ്വീകരിച്ചവരെ ദർശിക്കാൻ സാധിക്കും. ദാവൂദ് നബി(അ) അനായാസം ഇരുമ്പു ഉപയോഗിച്ച് പരിചകളും മറ്റ്...

സക്കാത്ത്: തകരുന്ന ലോകത്തിന്പഠിക്കാനേറെയുണ്ട്

ഫാഇസ് കക്കിടിപ്പുറം ഇസ്ലാം കൃത്യമായ സാമ്പത്തിക നയങ്ങളുള്ള ഒരു മതമാണ്. മാർക്കറ്റ്. ഉപഭോഗം,ഉൽപാദനം, സാമ്പത്തിക ക്രയവിക്രയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അത് ചർച്ച ചെയ്യുന്നു. തദ്വാര സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഇസ്ലാമിന് സാധിക്കും.റഷ്യൻ പ്രൊഫസർ WIsl? Ygeriski ആശ്ചര്യപ്പെടുന്നു : "ഇസ്ലാമിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ചും സകാത്ത്,അനന്തരാവകാശ വ്യവസ്ഥ, പലിശ നിരോധനം'.ഇസ്ലാമിക സാമ്പത്തിക നയത്തിലെ ഒരു പ്രധാനപെട്ട വ്യവസ്ഥിതിയാണ് സകാത്ത്. വിശ്വാസി ചെയ്തിരിക്കേണ്ട ഒരു...

സാഹോദര്യത്തിന്റെ ഹൃദയ ബന്ധം

റാഷിദ് സി.എച്ച് സാഹോദര്യം വളരെ മഹത്തായ അനുഗ്രഹമാണ്. ഒരു നീതിനിഷ്ഠമായ സമൂഹത്തിന്റെ തൂണുകളിലൊന്നാണത്, ഏതൊരു നല്ല സമൂഹവും സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇസ്ലാമിലെ ഒട്ടുമിക്ക ആരാധനകളും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യവിശ്വാസികൾ സഹോദരന്മാരാണ്, എന്ന ഖുർആനിക വചനം സ്വന്തം ജീവിതത്തിൽ പകർത്തിയവരായിതുന്നു നബി(സ്വ) യുടെ അനുയായികൾ, ഖുറൈശികളുടെ അക്രമം താങ്ങാനവാതെ മക്കയിൽ നിന്നും പ്രവാചകനൊപ്പം സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ഉപക്ഷിച്ചു പാലായനം ചെയ്തവരും (മുഹാജിറുകൾ) മദീനയിൽ അവരെ സ്വീകരിച്ച വിശ്വാസികളും...

ന്യൂനപക്ഷ ഫിഖ്ഹ് ഒരു നിഷ്പക്ഷ വായന

മൻസൂർ മുട്ടുംപുറം ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ ആകണമെന്ന് ഇസ്ലാമിക ശരീഅത്ത് കൃത്യമായി നിർവചിക്കുന്നുണ്ട്. മാനവ ചരിത്രം ആരംഭിക്കുന്നിടത്തുനിന്ന് തന്നെ ഇസ്ലാമിക ശരീഅത്തും നിലനിന്നുപോന്നിട്ടുണ്ട്. ഇസ്ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ...

ഇസ്ലാമിനെ വൈറസ് ബാധിക്കുകയില്ല

സാലിം ബുഖാരി ആമപ്പൊയിൽ മതത്തെ ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിർത്തണം. എന്നിട്ട് കണക്കിന് വിമർശിക്കണം, ദൈവം പരാജയപ്പെട്ടെന്ന് പറയണം. ഭൗതികവാദിയുടെ കാലങ്ങളായുള്ള ആഗ്രഹമാണിത്. ലോകം കോവിഡ് ബാധയിൽ നടുങ്ങിയിരിക്കുകയാണ്. ആധുനിക മെഡിസിൻ സംവിധാനങ്ങൾ കൈമലർത്തുകയാണ്. അപ്പോഴും ദൈവത്തെയും മതത്തെയും തോൽപ്പിക്കാൻ നടക്കുകയാണിക്കുട്ടർ. ഇവർ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ പരിശോധനക്ക് വിധേയമാക്കുകയാണിവിടെ. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ല. എന്നാൽ...

ഇമാം ഷാഫിഈ റളിയള്ളാഹു അൻഹു അറിവിന്റെ നിർഝരി

മുഹമ്മദ് ജുനൈദ് ബുഖാരി വിളയിൽ ഫലസ്തീൻ കരയുന്ന കുഞ്ഞുങ്ങളുള്ള ദേശമാണിപ്പോൾ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഗണ്ഡങ്ങളുടെ സംഗമ ഭൂമി, ഒരുപാട് പ്രവാചകന്മാരുടെ പാദസ്പർശങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച മണ്ണ്. ഇസ്ലാമിക നാഗരിഗതയുടെ മുന്നേറ്റങ്ങൾക്ക് മടിത്തട്ടൊരുക്കികൊടുത്ത പ്രഫുല്ല ദേശം, ഫലസ്തീനിലെ ഗസ്സയിൽ സദാ അല്ലാഹുവിനെ പേടിച്ച് ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ദമ്പതികളാണ് ഇദീസും(റ) ഫാത്വിമയും(റ), ദാരിദ്രത്തിന്റെ വികൃതാകാരമുള്ള ഒരു കൊച്ചു കുടിലിൽ ഇരുവരും കഴിഞ്ഞു പോന്നു....
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
clear sky
42.1 ° F
42.1 °
42.1 °
89%
1.7mph
1%
Sun
54 °
Mon
55 °
Tue
58 °
Wed
52 °
Thu
57 °
- Advertisement -

Must Read